ഒറ്റദിവസം മൂന്ന് മത്സരാർത്ഥികൾ: ബിഗ്ബോസ് ഹൌസിലേക്കെത്തിയത് ദമ്പതിമാരും നടിയും
ബിഗ് ബോസ് മലയാളം ഷോ വിജയകരമായി മുന്നോട്ടുപോകുന്നതിനിടെ വൈൽഡ് കാർഡ് എൻട്രി പ്രഖ്യാപിച്ച് മോഹൻലാൽ. ബിഗ് ബോസ് സീസൺ രണ്ടിൽ അഭിരാമി സുരേഷും- അമൃത സുരേഷും എത്തിയതുപോലെ ഒറ്റ ജോഡികളായാണ് മത്സരിക്കാനെത്തിയിട്ടുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിലര്‍ വരുന്നുവെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം മോഹൻലാൽ വ്യക്തമാക്കിയത്.
താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

മൂന്ന് പേർ വൈൽഡ് കാർഡ്
സിനിമാ ടെലിവിഷൻ താരവും നർത്തകനുമായ ഫിറോസ് ഖാൻ നടിയും മോഡലുമായ സജിന ഫിറോസുമാണ് ഒടുവിൽ ബിഗ് ബോസ് ഹൌസിലേക്ക് എത്തിയിട്ടുള്ളത്. ഇത്തവണത്തെ വൈൽഡ് കാർഡ് എൻട്രിക്കുള്ള പ്രത്യേകത ദമ്പതിമാർ മത്സാർത്ഥികളായി എത്തി എന്നതാണ്. മിഷേൽ ആൻ ഡാനിയേലാണ് മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി.

ദമ്പതികള്‍ ബിഗ് ബോസ് ഹൌസിലേക്ക്
ബിഗ് ബോസ് ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിട്ട ശേഷം ഷോയിലേക്ക് എത്തുന്നത് കൊണ്ട് തന്നെ ആദ്യത്തെ പല എപ്പിസോഡുകളും കണ്ട ശേഷമാണ് ഫിറോസ്- സജ്ന ദമ്പതികള്‍ ബിഗ് ബോസ് ഹൌസിലേക്ക് കാലെടുത്തുവെച്ചിട്ടുള്ളത്. ഇപ്പോള്‍ ബിഗ് ബോസ് ഹൌസിലുള്ള എല്ലാവരും കരുത്തരാണെന്നും കൃത്യമായ ഗെയിം പ്ലാനുമായാണ് എല്ലാവരും എത്തിയിട്ടുള്ളതെന്നുമാണ് ഇവരുടെ അഭിപ്രായം. എന്നാൽ പുറത്ത് നിന്ന് അറിഞ്ഞ കാര്യങ്ങളൊന്നും തന്നെ അകത്തെത്തിയാൽ പറയരുതെന്നും ഇക്കാര്യത്തിൽ തനിക്ക് വാക്ക് തരണമെന്നും മോഹൻ ലാൽ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്താൽ അക്കാര്യം കണ്ടുപിടിക്കുമെന്നും പ്രശ്നത്തിലേക്ക് നയിക്കുമെന്നും മോഹൻ ലാൽ മുന്നറിയിപ്പ് നൽകിയിരുന്നു.

വിശ്വസിക്കാനാവുന്നില്ല
ബിഗ് ബോസ് ഹൌസിലേക്ക് വരാനും ഷോ യില്‍ പങ്കെടുക്കാനും സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ടെന്നും ഷോയുടെ വലിയൊരു ആരാധികയാണ് താനെന്നുമാണ് സജ്നയുടെ പ്രതികരണം. ബിഗ് ബോസ് ഹൌസിന്റെ വേദിയില്‍ എത്തി നില്ക്കുമ്പോള് ഇക്കാര്യം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും സജ്ന പറയുന്നു.

മിഷേൽ ആൻ ഡാനിയേൽ
മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മൂന്നാമത്തെ മത്സരാർത്ഥി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിലര്‍ വരുന്നുവെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം മോഹൻലാൽ വ്യക്തമാക്കിയത്. ഇവര്‍ക്കൊപ്പമെത്തിയ മിഷേലിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വിദേശത്ത് കഴിഞ്ഞിരുന്ന താന്‍ ഷോ യിലേക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് നാട്ടിലെത്തുന്നത്. ബിഗ് ബോസിലേക്ക് താന്‍ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മോഹന്‍ലാലിനോട് മിഷേല്‍ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും മിഷേൽ വ്യക്തമാക്കി.