ആരാണ് ഈ ആഴ്ച ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്? രണ്ട് സ്ത്രീകളുടെ പേരുകൾ, വോട്ട് കുറവെന്ന് സൂചന
ബിഗ് ബോസ് മലയാളം സീസണ്‍ 3 പത്ത് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ പിരിമുറുക്കം കൂടുകയാണ്. ടാസ്‌കുകള്‍ പതിവിലും കൂടുതല്‍ ആവേശത്തോടെയാണ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഏറ്റെടുക്കുന്നത്.
ഈ ആഴ്ചയിലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇനി അറിയേണ്ടത് ആരാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് എലിമിനേറ്റ് ആകാന്‍ പോകുന്നത് എന്നാണ്. ഇത്തവണവും ഡബിള്‍ എവിക്ഷനാകും ഉണ്ടാവുക എന്നാണ് സൂചനകള്‍. രണ്ട് പേരുടെ പേരുകളാണ് പുറത്ത് പോകുന്നവരായി ഉയര്‍ന്ന് കേള്‍ക്കുന്നത്.

അപ്രതീക്ഷിത പുറത്താകൽ
ബിഗ് ബോസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്ത് പോയത് ഫിറോസ് ഖാന്‍-സജിന ദമ്പതികള്‍ ആയിരുന്നു. ബിഗ് ബോസ് ആരംഭിച്ചതിന് ശേഷം അപ്രതീക്ഷിതമായി ഹൗസിലേക്ക് എത്തിയ ഇരുവരുടേയും പുറത്താകലും അപ്രതീക്ഷിതമായിരുന്നു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ശക്തമായ മത്സരം നല്‍കിയ ഫിറോസും സജിനയും ഫൈനല്‍ വരെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടവര്‍ കൂടി ആയിരുന്നു.

എലിമിനേഷന്‍ പ്രാങ്ക്
പ്രേക്ഷകരുടെ വലിയ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസിലെ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവരെയും പുറത്താക്കുകയായിരുന്നു. അതിന് മുന്‍പ് ഭാഗ്യലക്ഷ്മിയും മജ്‌സിയയും ബിഗ് ബോസില്‍ നിന്നും പുറത്ത് പോയി. കഴിഞ്ഞ ആഴ്ച ബിഗ് ബോസില്‍ എലിമിനേഷന്‍ ഇല്ലായിരുന്നു. ഇടയ്ക്ക് ഒരു എലിമിനേഷന്‍ പ്രാങ്ക് നടത്തി ബിഗ് ബോസ് എല്ലാവരേയും ഞെട്ടിച്ചിരുന്നു.

റിഹേഴ്‌സലാണ് നടന്നത്
സന്ധ്യയേയും അഡോണിയേയും പുറത്താക്കുന്നതായിട്ടായിരുന്നു പ്രാങ്ക്. ഇരുവരോടും മോഹന്‍ലാല്‍ പുറത്തേക്ക് വരാന്‍ നിര്‍ദേശിച്ചതോടെ എലിമിനേഷനാണെന്ന് എല്ലാവരും ഉറപ്പിച്ചു. കരച്ചിലും വിടപറയല്‍ ചടങ്ങും നടക്കുന്നതിനിടെ മോഹന്‍ലാല്‍ അതൊരു പ്രാങ്ക് ആണെന്ന് പറയുകയായിരുന്നു. ഇതോടെ രണ്ട് പേരാകും അടുത്ത തവണ പുറത്താവുകയെന്നും അതിനുളള റിഹേഴ്‌സലാണ് പ്രാങ്ക് രൂപത്തില്‍ നടന്നത് എന്നും ബിഗ് ബോസില്‍ ചര്‍ച്ചകള്‍ നടന്നു.

റംസാനും ഋതുവിനുമെതിരെ
ഇത്തവണ റംസാനേയും റിതുവിനേയും പുറത്താക്കണം എന്നുളള ആവശ്യം ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ശക്തമാണ്. റിതു മന്ത്ര ജാതി പരാമര്‍ശം നടത്തി എന്ന ആരോപണം ഉയര്‍ന്നതും റംസാന്‍ നാട്ടുക്കൂട്ടം ടാസ്‌കിനിടെ സായിക്ക് നേരെ ചെരിപ്പ് എറിഞ്ഞതുമാണ് ഇരുവര്‍ക്കും എതിരെ ആരാധകര്‍ തിരിയാനുളള കാരണം. എന്നാല്‍ ഇവരല്ല, മറ്റ് രണ്ട് പേരാണ് ഇത്തവണ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാനുളള സാധ്യത

നോമിനേഷനില്‍ 6 പേർ
വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ ഹൗസില്‍ എത്തുമ്പോഴാണ് എവിക്ഷന്‍ നടക്കുക. ഇത്തവണ നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത് സന്ധ്യ, സൂര്യ, ഡിംപല്‍ ഭാല്‍, ഋതു, സായ് വിഷ്ണു, അനൂപ് എന്നിവരാണ്. പരിപാടിയുടെ തുടക്കത്തില്‍ ഇവരില്‍ ചിലര്‍ തണുത്ത മട്ടിലായിരുന്നുവെങ്കിലും ഇപ്പോള്‍ ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികള്‍ തന്നെയാണ് ഈ ആറ് പേരും. ഇവരില്‍ രണ്ട് പേര്‍ക്കാണ് വോട്ട് ഏറ്റവും കുറവ് എന്നാണ് സൂചന.

രണ്ട് പേരുകൾ
സന്ധ്യയോ സൂര്യയൊ ആവും ഇത്തവണ ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെടുക എന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. ഇരുവര്‍ക്കും വോട്ട് കുറവാണെന്നാണ് വിവരം. സൂര്യയ്ക്കും സന്ധ്യയ്ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ആരാധകരുടെ കടുത്ത വിമര്‍ശനം ഉണ്ട്. നാട്ടുക്കൂട്ടം ടാസ്‌കില്‍ സൂര്യ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

സൂര്യയും സന്ധ്യയും
മാത്രമല്ല മണിക്കുട്ടനോട് സൂര്യയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന പ്രണയം ഗെയിം തന്ത്രമാണ് എന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. മണിക്കുട്ടന്‍ എതിര്‍ത്തിട്ടും സൂര്യ പിറകേ നടക്കുന്നുവെന്നും ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു. സന്ധ്യ സ്ത്രീപക്ഷ വാദം ഗെയിം തന്ത്രമായി ഉപയോഗിക്കുന്നു എന്നാണ് ആരാധകരുടെ വിമര്‍ശനം. സ്ത്രീകളെ പുറത്താക്കരുത് എന്നുളള സന്ധ്യയുടെ നിലപാടിനെതിരെ അടക്കമാണ് വിമര്‍ശനം

ഡിംപലും സായിയും
നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്ന സായ് വിഷ്ണു, ഡിംപല്‍ എന്നിവര്‍ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് നിലവിലുളളത്. സായിക്ക് തുടക്കത്തില്‍ പ്രേക്ഷക പിന്തുണ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സായി നന്നായി പെര്‍ഫോം ചെയ്യുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഡിംപലിനാകട്ടെ തുടക്കം മുതല്‍ക്കേ പ്രത്യേക ഫാന്‍ ബേസ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ഇത്തവണ ഡിംപല്‍ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications