ബിഗ്ബോസ് ത്രീയില്‍ വിവേക് ഗോപനും രശ്മി നായരും എത്തുമോ; നിലപാട് അറിയിച്ച് താരങ്ങള്‍
കൊച്ചി: ജനപ്രിയ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ബോസ് സീസണ് 3യുടെ പ്രഖ്യാപനം നടന് മോഹന്‍ലാല്‍ നടത്തിയത്. ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് അവതാരകന്. മൂന്നാം സീസണില്‍ ആരൊക്കെ മത്സരാര്‍ത്ഥികളായി ആരൊക്കെ എത്തുമെന്ന കാത്തിരിപ്പിലാണ് മലയാളികള്‍. ഇത്തവണത്തെ സീസണില്‍ സീരിയല്‍ താരം വിവേക് ഗോപനും സോഷ്യല്‍ ആക്ടിവിസ്റ്റ് രശ്മി നായരും ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇരുവരും.
ബെംഗളൂരുവില്‍ ആകാശ വിസ്മയം തീര്‍ത്ത് എയ്റോ ഇന്ത്യ 2021- അവസാന ദിനത്തിലെ ചിത്രങ്ങള്‍

ബിഗ് ബോസ്
എഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസിന്റെ ആദ്യത്തെ രണ്ട് സീസണുകളും വിജയകരമായിരുന്നു. രണ്ടാം സീസണ് കൊവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പ്രേക്ഷകര്‍ ആകാക്ഷയോടെയാണ് മൂന്നാം സീസണിനായി കാത്തിരിക്കുന്നത്.

വിവാദങ്ങള്‍ നിറഞ്ഞ രണ്ടാം സീസണ്
രജിത് കുമാര്‍ അടക്കമുളളവര്‍ മത്സരാര്‍ത്ഥികളായി എത്തിയ രണ്ടാം സീസണ് വിവാദങ്ങളും നിറഞ്ഞതായിരുന്നു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കുകയുമായിരുന്നു.

മൂന്നാം സീസണ്
മൂന്നാം സീസണില്‍ രശ്മി നായര്‍, രഹ്ന ഫാത്തിമ ഉള്‍പ്പടെയുള്ള സോഷ്യല്‍ ആക്ടിവിസ്റ്റുകളുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഒപ്പം സീരിയല്‍ താരമായ വിവേക് ഗോപന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. നേരത്തെ ചര്‍ച്ചയായ താരങ്ങളും ബിഗ് ബോസ് പ്രവേശനത്തെ സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു.

പ്രതികരിച്ച് വിവേക് ഗോപന്
ഇപ്പോഴിതാ ബിഗ് ബോസ് പ്രവേശനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് വിവേക് ഗോപന്. ഇത് വ്യാജ വാര്‍ത്തയാണ്, ഞാന്‍ ബിഗ് ബോസിലേക്കില്ലെന്ന ക്യാപ്ഷനോടെയാണ് അഭ്യൂഹങ്ങളോട് പ്രതകരിച്ചത്.

വിശദീകരണവുമായി രശ്മി നായര്‍
രശ്മിനായര്‍ കഴിഞ്ഞ മാസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, വ്യക്തികളുടെ ദൈനംദിന ജീവിതത്തില്‍ ഒളിഞ്ഞുനോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റ് ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്. പോസ്റ്റര്‍ പ്രചാരകര്‍ എന്നെ ഒഴിവാക്കണമെന്നും രശ്മി പോസ്റ്റില്‍ കുറിക്കുന്നു. എന്നാല്‍ ഇത് ബിഗ് ബോസിന്റെ പേര് എവിടെയും സൂചിപ്പിച്ചിട്ടില്ല.
ചവറയില്‍ മക്കള്‍ പോര്; ഷിബു ബേബി ജോണിനെതിരെ സുജിത്ത്, തെക്കിന്റെ വല്യേട്ടനെതിരെ ജനകീയ ഡോക്ടര്‍
ലോക്സഭയിലും തദ്ദേശത്തിലും വന്‍ കുതിപ്പ്, അടൂര്‍ പിടിക്കാന്‍ ബിജെപി, പന്തളത്തെ കണക്കുകള്‍ പ്രതീക്ഷ
വള്ളിക്കുന്ന് സിപി ജോണിന് കിട്ടില്ല, സൂചന നല്കി ചെന്നിത്തല, ഇനി മുന്നിലുള്ളത് തിരുവമ്പാടി മാത്രം!!
തിരുവല്ല ഏറ്റെടുക്കാനുറച്ച് കോണ്‍ഗ്രസ്: ആശങ്കയില്‍ ജോസഫ് എം പുതുശ്ശേരിയും കേരള കോണ്‍ഗ്രസ്
അടൂരില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി, സീറ്റ് ഇത്തവണ യൂത്ത് കോണ്‍ഗ്രസിന്!!