Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫൈനല്‍ ഫൈവില്‍ ബ്ലെസ്ലിയുറപ്പ്': ബാക്കിയാരൊക്കെ, അശ്വതിയുടെ സാധ്യത പട്ടിക ഇങ്ങനെ

നാടകീയമായ രംഗങ്ങളിലൂടെ കടന്ന് പോകുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ദില്‍ഷ, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, ദില്‍ഷ, വിനയ്, സൂരജ്, റോണ്‍സണ്‍ എന്നിങ്ങനെ എട്ട് പേരാണ് ഷോയില്‍ അവസാനിക്കുന്നത്. ഇവരില്‍ ആരൊക്ക ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന ചർച്ചകളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഫൈനല്‍ ഫൈവിലേക്ക് എത്താന്‍ സാധ്യതയുള്ള മത്സരാർത്ഥികളുടെ പട്ടികയുമായി ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയായ നടി അശ്വതിയും രംഗത്ത് എത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ അഖിലിനെ പുറത്താക്കിയിതിനെതിരേയും താരം രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്.

ഈ സീസണിലെ ടോപ് ഫൈവില്‍ ഒരൂ സീറ്റ് അഖിലിന് ഉണ്ടാവും

ഈ സീസണിലെ ടോപ് ഫൈവില്‍ ഒരൂ സീറ്റ് അഖിലിന് ഉണ്ടാവുമെന്നായിരുന്നു കരുതിയതെന്നാണ് അശ്വതി വ്യക്തമാക്കുന്നത്. പക്ഷെ അത് സംഭവിച്ചില്ല. ഇത് കളർ ആകുമോ അതോ കളർ കലക്കിയ വെള്ളം ആകുമോ എന്ന് നമുക്ക് കാണാം. അതോടൊപ്പം തന്നെ വോട്ട് ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു ഗെയിം കളിക്കുന്നവർക്ക് വോട്ട് കൊടുക്കുക അല്ലാതെ അവിടെ തൂണായും, കട്ടിലായും, സെറ്റ് പ്രോപ്പർട്ടി ആയും ഇരിക്കുന്നവർക്ക് വോട്ട് കൊടുത്ത് നല്ല പ്ലയെർസ്നെ പുറത്താക്കരുതേയെന്നും അശ്വതി വ്യക്തമാക്കുന്നു.

ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ

ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്‍, ദില്‍ഷ തുടങ്ങിയ

ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്‍, ദില്‍ഷ തുടങ്ങിയ താരങ്ങള്‍ക്കാണ് അശ്വതി ഫൈന്‍ ഫൈവിലേക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഇതില്‍ തന്നെ താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ബ്ലെസ്ലിയുമാണ്. റോണ്‍സണ്‍, വിനയ്, സൂരജ് എന്നിവർക്ക് താരം സാധ്യത കല്‍പ്പിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

ഞാൻ വട്ടപ്പൂജ്യം ആണ് എന്ന് സകല നേരവും വിളിച്ചു കൂവി

താരത്തിന്റെ തിരഞ്ഞെടുപ്പിനോടും അഖിലിന്റെ പുറത്താകലിലെ അഭിപ്രായത്തിലും പ്രതികരിച്ചുകൊണ്ട് നിരവധി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. റോണ്‍സണ് എന്തുകൊണ്ട് സാധ്യത കല്‍പ്പിക്കുന്നില്ലെന്ന ചോദ്യത്തിന് 'എന്നിൽ ഔഷധ ഗുണമില്ല, ഞാൻ വട്ടപ്പൂജ്യം ആണ് എന്ന് സകല നേരവും വിളിച്ചു കൂവി നടക്കുന്ന വ്യക്തിയാണോ, അതോ സകലരും സേഫ് ഗെയിം എന്ന് പറയുന്നത് അംഗീകരിച്ചു മുന്നോട്ട് അങ്ങനെ തന്നെ ഗെയിം കളിച്ചു മുന്നോട്ട് പോകുന്ന ധന്യയാണോ ബെസ്റ്റ് എന്ന് ചോദിച്ചാൽ ഞാൻ ധന്യ എന്ന് തന്നെ പറയും'- എന്നാണ് അശ്വതിയുടെ മറുപടി.

നിമിഷ എവിക്ട് ആയി, രണ്ടു വെള്ളത്തിൽ കലിട്ടു നിന്ന

അതോടൊപ്പം തന്നെ ' ഞാൻ ഒരു ഡൌട്ട് പറയട്ടെ, നിമിഷ എവിക്ട് ആയി, രണ്ടു വെള്ളത്തിൽ കലിട്ടു നിന്ന റോൺസൺ നിമിഷ തിരിച്ചു വന്നപ്പോൾ ജാസ്മിൻ സ്ട്രോങ്ങ്‌ ആണെന്ന് കണ്ടു ആ ടീമിൽ അള്ളി, അത് കഴിഞ്ഞു നിമിഷ പോകുന്നതിനു തൊട്ടു മുന്നേ അങ്ങേര് അഖിലിന്റെ ആ സഖ്യത്തിൽ ഒന്ന് കേറാൻ നോക്കി, പിന്നെ റിയാസ് വന്നപ്പോൾ ഉറപ്പാക്കി തന്റെ കഴിവില്ലായ്മ ഈ കൂട്ടത്തിൽ ഒളിച്ചു കടത്താൻ പറ്റുമെന്ന്, ജാസ്മിൻ പോയപ്പോൾ ഇങ്ങേർക്ക് ഫീൽ ചെയ്‌തോ? അതുപോട്ടെ, എല്ലാർക്കും ഉള്ള റേഷൻ കട്ട് റിയാസിന്റെ കുശിനിക്കാരൻ ആയി, ഒരു വാല്യക്കാരൻ എന്നൊക്കെ പറയുന്നപോലെ, ഒരു വ്യക്തിത്വവും ഇല്ലാതെ. എന്നിട്ടും മോഹൻലാൽ ഇങ്ങേർക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു. ഞാൻ എഗ്രി ചെയ്യുന്നില്ല അവനെ' - എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

'ധന്യയെ പുറത്താക്കണം ആരവിടെ നിന്നാലും റിയാസിനെ

'ധന്യയെ പുറത്താക്കണം ആരവിടെ നിന്നാലും റിയാസിനെ വീന്നറാക്കുവാൻ ബിഗ് ബോസ് മാമൻ തീരുമാമെടുത്തു കഴിഞ്ഞു. ഇനി ആര് എന്തു കളിച്ചിട്ടും ഒരു കാര്യവുമില്ല.. അപ്പോൾ കഴിവുള്ള എല്ലാത്തിനെയും പുറത്താക്കണം. ഒരു കഴിവുമില്ലാത്ത കുറെ ആളുകളും ബിഗ് ബോസും കൂടി ഫിനാലെ നടത്തട്ടെ.. ഈ ഊള പരിപാടിക്ക് കൊടുക്കേണ്ട പണി അതാണ്‌' എന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായ പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+