
ടൈറ്റിൽ വിന്നർ ആകുമെന്ന് പ്രതീക്ഷിച്ച ബ്ലെസ്സ്ലി നിരാശപ്പെടുത്തുന്നു; റിയാസ് നേരെ തിരിച്ച്: കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ് 4 ഗ്രാന്‍ഡ് ഫിനാലയിലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. അവസാനത്തെ എലിമിനേഷനില്‍ റോണ്‍സണും പുറത്തായതോടെ ഇനി ഷോയില്‍ അവശേഷിക്കുന്നത് റിയാസ് സലീം, ബ്ലെസ്ലീ, ലക്ഷ്മി പ്രിയ, ദില്‍ഷ പ്രസന്നന്, ധന്യ, സുരജ് തുടങ്ങിയ താരങ്ങളാണ്. എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്ന മത്സരാർത്ഥികളായതിനാല് ആരാകും വിജയി എന്നത് പ്രവചിക്കാന്‍ പോലും സാധ്യമല്ല. റിയാസും ബ്ലെസ്ലിയും ദില്‍ഷയുമൊക്കെ കീരിട പോരാട്ടത്തില്‍ മുന്നിലുണ്ട്.
ഈ സാഹചര്യത്തില്‍ ഷോയില്‍ അവസാനിക്കുന്ന മുഴുവന്‍ താരങ്ങളേയും വിലയിരുത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുകകയാണ് ഒരു ആരാധകന്. അവസാന ദിനങ്ങളിലേക്കു അടുക്കുബോൾ ടൈറ്റിൽ വിന്നർ ആകും എന്ന് ഞാൻ പ്രതീക്ഷിച്ച ബ്ലെസ്സ്ലി നിരാശപ്പെടുത്തുന്ന കാഴ്ച ആണ് കാണുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വിജയ് ബാബു കുരുക്കിലേക്കോ? ഇന്ന് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

ഇത് എന്റെ വ്യക്തിപരമായ കാഴ്ചപാട് ആണ്. ബിഗ്ബോസ് വീക്ഷിക്കുന്ന പ്രേക്ഷകർ ഒന്നാം ദിവസം മുതൽ നൂറാം ദിവസം വരെ ഒരാളെ പിന്തുണക്കണം എന്നോ ഒരാളെ എതിർക്കണം എന്നോ ഉള്ള കാഴ്ചപ്പാട് തെറ്റാണു എന്ന് ഞാൻ വിശ്വസിക്കുന്നു. അവസാന ദിനങ്ങളിലേക്കു അടുക്കുബോൾ ടൈറ്റിൽ വിന്നർ ആകും എന്ന് ഞാൻ പ്രതീക്ഷിച്ച ബ്ലെസ്സ്ലി നിരാശപ്പെടുത്തുന്ന കാഴ്ച ആണ് കാണുന്നത്.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

ഇത് വോട്ടിങ്ങിൽ റിഫ്ളക്ട് ചെയ്യണം എന്നല്ല, പക്ഷെ പ്രകടന മികവ് നോക്കി വോട്ട് ചെയ്യുന്ന നിഷ്പക്ഷരായ പ്രേക്ഷകർ ഉണ്ടെങ്കിൽ ബ്ലെസ്സലിക്കു തിരിച്ചടി നേരിടാൻ സാധ്യത ഉണ്ട്.
ആദ്യമൊക്കെ തമാശ ആയി കണ്ടിരുന്ന പ്രണയ കോലാഹലം വെറുപ്പുളവാക്കുന്ന രീതിയിൽ ബ്ലെസ്സ്ലി എത്തിച്ചു കഴിഞ്ഞു. ഇപ്പോൾ ടാസ്കിലോ വീട്ടിലെ മറ്റു അംഗങ്ങൾ ആയുള്ള ഇന്റെറാക്ഷൻസിലോ ഒരു താല്പര്യവും ബ്ലെസ്സ്ലി കാണിക്കുന്നില്ല.

ബ്ലെസ്സലിയുടെ നേരെ വിപരീത ദിശയിൽ ആണ് റിയാസിന്റെ മുന്നേറ്റം. കോടതി ടാസ്കിലും രാജപട്ടം കിട്ടിയപ്പോഴും ശോകം പ്രകടനവും എല്ലാ ഭാഗത്തു നിന്നും വെറുപ്പും വാങ്ങിച്ച റിയാസ് കോൾസെന്റ്റർ ടാസ്ക് മുതൽ മികച്ച പ്രകടനം ആണ്. ടിക്കറ്റ് റ്റു ഫിനാലെയിൽ ടാസ്കുകളിൽ പരാജയം ആണെങ്കിലും ആക്ടിവിറ്റികൾ ലൈവ് ആയി നിർത്തി , ആള്‍മാറാട്ട ടാസ്കിൽ ഈ സീസണിലെ ഏറ്റവും മികച്ച എന്റര്ടെനിമെന്റ് നൽകി. ദില്‍ഷ - റോബിൻ പോയ ശേഷം ആക്റ്റീവ് ആയതെങ്കിലും ഇപ്പോൾ മുഴുവൻ ഊർജസ്വലതയോടു കൂടി എല്ലാ കാര്യങ്ങളിലും ഇടപെടുന്നു, ടാസ്കുകൾ നല്ല രീതിയിൽ ചെയ്യുന്നു. ഒപ്പം ബ്ലെസ്സലിയെ വെറും കളിപ്പാവ ആക്കി മാറ്റി.

ലക്ഷ്മി - കഴിഞ്ഞ കുറച്ചു ആഴ്ചകളിൽ ഏറ്റവും വെറുപ്പ് നേരിടേണ്ടി വന്ന മത്സരാർത്ഥി. ബിഗ്ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ ഏറ്റവും മോശം മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് 90% പേരും നൽകിയ പേര് ലക്ഷ്മിപ്രിയ എന്നാണ്. കോൾ സെന്റർ ടാസ്കിൽ , ബിഗ്ബോസ് ന്യൂസിൽ ഒക്കെ വെറുപ്പിച്ച ലക്ഷ്മി ടിക്കറ്റു റ്റു ഫിനാലെയിൽ ശോകം പ്രകടനം ആയിരുന്നു. ആള്‍മാറാട്ട ടാസ്കിൽ ബ്ലെസ്സലിയുടെ ഒരു മാനറിസവും കാണിക്കാതെ അവസാനിപ്പിച്ചു

ധന്യ - ഒരു ഭാഗത്തു കൂടു സുഖമായി പോയിരുന്ന ധന്യയെ നെഗറ്റിവ് സൈഡിലേക്ക് മാറ്റിയത് ലക്ഷ്മിയുടെ കൂടെ നിന്ന് എന്നതാണ്. ടിക്കറ്റു റ്റു ഫിനാലെയിലും ആള്‍മാറാട്ട ടാസ്കിലും ധന്യ മികച്ച പ്രകടനം ആയിരുന്നു.
സൂരജ് - പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല.