'റോബിൻ പുറത്തായത് കൊണ്ടാണ് 75 ലക്ഷം ഫ്ലാറ്റിന് പകരം 50 ലക്ഷം രൂപ ദിൽഷക്ക് കൊടുത്തത്,വമ്പൻ കോമഡി'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 തുടങ്ങാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് പുതിയ സീസൺ ലോഞ്ച് ചെയ്യുക. ഇത്തവണ മത്സരാർത്ഥികളായി ആരൊക്കെ എത്തുമെന്നത് സംബന്ധിച്ചുള്ള ആകാംക്ഷ ഇപ്പോഴും നിലനിൽക്കുകയാണ്. മാത്രമല്ല ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന സമ്മാനം എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ പ്രൈസ് മണിയെ കുറിച്ചും ഈ സീസണിൽ എത്താൻ 100 ശതമാനം സാധ്യതയുള്ള മത്സരാർത്ഥികളുടെ പേരും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബിഗ് ബോസ് അനലിസ്റ്റ് കൂടിയായ യുട്യൂബർ രേവതി. രേവതിയുടെ വാക്കിലേക്ക്..
ബിഗ് ബോസ് ഫ്ലാറ്റ് മാറ്റിയോ
'നമ്മുടെ ആള് പുറത്തായത് കൊണ്ടാണ് 75 ലക്ഷം ഫ്ലാറ്റ് മാറ്റി, 50 ലക്ഷം കൊടുത്തത്, അവർക്ക് വൻ നഷ്ടമായിരിക്കും എന്നൊരു കോമഡിയായിരുന്നു കഴിഞ്ഞ തവണ ഞാൻ കേട്ടത്. ബിഗ് ബോസിെ കുറിച്ച് ഇത്രയും വലിയൊരു കോമഡി വേറെ കേൾക്കാനില്ല. എല്ലാ സീസൺ കഴിയുമ്പോഴും ബിഗ് ബോസിന് ലാഭം മാത്രമാണ് ലഭിക്കാറുള്ളത്. ഇങ്ങനെത്തെ കോമഡിയൊന്നും ദയവ് ചെയ്ത് ഇറക്കരുത്, കുറച്ചൊക്കെ പക്വതയോടെ ചിന്തിക്കണം.

75 ലക്ഷത്തിൻറെ ഫ്ളാറ്റിനെക്കാളും 50 ലക്ഷം പ്രൈസ് മണി തന്നെയാണ് നല്ലത്. എല്ലാ ബിഗ് ബോസിലും പ്രൈസ് പൈസയായിട്ടാണ് കൊടുക്കുന്നത്. കിട്ടുന്നവർക്കും കൊടുക്കുന്നവർക്കും അതാണ് നല്ലത്. 75 ലക്ഷത്തിന് നല്ല ഫ്ലാറ്റൊന്നും കൊച്ചിയിൽ കിട്ടണമെന്നില്ല, പിന്നെ ടാക്സും കാര്യങ്ങളും. പിന്നെ മത്സരാർത്ഥികളോട് പറയാനുള്ളത് മണി ബാഗ് ഇത്തവണയും ഉണ്ടാകും. ടോപ് 2 വിൽ വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും 10 ലക്ഷത്തിന്റെ മണി ബാഗും എടുത്ത് കൊണ്ട് പോകാൻ നോക്കണം.
ബിഗ് ബോസ് വീട്ടിൽ നിന്ന് പോകില്ലെന്ന്
1 കോടി എന്റെ മുന്നിൽ വെച്ചാലും ഞാൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പോകില്ലെന്ന് പറയുന്നവരുണ്ട്. ദയവ് ചെയ്ത് മനസിലാക്കേണ്ടത് അത് വീടല്ല, വെറും കളിക്കളം മാത്രമാണ്, കളിക്കാൻ വേണ്ടിയാണ് പൈസ കൊണ്ട് വന്ന് വെയ്ക്കുന്നത്. ഇത്തവണയും മലയാളം സീസണിൽ 50 ലക്ഷം തന്നെയായിരിക്കും പ്രൈസ് മണി എന്നാണ് അറിയാൻ കഴിഞ്ഞത്.
boiled egg benefits: മുട്ട പുഴുങ്ങി തന്നെ കഴിക്കണം: മുടിക്ക് മുതല്‍ കണ്ണിന് വരെ നിറയെ ഗുണങ്ങള്‍

ബിഗ് ബോസിനെ ബിഗ് ബോസ് എന്ന് തന്നെ അഭിസംബോധന ചെയ്യാൻ ശ്രമിക്കണം. അല്ലാതെ ചേട്ടാ, മച്ചമ്പി എന്ന് വിളിക്കാതിരിക്കണം എന്ന് മത്സരാർത്ഥികളോട് പറയണമെന്ന നിലയ്ക്കുള്ള മെസേജുകൾ എനിക്ക് പലതും വന്നിരുന്നു', രേവതി പറഞ്ഞു. ഇത്തവണത്തെ മത്സരാർത്ഥികളുടെ അവസാന സാധ്യത ലിസ്റ്റും രേവതി പങ്കുവെയ്ക്കുന്നുണ്ട്. 18 മത്സരാർത്ഥികളുടെ പേരാണ് രേവതി പങ്കുവെയ്ക്കുന്നത്.
അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രുതി ലക്ഷ്മി, അഖിൽ മാരാർ, ഫിറ്റ്നെസ് ട്രെയിനർ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ വൈബർ ഗുഡ് ദേവു, തട്ടീം മുട്ടീം ഫെയിം മനീഷ കെ എസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ജുനൈസ്, നടൻ സാഗർ സൂര്യ, നാദിറ മെഹ്റിൻ, ആഞ്ജലീന മരിയ, ലച്ചു ഗ്രാം, റിനീഷ റഹീം, ഷിജു എആർ, റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 സെറീന, അലിയ എന്നിവരാണ് ആ 17 പേർ. കോമണർ ആയ ഗോപിക ഗോപി എന്നിവരായിരിക്കും മത്സരത്തിന് ഉണ്ടാകുക.
നേരത്തേ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന അമല ഷാജി ഇല്ലായെന്നാണ് അറിയാൻ കഴിഞ്ഞത്, മാത്രമല്ല നടി അമ്പിളി ദേവി, സിബിൻ ബെഞ്ചമിൻ, ഫെജോ, ആലീസ് ക്രിസ്റ്റി, അനു ജോസഫ് , കൃഷ്ണ പ്രഭ എന്നിവരാരും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി അവർ വൈൽഡ് കാർഡ് എൻട്രിയായി എത്തുമോയെന്നൊന്നും അറിയാൻ സാധിച്ചിട്ടില്ല', രേവതി പറഞ്ഞു.












Click it and Unblock the Notifications