വിമർശനങ്ങൾ ഉൾക്കൊള്ളാന്‍ കഴിവില്ലാത്തയാളാണ് ഡെയ്സിയെന്ന് കുറിപ്പ്: വെറുപ്പിന് കാരണം പലതെന്ന് മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഒരോ ദിവസം പിന്നിടുന്തോറും കൂടുതല്‍ രസകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിലെ ആശങ്കയും തയ്യാറെടുപ്പുകളുമൊക്കെ മാറി ഓരോ മത്സരാർത്ഥിയും യഥാർത്ഥ ഗെയിമിന്റെ ചൂടിലേക്ക് മാറിയതോടെ മത്സരത്തിന് വീറും വാശിയും ഏറുകയും ചെയ്തു. ഇത്രയും നാള്‍കൊണ്ട് തന്നെ ഓരോ മത്സരാർത്ഥിയെക്കുറിച്ചും അനുകൂലമായാലും പ്രതികൂലമായാലും വ്യക്തമായ ധാരണ ഓരോ പ്രേക്ഷകർക്കും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ഡെയ്സിയെ കുറിച്ച് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഹൌസിലെ ശ്രദ്ധേയ മത്സരാർത്ഥികളില്‍ ഒരാളായ ഡെയ്സിയുടെ പുകവലി അടക്കമുള്ള വിഷയങ്ങളാണ് ഇവിടെ പ്രകേഷകർ ചൂണ്ടിക്കാണിക്കുന്നത്.

ആ പുകവലിയും അവരുടെ അമ്മയുടെ രോഗവും ഒക്കെ ആയി അവിടെ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനാണ് നോക്കുന്നത്. ഈ പുകവലിയെ കുറിച്ച മറ്റുള്ളവര്‍ മറക്കണമെങ്കില്‍ ആദ്യം ഇവര്‍ സ്വയം മിണ്ടാതിരിക്കു അല്ലെ ചെയ്യേണ്ടതെന്നും പ്രേക്ഷകന്‍ ചോദിക്കുന്നു. ഡെയ്സിക്കെതിരായ മറ്റൊരു പ്രധാന വിമർശനം എന്ന് പറയുന്നത് വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ലെന്നതാണ്. ആരോടെങ്കിലും തർക്കം ഉണ്ടായാൽ അവരെക്കാൾ ഒച്ചയിട്ട് എന്തെങ്കിലും പറയാനാല്ലാതെ വ്യക്തമായി മറുപടി പറഞ്ഞ് കണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വുമൺ കാർഡ് ഇറക്കി ശരിയല്ലാത്ത ഗെയിം കളിക്കൽ. ബ്ലെസ്ളി സിഗരറ്റ് സ്മോക്കിങ് വിഷയം പറഞ്ഞ് ഉത്തരം മുട്ടിക്കുമെന്നു പേടിച്ച് അമ്മയുടെ ഫീലിങ്സ് പറഞ്ഞ് ഹൗസിൽ ഉള്ള എല്ലാവരെയും ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്ത് കളിക്കുന്ന ഇവൾ ഡോക്ടർ റോബിൻ്റെ യോഗ്യത ചോദ്യം ചെയ്ത രംഗം കണ്ട് ഓക്കാനമാണ് വരുന്നത്. ഞാൻ സിഗരറ്റ് വലിക്കുന്ന കാര്യം വിളിച്ചു കൂവി വീട്ടുകാർ അറിഞ്ഞാൽ നിന്നെ വിവരമറിയിക്കും എന്ന് ബ്ലെസ്ലിയോട് ഭീഷണി. സിഗരറ്റ് വലിക്കുന്നത് മോശം കാര്യമാണെങ്കിൽ പിന്നെ എന്തിന് അത് ചെയ്യണം? അതല്ല സിഗരറ്റ് മോശം കാര്യമല്ലെങ്കിൽ പിന്നെ ഇങ്ങനെ കിടന്നു പിടക്കുന്നത് എന്തിനാണെന്നും കുറിപ്പില്‍ ചോദിക്കുന്നു.

ഞാൻ backstabbing (പുറകിൽ കൂടി കുത്തുന്ന പണി) ചെയ്യാറില്ല എന്ന് അവകാശപ്പെടുന്നു. റോബിൻ ജാസ്മിനെ പറ്റി മുമ്പൊരിക്കൽ പറഞ്ഞ കാര്യം ഒരാഴ്ച വൈകി അവസരം വന്നപ്പോൾ മാത്രം ഉപയോഗിച്ച രീതി റോബിൻ ചോദ്യം ചെയ്തപ്പോൾ ഡെയ്സിക്ക് അത് സമ്മതിച്ചു കൊടുക്കുകയല്ലാതെ വേറേ നിവൃത്തി ഇല്ലായിരുന്നു. ഇതിലൂടെ താൻ ഒന്നാം തരം backstabber ആണെന്ന് തെളിയിക്കുകയായിരുന്നു ഇവൾ ചെയ്തത്. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് ബ്ലെസ്ലിയുടെ അമ്മയെയും പെങ്ങളെയും കേറി ചീത്ത വിളിക്കും. പ്രേക്ഷകരുടെ മുന്നിൽ താൻ വലിയ എന്തോ ഒരു സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി എന്തെങ്കിലും ഷോ ഓഫ് ഉണ്ട്. കൊടൂര മാസ്സാണ് ഇതെന്നാണ് കരുതുന്നതെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ഡെയ്‌സിയെ പിന്തുണച്ച് കൊണ്ടും ചിലര്‍ എത്തിയിരിക്കുകയാണ്. പെണ്ണ് ഒച്ചയിട്ട് സംസാരിക്കരുത്, ആണുങ്ങളോട് ശബ്ദം ഉയര്‍ത്തരുത് എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക് ഡെയ്‌സി ഉടന്‍ പുറത്ത് പോകേണ്ട മത്സരാര്‍ഥിയാണ്. മുഖത്ത് നോക്കി കാര്യം പറയുന്നത് കൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും ഡെയ്‌സിയോട് വെറുപ്പുണ്ടാവാം. പക്ഷെ ഡെയ്‌സിയുടെ നിരീക്ഷണബുദ്ധി ഇന്നലെ നൈറ്റ് ജാസ്മിനോടുള്ള സംസാരത്തില്‍ നിന്നും വ്യക്തമാണ്. ലൈവ് കണ്ട നിമിഷയേക്കാൾ അവിടെ ഉള്ളവരെ വിലയിരുത്തുന്നുണ്ട് ഡെയ്സി. ഗെയിം നോക്കി ഡെയ്സി പുറത്ത് പോകണം എന്ന് പറയാൻ പറ്റുവോയെന്നും താരത്തെ പിന്തുണച്ചുകൊണ്ട് ആരാധകർ ചോദിക്കുന്നു,












Click it and Unblock the Notifications