ഡോ റോബിൽ ടോപ്പ് 5 ൽ വരാൻ യോഗ്യനല്ല,വരേണ്ടത് ഇവർ; കാരണം നിരത്തി വൈറൽ കുറിപ്പ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇനി വെറും 5 ആഴ്ചകൾ ആണ് ഷോ അവസാനിക്കാനുള്ളത്. അതിനിടെ ഹൗസിൽ നിന്നും കഴിഞ്ഞ ദിവസം ഒരു മത്സരാർത്ഥി കൂടി പുറത്തുപോയി. സുചിത്രയാണ് പുറത്തായത്. ഇനി ഷോയിൽ 11 പേരാണ് അവശേഷിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ ഇനി മത്സരം കടുകട്ടിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയുമില്ല.

അതേസമയം മത്സരം അവസാന ലാപ്പിലേക്ക് കടന്നതോടെ അവസാന അഞ്ചിൽ ആരൊക്കെ എത്തുമെന്നുള്ള ചർച്ചകൾ ബിഗ് ബോസ് ആരാധകർക്കിടയിൽ സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ ഒരു ആരാധകൻ പങ്കുവെച്ച ടോപ് 5 വരാൻ സാധ്യതയുള്ള മത്സരാർത്ഥികളുടെ പേരുകൾ ഉൾപ്പെടയുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നാൽ ആ കുറിപ്പിൽ ഡോ റോബിന്റെ പേര് ഉൾപ്പെട്ടിട്ടില്ല.അതിന്റെ കാരണം ഉൾപ്പെടെ ആരാധകൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. വിശദമായി വായിക്കാം

'ബിഗ്‌ബോസ് ഹൗസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ TOP 5 contestants.
1. അഖിൽ.
ഇമേജ് നോക്കുന്നുണ്ടെങ്കിലും വ്യക്തമായ സംസാരം. ടാസ്കുകളിൽ മികച്ച പ്രകടനം. എന്റർ ടെയ്നർ.
2. Jasmin.
ടാസ്കുകളിൽ നമ്പർ 1. കൃത്യമായി പോയിന്റുകൾ പറഞ്ഞ് വാദിക്കാനുള്ള കഴിവ്. ഇമേജ് നോക്കാതെ ചങ്കൂറ്റത്തോടെ നിൽക്കുന്ന സ്വന്തമായി വ്യക്തിത്വം ഉള്ള ആൾ. സ്വന്തം ഫാൻ ബേസ്.

3. Blesslee.
അത്യാവശ്യം അശാസ്ത്രീയ തിയറി ഒക്കെ ഇറക്കുന്ന കേശവൻ മാമൻ ആണെങ്കിലും നൈസായി മൈൻഡ് ഗെയിം കളിക്കുന്നു. ടാസ്കിലും എന്റർ ടെയ്ന്റ്മെന്റിലും മികവ്. സ്വന്തമായി ഫാൻ ബേസ് ഉണ്ടാക്കി.
4. Riyas.
ആദ്യമെ ഉണ്ടായിരുന്നെങ്കിൽ കളിയുടെ ഗതി മാറ്റുമായിരുന്ന ആൾ. ഉള്ള മൂന്ന് ആഴ്ചയിലെ content maker. Good gamer. മലയാളികൾ വൃത്തി കെട്ട രീതിയിൽ ബോഡി ലാംഗ്വേജ് വെച്ച് വെറുപ്പ് കാണിക്കുന്നു.

5. Dhanya.
കൃത്യമായി കളി നിരീക്ഷിച്ച് കളിക്കുന്നു. ടാസ്കുകളിൽ മികച്ച പ്രകടനം.വ്യക്തിപരമായി ഇഷ്ട്മല്ലെങ്കിലും Top 5 ൽ വരേണ്ട ആൾ. ഇവരൊക്കെ വ്യത്യസ്തമായ രീതിയിൽ മികവ് പുലർത്തുന്നവരാണ്. ഇനി വൻ ഫാൻ ബേസ് ഉള്ള റോബിനെ ഒഴിവാക്കിയതിൽ പരാതി ഉള്ളവരോട്.
1. റോബിൻ ഒരു കാറ്റഗറിയിലും മികവ് പുലർത്തുന്നില്ല.
2. പ്രേക്ഷകനെ അകത്തും പുറത്തും മാനിപ്പുലേറ്റ് ചെയ്യുന്നു.
3. പുറത്തെ എല്ലാ വർഷവും റിവ്യൂ ചെയ്യുന്ന യൂട്യൂബ് ചാനലുകൾ ഓവർ ടൈം പണി (എടുപ്പിക്കുന്നു) എടുക്കുന്നു.

4. പുറത്തെ സപ്പോർട്ട് ഡ്രസ്സ് കോഡുകളും മറ്റും അറിഞ്ഞ് പ്രേക്ഷകർ വെറുക്കാൻ സാധ്യത ഉള്ള തന്റേടമുള്ള സ്ത്രീ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ് എന്നിവ മുതലാക്കുന്നു.
5. 'ആണൊരുത്തൻ' എന്ന കലിപ്പൻ മോഡ് ഫേക്ക് ആയി ക്രിയേറ്റ് ചെയ്യുന്നു. വൻ കോമഡിയാണ്.
6.ഡോക്ടർ എന്ന് പറഞ്ഞാൽ ബുദ്ധിരാക്ഷസൻ ആണെന്ന് ജനങ്ങൾ വിചാരിക്കുമെന്ന് കരുതിക്കൊണ്ട് എന്തൊ വല്യ മൈൻഡ് ഗെയിം നടക്കുന്നു എന്ന് പുറത്ത് പ്രചരിപ്പിക്കുന്നു.

7. ബിഗ് ബോസ് പക്ഷപാദിത്വം കാണിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു.
8. ലവ് സ്റ്റ്രാറ്റജി ആദ്യമെ ഇടുന്നു. പുറത്ത് combo എന്ന് പറഞ്ഞ് സ്റ്റാറ്റസ് പറപ്പിക്കുന്നു.
9. തോൽക്കുമെന്ന് ഉറപ്പുള്ള ഗെയിമിൽ ഉഴപ്പുന്നു.
10. വ്യക്തമായ റീസൺ പറയാതെ പോസിറ്റീവ് പറഞ്ഞ് തടി തപ്പുന്നു.

ഇങ്ങനെയൊക്കെ ഹൗസിന്റെ ഉള്ളിലേക്കാൾ പുറത്ത് കളി സെറ്റ് ചെയ്ത് പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന റോബിൻ TOP 5 ൽ വരാൻ അർഹനല്ല എന്നത് എല്ലാവർക്കും അറിയാം. എന്നിരുന്നാലും പുള്ളിയുടെ ബ്ലൈന്റ് ഫാൻസ് അത് അംഗീകരിച്ചാലും ഞങ്ങൾ ഇങ്ങനെ ആണ്.. This is വാട്ട് we do... ഞങ്ങൾ ഇങ്ങനെയാണ്... എന്നാണ് അവർ പറയുന്നത്.












Click it and Unblock the Notifications