Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കണ്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി

ബിഗ് ബോസ് മലയാളം താരങ്ങള്‍ക്കിടയിലെ വിള്ളല്‍ തുറന്ന് വ്യക്തമാക്കുന്ന സംഭവമായിരുന്നു ആദ്യ ലേഡി ബിഗ് ബോസ് ജേതാവ് ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോ വിവാദം. ഒരു ട്രേഡിങ് പ്രമോഷന്‍ വീഡിയോ പരസ്യം ദില്‍ഷ തന്റെ പേജിലൂടെ ചെയ്തതിന് പിന്നാലെ അതിനെതിരെ ബിഗ് ബോസിലെ ഫസ്റ്റ് റണ്ണറപ്പായിരുന്ന ബ്ലെസ്ലീ തന്നെ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു.

ദില്‍ഷയുടെ സ്റ്റോറി പങ്കുവെച്ചുകൊണ്ട് ഇത് തട്ടിപ്പാണെന്നായിരുന്നു ബ്ലെസ്ലീ വ്യക്തമാക്കിയത്. ഇത്തരം വീഡിയോകള്‍ ചെയ്യുമ്പോള്‍ താരങ്ങള്‍ ആരാധകരോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബ്ലെസ്ലീ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റ് പലരും ദില്‍ഷയുടെ പ്രമോഷന്‍ തട്ടിപ്പാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തി.

ദില്‍ഷ എന്തുകൊണ്ട് ഈ പരസ്യം ചെയ്തു

വിമർശനങ്ങള്‍ ശക്തമായതോടെ അധികം വൈകാതെ തന്നെ ദില്‍ഷ തന്റെ പേജില്‍ നിന്നും പരസ്യം നീക്കം ചെയ്തു. ചിലർ ഇത് സംബന്ധിച്ച ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കാന്‍ വേണ്ടി വീഡിയോ തല്‍ക്കാലം നീക്കം ചെയ്തിരിക്കുകയാണെന്നുമായിരുന്നു ദില്‍ഷയുടെ ആദ്യ പ്രതികരണം. ചില സർട്ടിഫിക്കറ്റുകളടക്കം കാണിച്ചതിനാലാണ് ഈ പരസ്യം ചെയ്തതെന്നും ദില്‍ഷ വ്യക്തമാക്കി.

ബ്ലെസ്ലിയുടെ സഹോദരനും ബ്ലെസ്ലിയും വീണ്ടും

എന്നാല്‍ ഇതിനോടകം തന്നെ ഈ വിഷയം പല യൂട്യൂബർമാരും ഏറ്റെടുക്കുകയും ദില്‍ഷയ്ക്കെതിരെ വ്യാപക വിമർശനങ്ങള്‍ അഴിച്ച് വിടുകയും ചെയ്തു. ബ്ലെസ്ലിയുടെ സഹോദരനും ബ്ലെസ്ലിയും വീണ്ടും വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെന്ന് പറയുന്ന ആള്‍ തന്നെ ഇതുപോലുള്ള ഫെയിക്ക് കാര്യങ്ങള്‍ എടുത്തിട്ട് ആളെ പറ്റിക്കാന്‍ നോക്കുമ്പോള്‍ വായും പൂട്ടി മിണ്ടാതിരിക്കണമോയെന്നായിരുന്നു ബ്ലെസ്ലീയുടെ സഹോദരന്റെ ചോദ്യം.

ആരും ഇത് അറിഞ്ഞില്ലെങ്കില്‍ നിരവധിയാളുകള്‍

എവിടേലും കിടന്ന ദില്‍ഷയായിരുന്നെങ്കില്‍ പ്രശ്നമല്ല, ഇത് ബിഗ് ബോസ് വിന്നർ ദില്‍ഷയാണ്. അതിനെ ചിലർ മിസ്യൂസ് ചെയ്യുന്നതുകൊണ്ടാണ് താന്‍ തുറന്ന് പറഞ്ഞതെന്നായിരുന്നു ബ്ലെസ്ലിയുടെ വിശദീകരണം. ആരും ഇത് അറിഞ്ഞില്ലെങ്കില്‍ നിരവധിയാളുകള്‍ പറ്റിക്കപ്പെടും. ഒരോരുത്തരുടേയും കയ്യില്‍ നിന്നും പതിനായിരം വെച്ച് പോയാല്‍ തന്നെ കോടികളായി. എല്ലാ ഇന്‍ഫ്ലൂവേഴ്സിനും ഇതൊരു പാഠമായിക്കൊള്ളട്ടേയെന്ന് ഞാന്‍കരുതിയെന്നും ബ്ലെസ്ലി പറഞ്ഞു.

mobile charging: സ്മാർട്ട് ചാർജർ വേണമെന്നില്ല; മൊബൈല്‍ വേഗത്തില്‍ ചാർജ് ചെയ്യാന്‍ ഇതാ ചില പൊടിക്കൈകള്‍

ഞാൻ കാരണം നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട്

എന്നാല്‍ ഈയൊരു വീഡിയോ ഈ രീതിയിൽ പോകുമെന്നോ ഇങ്ങനെ ആയി തീരുമെന്നോ. അതിന് എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും വ്യക്തമാക്കി ദില്‍ഷ വീണ്ടും രംഗത്തെത്തി. ഞാൻ കാരണം നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. ഞാൻ ഒരിക്കലും തെറ്റായ ഉദ്ദേശത്തോട് കൂടി ചെയ്തൊരു വീഡിയോ അല്ല അത്. ഞാൻ കാരണം ഒരാൾക്കെങ്കിലും സഹായം കിട്ടട്ടെ എന്ന് വിചാരിച്ച് മാത്രമാണ് ആ വീഡിയോ ചെയ്തതെന്നും ദില്‍ഷ വ്യക്തമാക്കി.

സഹതാരമായ റോബിന്‍ രാധാകൃഷ്ണന്‍ സ്വീകരിച്ച നിലപാടും

വിഷയത്തില്‍ മറ്റൊരു സഹതാരമായ റോബിന്‍ രാധാകൃഷ്ണന്‍ സ്വീകരിച്ച നിലപാടും ശ്രദ്ധേയമായിരുന്നു. 'അനാവശ്യമായി മറ്റുള്ളവരുടെ ജീവിത്തതിൽ ഇടിച്ച് കയറി ചെന്ന് പ്രശ്നമുണ്ടാക്കുന്നതിന് പകരം സ്വന്തം കാര്യം നോക്കി ജീവിതം മികച്ച രീതിയിൽ ജീവിച്ച് മരിക്കാൻ നോക്ക്' എന്നായിരുന്നു പരോക്ഷമായുള്ള റോബിന്റെ പ്രതികരണം. ജീവിതത്തില്‍ നമ്മള്‍ വിജയിച്ചു എന്ന് തോന്നിയാല്‍ അതു നിലനിര്‍ത്തികൊണ്ടു പോകേണ്ടത് നമ്മുടെ ആവശ്യമാണ്. ഈ വിജയത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അതു തകര്‍ക്കാനായി നമുക്ക് ചുറ്റും നിരവധി പേരുണ്ടാകുമെന്ന പരാമർശത്തോട് ബിഗ് ബോസ് മലയാളം സീസണ്‍ 3 വിന്നർ മണിക്കുട്ടനും രംഗത്തെത്തി.

സോഷ്യല്‍ മീഡിയ രംഗത്ത് ആരാധകർ തമ്മിലുള്ള

ഇതേസമയം തന്നെ സോഷ്യല്‍ മീഡിയ രംഗത്ത് ആരാധകർ തമ്മിലുള്ള വാദപ്രതിവാദങ്ങളും ശക്തമായിരുന്നു. ദില്‍ഷയെ ചിലരെല്ലാം ചേർന്ന് സൈബർ അറ്റാക്കിനിരയാക്കുന്നുവെന്നായിരുന്നു അവരുടെ ആരാധകരുടെ വാദം. നേരെ മറിച്ച് വിഷയത്തില്‍ പ്രതികരിച്ചവർക്കെതിരെ ദില്‍ഷയുടെ ആരാധാകരാണ് അധിക്ഷേപം നടത്തുന്നതെന്നായിരുന്നു മറുവശത്തുള്ളവരുടെ പ്രതികരണം. ദില്‍ഷയുടെ ആരാധാകരാണ് അവരെ വലിയ കുഴപ്പത്തില്‍ കൊണ്ടുചാടിക്കുന്നതെന്നായിരുന്നു യൂട്യൂബർ സായിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ദില്‍ഷ ആർമി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

സ്വന്തം ആർമി പൂണ്ട് വിളയാടി ആരുടെയെങ്കിലും

സ്വന്തം ആർമി പൂണ്ട് വിളയാടി ആരുടെയെങ്കിലും അവസരവും ഭാവിയും കളഞ്ഞു കുളിച്ചെങ്കില്‍ അത് അവരുടെ വിധിയെന്നാണ് ദില്‍ഷ ആർമി റോബിന്‍ ആർമിയെ ലക്ഷ്യംവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്. മൂക്ക് കയർ ഇടേണ്ടിടത്ത് ഇടാതെ ആരാധകരെ ഇങ്ങനെ അഴിച്ചുവിട്ടാല്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നും ദില്‍ഷ ആർമി വ്യക്തമാക്കുന്നു.

ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം

ഇതുപോലെ ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെച്ച് അവസരങ്ങള്‍ ഇല്ലാതാക്കാനുള്ള മാമന്‍മാരുടെ വേല കയ്യിലിരിക്കട്ടെ. അതിന് വെച്ച വെള്ള്യം വലിയ മാമനും ചെറിയ മാമനും ഒക്കെ എടുത്ത് സ്വന്തം തലയിലൂടെ ഒഴിക്കുന്ന സമയം വിദൂരമല്ല. ദില്‍ഷ എന്താണെന്നും ദില്‍ഷ സപ്പോർട്ടേഴ്സ് എന്താണെന്നും ഇവിടെ ഉള്ളവർക്കും ഈ ഇന്‍ഡസ്ട്രിക്കും അറിയാം. ആരുടേയും വീഡിയോ കണ്ടിട്ടല്ല കേരളം ഇത്ര സാക്ഷരായത്. തന്റെ ചാനല്‍ വരുന്നതിന് മുന്നേയും ദില്‍ഷ ഇവിടെ പ്രസിദ്ധയാണ്. അന്നും ദില്‍ഷയ്ക്ക് ആരാധകരും കൈനിറയെ അവസരങ്ങളും ഉണ്ടായിരുന്നുവെന്നും ചില യൂട്യൂബർമാരെ ലക്ഷ്യം വെച്ചുകൊണ്ട് ദില്‍ഷ ആർമി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+