റിയാസും ജാസ്മിനും വിദ്വേഷം വെച്ച് പുലർത്തുന്നോ? ആരാണ് മികച്ച താരം: ചോദ്യങ്ങള്‍ക്ക് രേവതിയുടെ ഉത്തരം

ബിഗ് ബോസ് മലയാളം സീസണ്‍ 5 മാർച്ച് അവസാന വാരത്തോടെ തുടങ്ങാന്‍ പോവുകയാണ്. നാലാം സീസണ്‍ വലിയ വിജയമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണെ കാത്തിരിക്കുന്നത്. ബിഗ് ബോസ് നിരൂപകരും ഇപ്പോള്‍ തന്നെ പ്രഡിക്ഷന്‍ പട്ടികയുമായൊക്കെ സജീവമായി കഴിഞ്ഞു.
അത്തരത്തില്‍ യൂട്യൂബിലെ പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതിയും ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മുന്നോട്ട് വന്നരിക്കുകയാണ്. ബിഗ് ബോസിലെ ഏറ്റവും മികച്ച താരം ഏതെന്ന ചോദ്യത്തിന് മുതല്‍ ജാസ്മിനേയും റിയാസിനേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വരെ രേവതി തന്റെ യൂട്യൂബ് ചാനലിലൂടെ ഉത്തരം നല്‍കുന്നുണ്ട്. അവരുടെ വാക്കുകളിലേക്ക്..

ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ പ്രമോ
ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ അടുത്ത പ്രമോ ഉടന്‍ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂട്യൂബ് കമ്മ്യൂണിറ്റിയില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരു ക്യൂ ആന്‍ഡ് എ ഞാന്‍ നടത്തിയിരുന്നു. അതില്‍ വന്ന ഏതാനും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഇവിടെ നല്‍കുകയാണ്. രേവതിയെ വിളിച്ചിട്ടും എന്തുകൊണ്ട് ഷോയില്‍ പങ്കെടുത്തില്ലെന്നാണ് ഒരാള്‍ ചോദിക്കുന്നതെന്നും രേവതി വ്യക്തമാക്കുന്നത്.

എന്തുകൊണ്ട് ബിഗ് ബോസിന്റെ ക്ഷണം നിരസിച്ചു എന്നതിനുള്ള ഉത്തരം നേരത്തെ തന്നെ നല്‍കിയതാണ്. എനിക്ക് ഒരു കുഞ്ഞുവാവയുണ്ട്. അവളുമായി ഇപ്പോള്‍ വിട്ടുനില്‍ക്കാന്‍ സാധിക്കില്ല.നൂറു ദിവസമൊക്കെ നില്‍ക്കുമോ ഇല്ലയോ എന്നുള്ളത് നമുക്ക് അറിയില്ല, ഇനി രണ്ട് ആഴ്ചത്തേക്ക് കൂടിയാണെങ്കില്‍ കൂടി അവളെ വിട്ടിട്ട് പോവാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. എന്തായാലും കുറച്ച് കഴിയട്ടെ. അപ്പോള്‍ വിളിച്ചാല്‍ പോവും.

രജിത് സാറിനെ സപ്പോർട്ട് ചെയ്തത് അബദ്ധമായി
വിളിച്ചിട്ടും ഓഡീഷനില്‍ എന്നെ എടുത്തില്ലെങ്കിലും പ്രശ്നമില്ല. എനിക്ക് ബിഗ് ബോസില്‍ പോയെ മതിയാവൂ എന്നുള്ള നിലപാടൊന്നും ഇല്ല. വിളിച്ചതിന് ശേഷം ഓഡീഷനില്‍ കൂടെ കിട്ടിയാല്‍ പോവുമായിരിക്കും. ഐനു എന്നൊരാള്‍ ചോദിക്കുന്നത് രജിത് സാറിനെ സപ്പോർട്ട് ചെയ്തത് അബദ്ധമായി എന്ന് തോന്നിയത് എപ്പോള്‍ മുതലാണെന്നാണ്. എന്തൊരു ചോദ്യമാണിത്. രജിത് സാറിനെ എപ്പോഴാണ് ഞാന്‍ സപ്പോർട്ട് ചെയ്തതെന്നും രേവതി ചോദിക്കുന്നു.

സീസണ്‍ 2 വിലാണ് എന്റെ ആദ്യത്തെ റിവ്യൂ. ബിഗ് ബോസ് ഹിന്ദിയുടെ റിവ്യൂ കണ്ടിട്ടാണ് ഞാനും ആരംഭിച്ചത്. എങ്ങനെ റിവ്യൂ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളാണ്. നാല് മിനിറ്റ് നീണ്ട് നില്‍ക്കുന്ന രണ്ട് വീഡിയോകളാണ് ഇടാറുണ്ടായിരുന്നത്. തുടക്കത്തിലെ അവതരണ രീതിയില്‍ നിന്നും ഇവിടം വരെ എത്തിയതില്‍ പ്രേക്ഷകരുടെ നിർദേശങ്ങള്‍ക്ക് വലിയ പിന്തുണയുണ്ട്.

രജിത് സർ ഔട്ടായപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. ഒരു റിവ്യൂവർ എന്ന രീതിയില്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അപ്പോള്‍ തന്നെ രജിത് സാറിനെ വിളിക്കുകയും ആ വീഡിയോയില്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. അതിന് ശേഷം ഡിഎഫ്കെയും റോബിനുമൊക്കെ പുറത്തായപ്പോള്‍ ഞാന്‍ കരഞ്ഞില്ല. ഇനി ആരെ പുറത്താക്കിയാലും ഞാന്‍ കരയില്ല. എന്തായാലും ഈ ഒരു ചോദ്യം തന്നെ മുഴുവനായി തെറ്റാണെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസ് സീസണ്‍ 5 മുംബൈയിലാണ്
ബിഗ് ബോസ് സീസണ്‍ 5 മുംബൈയിലാണ് നടക്കാന്‍ പോവുന്നത്. വ്യത്യസ്തമായ സീസണായിരിക്കും ഇത്തവണ. തീം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതുവരെ ഉള്ളതില്‍ ഏറ്റവും ബെസ്റ്റ് ബിഗ് ബോസ് മത്സരാർത്ഥി ആരാണെന്നാണ് സുധീർ ചോദിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് മത്സരാർത്ഥികളുണ്ട്. ഒരോ സീസണും കൊണ്ടുപോവുന്ന നിരവധി പേരുണ്ടാവും.

ഹിന്ദിയില്‍ സിദ്ധാർത്ഥ് ശുക്ലയുടെ പേരാണ് പെട്ടെന്ന് ഓർമ്മ വരുന്നത്. മലയാളത്തിലേക്ക് വരുമ്പോള്‍ ഇഷ്ടം പോലെ ആളുകളുടെ പേര് ഈ ചോദ്യത്തിന് ഉത്തരമായിട്ടുണ്ട്. സാബു മോന്‍, പേർളി, അർച്ചന, രജിത് കുമാർ, ആര്യ, ഫുക്രു അങ്ങനെ ഒരുപാട് പേരുണ്ട്. ഇപ്പോഴും വ്യക്തിപരമായ വിദ്വേഷം വെച്ച് പുലർത്തുന്ന റിയാസ്, നിമിഷ, ജാസ്മിന്‍ എന്നിവരെ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. അതൊക്കെ കഴിഞ്ഞു, ഇനി അതിലേക്ക് പോയിട്ട് കാര്യമൊന്നുമില്ല. ബിഗ് ബോസ് പുതിയ സീസണിലേക്ക് എത്തിയെന്നും രേവതി അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications