കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവും

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഈ ഷോ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലൂടെ ഉയർന്ന് വന്ന താരത്തിന് ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും അന്നത്തെ തന്റെ അതേ നിലയില്‍ തന്നെ ആരാധകരെ നിലനിർത്താന്‍ കഴിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം.

ഇപ്പോഴിതാ മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരവും റോബിന്‍ രാധാകൃഷ്ണന് ലഭിച്ചിരിക്കുകയാണ്. ഈ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോള്‍ ശ്രദ്ധേയമായ ഒരു പ്രഖ്യാപനവും നടത്തിയാണ് താരം മടങ്ങിയത്.

ആരാധകർ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ്

ആരാധകർ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് ഈ ഒരു അവാർഡ് കിട്ടാനുള്ള പ്രധാന കാരണമെന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരുപാട് പേരുടെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. ഞാന്‍ തോറ്റുപോവണമെന്ന് ആഗ്രഹിച്ചവർക്ക് വേണ്ടിയും ഈ ഒരു അവാർഡ് സമർപ്പിക്കുന്നുവെന്നും റോബിന്‍ പറഞ്ഞു.

ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല അത്; പിറകില്‍ ഒരുപാട് കാര്യങ്ങളുണ്ട്: റോബിന്‍ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല അത്; പിറകില്‍ ഒരുപാട് കാര്യങ്ങളുണ്ട്: റോബിന്‍

സിനിമയില്‍ അഭിനയിക്കണം എന്നുള്ളത് കുട്ടിക്കാലം

സിനിമയില്‍ അഭിനയിക്കണം എന്നുള്ളത് കുട്ടിക്കാലം മുതലുള്ള എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരുപാട് പേർ എതിരായിട്ടും ഒരുപാടുപേർ പിന്തുണയ്ക്കുന്നുമുണ്ട്. എന്തെങ്കിലും കാരണത്താല്‍ സിനിമയില്‍ എത്താതെ പോയേക്കാം. എന്ത് തന്നെയായാലും ഈ 32 വയസ്സ് വരെ എത്താന്‍ വേണ്ടി ഞാന്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട്.

'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര

ഈ വേദിയില്‍ ഒരു പ്രഖ്യാപനം കൂടി നടത്താമെന്ന്

ഈ വേദിയില്‍ ഒരു പ്രഖ്യാപനം കൂടി നടത്താമെന്ന് വിചാരിക്കുന്നു. ഒരു രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന

ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നിർമ്മാണവും ഞാന്‍ തന്നെ അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അഭിനയിക്കാമെന്നാണ് കരുതുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ്. ഈ സിനിമയ്ക്ക് അകത്തും ഒരുപാട് വെല്ലുവിളികളുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം കൂടി പറയാം. അതൊരു സ്പോയിലറാണെങ്കില്‍ കൂടി അതും ഇവിടെ പറയുകയാണെന്നും റോബിന്‍ വേദിയില്‍ വ്യക്തമാക്കുന്നു.

ഇത്തരമൊരു കാര്യം ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി

ഇത്തരമൊരു കാര്യം ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി വേറെ ആരെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. ഈ ഒരു സിനിമയ്ക്ക് വേണ്ടി ഞാന്‍ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട്. ഏകദേശം 800 കിലോ മീറ്റുണ്ട് അത്. ഒരോ ദിവസവും 20 കിലോമീറ്റർ വെച്ച് ഓടാമെന്നാണ് വിചാരിക്കുന്നത്. അതിന് വേണ്ടി ഞാന്‍ എന്റെ ശരീരഭാരം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 110 കിലോ വരെ എത്തണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

ഞാന്‍ വളരെ ടാലന്റഡ് ആയിട്ടുള്ള വ്യക്തിയൊന്നും

ഞാന്‍ വളരെ ടാലന്റഡ് ആയിട്ടുള്ള വ്യക്തിയൊന്നും അല്ല, പക്ഷെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള ആളാണ്. എന്റെയും ഒരു ആഗ്രഹമാണ് സിനിമ എന്നുള്ളത്. അതുകൊണ്ട് തന്നെ എന്നെ സ്നേഹിക്കുന്ന എല്ലാവരുടേയും പിന്തുണയുണ്ടാവണം. ഈ ജീവിതത്തില്‍ ഞാന്‍ തോറ്റുപോവണമെന്ന് ആഗ്രഹിച്ചവർക്ക് മുന്നില്‍ വാശിയോടെ ജീവിച്ച് കാണിക്കണമെന്ന ചങ്കൂറ്റം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റോബിന്‍ പറയുന്നു.

ഈ പ്രഖ്യാപനത്തിന് പിന്നാലെ വേദിക്ക് പുറത്ത്

വേദിയിലെ ഈ പ്രഖ്യാപനത്തിന് പിന്നാലെ വേദിക്ക് പുറത്ത് എത്തിയപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഓട്ടത്തെക്കുറിച്ച് തീരുമാനിച്ചത്. നിങ്ങളെല്ലാവരുമാണ് ഈ ഒരു കാര്യം വിജയിപ്പിക്കേണ്ടത്. 40 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.

നടി ആരതി പൊടി തന്നെ

നടി ആരതി പൊടി തന്നെയാവും. വളരെ സിംപിള്‍ ആയിട്ടുള്ള ഒരു സിനിമയാണ്. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ പടം ഇഷ്ടപ്പെടാന്‍ ശ്രമിക്കുക. എല്ലാവർക്കും ഇഷ്ടമാവും എന്നാണ് വിചാരിക്കുന്നത്. എന്റെ വീഴ്ചകള്‍ എന്നാണ് സിനിമയുടെ പേര്. വലിയ ടാലന്റഡ് ഒന്നും അല്ലെങ്കില്‍ ഒരു സിനിമ ചെയ്യാമെന്ന് വിചാരിച്ചതാണ്. എന്നെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടിയാണ് ഡി ആർ ആർ ഫാമിലിയെന്ന പ്രൊഡക്ഷന്‍ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും റോബിന്‍ പറയുന്നു.

English summary
Bigg Boss Malayalam season 4 fame Robin now becomes a film director: Aarti Podi is Heroine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X