ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്. തൊടുപുഴയ്ക്ക് അടുത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം, ഒരു ഉദ്ഘാടനത്തിനായി പോകുകയായിരുന്നു റോബിന്‍. അപകടം വലുതാണെങ്കിലും റോബിന് പരിക്കുകള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. അപകടത്തിന് ശേഷം റോബിന്‍ ഉദ്ഘാടന വേദിയിലേക്ക് എത്തി.
ഏഞ്ചല്‍ ഒന്നും പറയാനില്ല...എന്തൊരു അഴകാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന് ശേഷം റോബിന്‍ ഉദ്ഘാടന വേദിയിലേക്ക് എത്തി. തന്‍രെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞെന്നും ഒരു കല്ലില്‍ തട്ടി നിന്നത് കൊണ്ട് രക്ഷപ്പെട്ടുവെന്നാണ് റോബിന്‍ ഉദ്ഘാടന വേദിയില്‍ എത്തി പറഞ്ഞത്. നിങ്ങളെ കാണാന്‍ വേണ്ടിയാണ് വന്നതെന്നും താരം പറഞ്ഞു.

കാര്‍ റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് ഒരു കല്ലില്‍ തട്ടിയാണ് നിന്നത്. അപകടത്തില്‍ നിന്ന് ജസ്റ്റ് മിസ് ചെയ്താണ് രക്ഷപ്പെട്ടതെന്ന് റോബിന്‍ വേദിയില്‍ എത്തി പറഞ്ഞു. എന്നിട്ടും ഞാന്‍ നിങ്ങളെ കാണുന്നതിന് വേണ്ടിയാണ് ഇവിടെ വരെ എത്തിയത് - റോബിന്‍ പറഞ്ഞു.

ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന് വലിയ ആരാധകരുടെ പിന്തുണയുണ്ട്. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ വലിയ സ്വീകരണമാണ് ആരാധകര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത്. താരം എത്തുന്ന പരിപാടികളില്‍ എല്ലാം തന്നെ ജന സാഗരമാണ്.

ബിഗ് ബോസ് ഷോയിലെ റോബിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദില്‍ഷയാണ് ഇത്തവണ ബിഗ് ബോസ് കിരീടം ചൂടിയത്. ഷോ അവസാനിച്ച് പുറത്തെത്തിയപ്പോള്‍ ദില്‍ഷ ബിഗ് ബോസ് ട്രോഫി റോബിന് കൈമാറിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications