'മനസിൽ നിൽക്കുന്നില്ല, പറഞ്ഞ് പോകുകയാണ്'; നിശ്ചയത്തെ കുറിച്ച് സർപ്രൈസ് പൊട്ടിച്ച് റോബിൻ, വൈറൽ
കൊച്ചി: ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷിതമായി റോബിൻ പുറത്താകുകയായിരുന്നുവെങ്കിലും ആരാധക പിന്തുണയ്ക്ക് അന്നും ഇന്നും യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. റോബിന്റെ ഷോകളിലും ഉദ്ഘാടന പരിപാടികളിലുമുള്ള തിരക്ക് ഇതിന്റെ തെളിവാണ്.
ഇപ്പോഴിതാ ആരാധക പിന്തുണ തെളിയിക്കുന്ന റോബിന്റെ ഒരു പുതിയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൊല്ലം അഞ്ചലിൽ ഒരു സ്വകാര്യ പരിപാടിയ്ക്കെത്തിയതാണ് റോബിൻ. ഉദ്ഘാടന ചടങ്ങിൽ വെച്ച് തന്റെ വിവാഹ നിശ്ചയത്തെ കുറ്റിച്ചുള്ള മറ്റൊരു സർപ്രൈസും റോബിൻ പങ്കിട്ടു. ആരവത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്.

ഓടി നടന്ന് പരിപാടികളിൽ പങ്കെടുത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ നിന്നടക്കം ഒരു ഇടവേള എടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം റോബിൻ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പിന്നാലെ റോബിൻ പരിപാടികളിൽ ഒന്നും പങ്കെടുത്തിരുന്നില്ല. കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് റോബിൻ വീണ്ടും ഒരു ഉദ്ഘാടന പരിപാടിയ്ക്കായി അഞ്ചലിൽ എത്തിയത്. ആഘോഷത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ ആരാധകർ വരവേറ്റ്.

ഏറെ കാണാൻ കൊതിച്ച താരം മുന്നിലെത്തിയതോടെ പല വിശേഷങ്ങളും ആരാധകർ റോബിനോടായി ചോദിച്ചു. അതിലൊന്ന് റോബിന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ആരതി പൊടിയെന്ന മോഡലും സംരഭകയുമായി താൻ പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയത് മുതൽ വിവാഹവും വിവാഹ നിശ്ചയവുമെല്ലാം എന്നാണെന്ന് ആരാധകർ ചോദിച്ച് കൊണ്ടേയിരിക്കാറുണ്ട്. ഒടുവിൽ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് റോബിൻ തുറന്ന് പറഞ്ഞിരുന്നു.

അടുത്തിടെ ആരതി പൊടിയുടെ വീട്ടിൽ കുടുംബവുമൊത്ത് പോയി ഔദ്യോഗികമായി പെണ്ണ് കണ്ടതിന്റെ വീഡിയോയും റോബിൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. വിവാഹ നിശ്ചയം ഉടൻ എന്ന സന്തോഷവും ഇക്കൂട്ടത്തിൽ റോബിൻ പറഞ്ഞിരുന്നു. ഇതോടെ ഏറെ ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ തീയതി മാത്രം റോബിൻ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയ തീയതിയും ആരാധകരോടായി വെളിപ്പെടുത്തികയാണ് റോബിൻ.

വിവാഹ നിശ്ചയം ഫെബ്രുവരി 10നും 20നും ഇടയിലായിരിക്കുമെന്ന് റോബിൻ പറഞ്ഞത്. 'വിവാഹ നിശ്ചയ തീയതി എനിക്ക് അറിയാം, പക്ഷേ പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പറയാത്തത്. പക്ഷേ ഇതൊന്നും എന്റെ മനസിൽ നിൽക്കില്ല. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ് പോകും. തത്കാലം തീയതി എന്നാണെന്ന് പറയുന്നില്ല, പക്ഷേ ഫെബ്രുവരി 10 നും 20 നും ഇടയിൽ ആയിരിക്കും', റോബിൻ പറഞ്ഞു. 19 ന് ആണോയെന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ടെങ്കിലും കൃത്യം തീയതി പറയാനാകില്ലെന്ന് റോബിൻ ആവർത്തിച്ചു.

ബിഗ് ബോസിന് ശേഷം നടന്ന ഒരു അഭിമുഖത്തിൽ വെച്ചായിരുന്നു സംരഭകയായ ആരതിയെ റോബിൻ പരിചയപ്പെടുന്നത്. അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ആരതി. പിന്നീട് തങ്ങൾ സൗഹൃദത്തിലാവുകയായിരുന്നുവെന്നും ആ സൗഹൃദം പ്രണയത്തിൽ ചെന്നെത്തിയെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇരുവരുടേയും പ്രണയവും വിശേഷവുമെല്ലാം ആരാധകർ വളരെ അധികം ആഘോഷിക്കാറുണ്ട്. 'പൊടിറോബ്' എന്ന പേരിലാണ് ആരാധകർ ഇരുവരേയും വിശേഷിപ്പിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് ഇരുവരും പരിചയപ്പെട്ടതെന്നും രണ്ട് പേരുടേയും സ്വഭാവത്തിൽ ഒരുപാട് സാമ്യം ഉള്ളതിനാലാണ് ഇരുവർക്കും പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റിയതെന്നും റോബിനും ആരതിയും തുറന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications