രണ്ട് കവറും, ക്യാമറകളും: ചില്‍ഡ്രന്‍സ് ഹോമിലും റോബിന്റെ നാടകം? ഒടുവില്‍ വീഡിയോ മുക്കി

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ താരം റോബിന്‍ രാധാകൃഷ്ണന്‍ തൊടുന്നതെല്ലാം പുലിവാല്‍ ആകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിരവധി ആരോപണങ്ങള്‍ മുന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുകയും ഇതിനോടുള്ള താരത്തിന്റെ പ്രതികരണം വലിയ തോതില്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റോബിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോയും വിവാദമാവുന്നത്. കൊച്ചി ചില്‍ഡ്രണ്‍സ് ഹോമില്‍ റോബിന്‍ രാധാകൃഷ്ണന്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തന ചിത്രീകരണമാണ് വിവാദമായി മാറിയിരിക്കുന്നത്.

റോബിന്‍ കൊച്ചി ചില്‍ഡ്രണ്‍സ് ഹോമില്‍
കഴിഞ് ദിവസമായിരുന്നു റോബിന്‍ സുഹൃത്തുക്കളോടൊപ്പം കൊച്ചി ചില്‍ഡ്രണ്‍സ് ഹോമില്‍ എത്തിയത്. രണ്ട് കവര്‍ സാധനങ്ങളുമായിട്ടായിരുന്നു ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാനായുള്ള റോബിന്റെ വരവ്. കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റോബിനൊപ്പം ഉള്ളവർ പകർത്തിയിരുന്നു. ഇത് പിന്നീട് റോബിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.

വ്യാപക വിമർശനമാണ് ഈ വീഡിയോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയർന്നത്. ഈ രീതി ശരിയല്ലെന്നും നിയമം ഇത് അനുവദിക്കുന്നില്ലെന്നുമാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ചില്‍ഡ്രന്‍സ് ഹോമില്‍ എത്തുന്നവർ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സാര്‍ത്ഥ്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീഡിയോ പിന്‍വലിച്ചതെന്നാണ് സൂചന.

വ്ളോഗർ സായി കൃഷ്ണയും രംഗത്ത്
അതേസമയം, ഈ വിഷയത്തില്‍ പങ്കുവെച്ചുകൊണ്ട് വ്ളോഗർ സായി കൃഷ്ണയും രംഗത്ത് വന്നിട്ടുണ്ട്. സീക്രട്ട് ഏജന്റ് എന്ന പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാരിറ്റി ചെയ്യാനാണല്ലോ, എന്നാല്‍ പത്ത് ആളുകള്‍ കണ്ടോട്ടെ എന്ന് വിചാരിച്ച് ചെയ്തതായിരിക്കണം. ചാരിറ്റി ഞാനും നിങ്ങളുമൊക്കെ ചെയ്യാറുണ്ട്. പക്ഷെ ഇങ്ങനെ പബ്ലിക്കാക്കി ചെയ്യണമോയെന്ന ഒരു ചോദ്യം ഇവിടെയുണ്ടെന്നുമാണ് സായി പറയുന്നത്.
vastu tips: വിവാഹം ശരിയാവുന്നില്ലേ? പരിഹാരം വാസ്തുവിലുണ്ട്, വരുത്തണം വീട്ടില്‍ ചില മാറ്റം

വീഡിയോ പബ്ലിക്ക് ആക്കുന്നതിന് എന്തെങ്കിലും റീസണ്‍ ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്നമില്ല. അതില്ലെങ്കില്‍ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ്. ഇതിപ്പോള്‍ മീഡിയ ഉണ്ട്, ക്യാമറ ചുറ്റുമുണ്ട്, രണ്ട് കവറും പിടിച്ച് നടക്കുന്നു. ഇതൊക്കെ ആരെങ്കിലും പറഞ്ഞ് ചെയ്യിച്ചതാണെങ്കില്‍ തന്നെ അതിന്റെ നിയമപരമായ കാര്യങ്ങള്‍ നോക്കണം. ഞാന്‍ പോവുന്ന സമയത്ത് ഇത്തരം പബ്ലിസിറ്റി നില്‍ക്കാറില്ല.

കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന സംഭവം
ചാരിറ്റി ലഭിക്കുന്നവരെക്കൂടി ആളുകളുടെ മുന്നിലേക്ക് വെളിപ്പെടുത്തകയാണ്. ആ ചില്‍ഡ്രന്‍സ് ഹോം നടത്തുന്നവർക്കും ഇതിനെക്കുറിച്ച് അറിവില്ലേ. ഇതിനെല്ലാം എതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന സംഭവം അവിടെ നടന്നിട്ടുണ്ടെങ്കില്‍ നിയമ നടപടി വരും. അത് റോബിനാണെങ്കിലും ആരാണെങ്കിലും നേരിടാന്‍ തയ്യാറാവണം.

ചില്‍ഡ്രന്‍സ് ഹോമിലുള്ളവർക്കും ഈ നിയമം കൃത്യമായി അറിയണം. അവിടെ വരുന്നവരെല്ലാം ക്യാമറയില്‍ വീഡിയോ എടുത്തായിരിക്കില്ല പോവുന്നത്. അവിടുത്തെ നിയമം സ്ഥാപനം അധികൃതർ റോബിനെയോ അദ്ദേഹത്തിന്റെ കൂടെ വന്നവരെ അറിയിച്ചിരുന്നോ എന്നതും കൂടെ അറിയേണ്ടതുണ്ട്. വെറുതെ ഒരു സഞ്ചിയും തൂക്കി കയറി ചെന്ന് കുട്ടികളെ ഐഡന്റിറ്റി വെളിപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് ആ പോസ്റ്റ് പിന്‍വലിച്ചതെന്നാണ് അറിയേണ്ടത്. ഈ നിയമം ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചതെന്നും സായി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications