Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് ചെയ്ത് റോബിൻ; വരുന്നത് സൂപ്പർ ഹിറ്റ് പടമോ, ഉണ്ണി മുകുന്ദനെ വെച്ചും സിനിമ വേണമെന്ന് ആരാധാകർ

സ്വന്തം സിനിമയെന്ന സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കുന്ന റോബിന് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള ആംശംസകളാണ് ലഭിക്കുന്നത്.

robincinema

ബിഗ് ബോസ് മലയാളം സീസൺ ഫോർ അറിയപ്പെടുക റോബിൻ രാധാകൃഷ്ണന്റെ പേരിലായിരിക്കുമെന്നാണ് മുൻ ബിഗ് ബോസ് താരമായ കിടിലം ഫിറോസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. അത് ഏറെക്കുറെ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബിഗ് ബോസ് കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോഴും റോബിന് ലഭിച്ചുകൊണ്ടിരിക്കുന്ന ആരാധക പിന്തുണ. സീസണിലെ വിന്നറായതോ അല്ലെങ്കിൽ ഗ്രാൻഡ് ഫിനാലെയിലെ മറ്റ് മത്സരാർത്ഥികൾക്കോ ലഭിച്ചതിനേക്കാൾ വലിയ പിന്തുണയായിരുന്നു റോബിനുണ്ടായിരുന്നത്.

ഫെയിമിനോടൊപ്പം ചെറിയ വിവാദങ്ങളിൽ തുടങ്ങി ഏറ്റവും അവസാനം എത്തി നിൽക്കുമ്പോൾ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വിവാദത്തിൽ വരെ റോബിൻ എത്തി നിൽക്കുന്നു. ഇതോടെ സിനിമ രംഗത്തേക്ക് പ്രവേശിക്കാനുള്ള റോബിൻറെ നീക്കങ്ങൾക്ക് താൽക്കാലികമായെങ്കിലും തിരിച്ചടി നേരിട്ടുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ തന്നെ സംസ്ഥാനത്തെ പ്രമുഖ നിർമ്മാണ കമ്പനികൾ റോബിനെ വെച്ച് സിനിമ എടുക്കുന്നതായി വ്യക്തമാക്കിയിരുന്നു. നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാവട്ടെ ഈ പ്രഖ്യാപനം നടത്തിയത് മോഹൻലാലിന്റെ പേജിലൂടെയായിരുന്നു. ഗോകുലം ഗോപാലൻ നിർമ്മിക്കുന്നതായിരുന്നു രണ്ടാമത്തെ സിനിമ. എന്നാൽ നിലവിൽ ഈ സിനിമകളുടെ സിനിമകൾ നടക്കുമോ എന്ന് അറിയില്ല.

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്ത

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്ത

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്ത സാധാരണക്കാരായ തന്റെ സിനിമാ മോഹങ്ങൾക്ക് ചിലർ തുരങ്കം വെക്കുന്നുവെന്ന് റോബിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് സ്വന്തമായൊരു സിനിമയെന്ന സ്വപ്നത്തിലേക്കും റോബിൻ കടക്കുന്നു. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങുകയും ചെയ്തു. സിനിമയില്‍ അഭിനയിക്കണം എന്നുള്ളത് കുട്ടിക്കാലം മുതലുള്ള എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിന് വേണ്ടി നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരുപാട് പേർ എതിരായിട്ടും ഒരുപാടുപേർ പിന്തുണയ്ക്കുന്നുമുണ്ടെന്നുമാണ് റോബിൻ പറഞ്ഞത്.

ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ്

ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ്

ഇതോടൊപ്പം തന്നെയാണ് സ്വന്തം നിർമാണ കമ്പനിയെക്കുറിച്ചുള്ള റോബിന്റെ പ്രഖ്യാപനവും വരുന്നത്. 'ഒരു രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട്.'- എന്നാണ് റോബിൻ നേരത്തെ പ്രഖ്യാപിച്ചത്.

kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

റോബിൻ തന്നെ തിരക്കഥ എഴുതി സംവിധാനം

റോബിൻ തന്നെ തിരക്കഥ എഴുതി സംവിധാനം

റോബിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാൻ പോവുന്നത്. നിർമ്മാണവും അതിലെ പ്രധാന കഥാപാത്രം റോബിൻ തന്നെ അഭിനയിക്കാമെന്നാണ് കരുതുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് താരം. ഈ ഒരു സിനിമയ്ക്ക് വേണ്ടി റോബിൻ തിരുവനന്തപുരം മുതൽ ചെന്നൈ വരെ റോബിൻ ഓടുന്നുമുണ്ട്. ഒരോ ദിവസവും 20 കിലോമീറ്റർ വെച്ച് ഓടാമെന്നാണ് വിചാരിക്കുന്നതെന്നും റോബിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

റോബിന്‍ നേരത്തെ പറഞ്ഞിരുന്നു

റോബിന്‍ നേരത്തെ പറഞ്ഞിരുന്നു

ഞാന്‍ വളരെ ടാലന്റഡ് ആയിട്ടുള്ള വ്യക്തിയൊന്നും അല്ല, പക്ഷെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള ആളാണ്. എന്റെയും ഒരു ആഗ്രഹമാണ് സിനിമ എന്നുള്ളത്. അതുകൊണ്ട് തന്നെ എന്നെ സ്നേഹിക്കുന്ന എല്ലാവരുടേയും പിന്തുണയുണ്ടാവണം. ഈ ജീവിതത്തില്‍ ഞാന്‍ തോറ്റുപോവണമെന്ന് ആഗ്രഹിച്ചവർക്ക് മുന്നില്‍ വാശിയോടെ ജീവിച്ച് കാണിക്കണമെന്ന ചങ്കൂറ്റം ഞാന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റോബിന്‍ നേരത്തെ പറഞ്ഞിരുന്നു.

റോബിൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി

റോബിൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി

ഇതിനെല്ലാം പിന്നാലെയാണ് തന്രെ നിർമ്മാണ കമ്പനിയായ ഡി ആർ ആർ പ്രൊഡക്ഷൻസിന്റെ രജിസ്ട്രേഷൻ പൂർത്തിയായതായി റോബിൻ അറിയിക്കുന്നത്. കമ്പനിയുടെ ലെറ്റർപാഡും സീലും തയ്യാറായതായും റോബിൻ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ റോബിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് വരുന്നത്. സ്വന്തമായി ഒരു സിനിമയെന്ന റോബിന്റെ സ്വപ്നം സഫലമായി അത് സൂപ്പർ ഹിറ്റായി മാറട്ടേയെന്നും എല്ലാവരും ആശംസിക്കുന്നു. അതോടൊപ്പം തന്നെ ഉണ്ണി മുകുന്ദനെ വെച്ചും റോബിൻ പടമെടുക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട് കമന്റ് ബോക്സിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+