'എല്ലാവരും അരിമേടിച്ചത് റോബിനെ വെച്ച്: ദില്‍ഷയുടെ വിജയം അർഹതയുള്ളവരുടെ അതിജീവനം'

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ജാസ്മിനും റോബിനും തമ്മില്‍ ചെറിയ രീതിയിലുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിച്ചും പ്രണയം അഭിനയിക്കാനും സഹോദര്യം നടിച്ചും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്ത ഒരാള്‍ അവിടെ എത്താന്‍ എന്തു ചെയ്യും, അയാള്‍ ഷോയ്ക്ക് പുറത്ത് വന്ന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സർ പരിപാടിയിലെ ചോദ്യത്തിന് മറുപടിയായി ജാസ്മിന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ ഫ്രീ പ്രമോഷന് നന്ദിയെന്ന മറുപടിയുമായി റോബിനുമെത്തി. അതേസമയം, ജാസ്മിന് എന്തോ പറയാനുണ്ടായിട്ട് ആ ചോദ്യം സെലക്ട് ചെയ്തത് പോലെയാണ് തോന്നുന്നതെന്നാണ് ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് വ്ളോഗർ സായി അഭിപ്രായപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സായിയുടെ വാക്കുകളിലേക്ക്.

ബിഗ് ബോസ് മലയാളം സീസണ്‍ 4
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് എല്ലാവരും സെറ്റിലായി എന്ന് പറഞ്ഞാലും ആരെങ്കിലുമൊക്കെ ഇപ്പോഴും എന്തെങ്കിലുമൊക്കെ കണ്ടന്റുകളായി വരുന്നുണ്ട്. ജാസ്മിന്‍ മൂസയുടെ സ്റ്റോറിയെ കുറിച്ചാണ് പറയാനുള്ളത്. അവിടേയും ഡോക്ടർ റോബിന്‍. ഇങ്ങേർക്കിത് വെറുതെ ഫ്രീ പ്രമോഷന്‍ കൊടുക്കുകയാണ്. മൂപ്പർ നല്ല സന്തോഷത്തിലാണ്. ഫ്രീ പ്രമോഷന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ജാസ്മിന്‍ മൂസ ഒരു ക്യു ആന്‍ഡ് എ ഇടുമ്പോഴേക്കും ആളുകള്‍ ഓടിപ്പോയി റോബിനെക്കുറിച്ച് ചോദിക്കുന്നത് എന്തിനാണ്. ചോദിച്ചു എന്ന് വെച്ച് അതിന് തന്നെ മറുപടി പറയണം ഒന്നുമില്ലാലോ. ട്രിഗർ പോയിന്റ് ചോദ്യമാണെങ്കിലും ഉത്തരം പറയണോ വേണ്ടയോ എന്നുള്ളത് നമുക്ക് തീരുമാനിക്കാം. ഇത് എന്തോ പറയാന്‍ ഉണ്ടായിട്ട് ആ ചോദ്യം സെലക്ട് ചെയ്തത് പോലെയുണ്ട്. അത്തരം ചോദ്യം പ്രതീക്ഷിക്കുന്നത് പോലെ.

എല്ലാവരും അരിമേടിച്ചത് റോബിനെ വെച്ച്
സത്യം പറഞ്ഞാല്‍ ഈ ബിഗ് ബോസ് സീസണ്‍ മൊത്തില്‍ എടുത്ത് നോക്കിയാല്‍ എല്ലാവരും അരിമേടിച്ചത് റോബിനെ വെച്ചിട്ടാണ്. മത്സരാർത്ഥികള്‍ മാത്രമല്ല പുറത്തുള്ളവരും യൂട്യൂബേഴ്സുമെല്ലാം അങ്ങനെ തന്നെയാണ്. ചിലരൊക്കെ വന്ന് റോബിനെ വിടാനായില്ലേ എന്നൊക്കെ ചോദിക്കും. ഡോക്ടർ റോബിന്‍ ടൈറ്റില്‍ വാല്യൂ ഉള്ള പേരായത് കൊണ്ട് ഇനിയും അത് ഉപയോഗിക്കും.
Peanuts Benefits: മുടികൊഴിച്ചില്‍ ഇനിയൊരു പ്രശ്നമല്ല; പരിഹാരമായി നിലക്കടലയുണ്ട്

ബിഗ് ബോസ് എന്ന് പറയുന്നത് ഒരു ഗെയിം ഷോ ആണ്. അതിന് അകത്ത് പോവുന്ന ഓരോരുത്തർക്കും അവരുടേതായ ഗെയിം പ്ലാന്‍ ഉണ്ടാവു. ഏറ്റവും നല്ല ഒരു നന്മമരത്തെ തിരഞ്ഞെടുക്കുന്ന ഒരു വേദിയല്ല ഇത്. അവിടെ ചെന്ന് നോക്കി, അവിടുത്തെ സാഹചര്യം എന്താണെന്ന് നോക്കി നമ്മള്‍ അതിജീവിക്കുക. അർഹതയുള്ളവരുടെ അതിജീവിക്കലാണ് അവിടെ. അതുകൊണ്ടാണ് ദില്‍ഷ അവിടെ വിജയിച്ചത്.

സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്
സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്. അതുകൊണ്ട് അതിനകത്ത് അങ്ങനെ ചെയ്തു പുറത്ത് ഇറങ്ങിയിട്ടും അങ്ങനെ ചെയ്യില്ലേ എന്നൊക്കെയാണ് ചോദ്യം. ഇനിയിപ്പോള്‍ റോബിന്‍ പുറത്തിറങ്ങിയിട്ടും അങ്ങനെയൊക്കെ ചെയ്താല്‍ അതിന് വീണ് കൊടുക്കുന്ന ആളുകളേയല്ല പറയേണ്ടത്. ബിഗ് ബോസ് ഹൌസിന് അകത്ത് കാണിച്ചത്, പുറത്തിറങ്ങിയും കാണിക്കുമ്പോള്‍ സ്വീകരിക്കാന്‍ ആളുകളില്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് കരുതാം.

ഇത്ര കാലമായിട്ടും റോബിന്റെ സ്വീകാര്യത
ഇത്ര കാലമായിട്ടും റോബിന്റെ സ്വീകാര്യത വർധിച്ചു വരികയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്രയധീകം റീച്ച് ഉണ്ടാക്കിയത് റോബിനാണ്. ദില്‍ഷ എന്ന് പറയുന്നത് ടൈറ്റില്‍ വിന്നർ തന്നെയാണ്. ബിഗ് ബോസിന് ശേഷം ദില്‍ഷയ്ക്ക് കരിയറില്‍ വളർച്ചയുണ്ടാക്കിയിട്ടുണ്ടാവും. റോബിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമായതുകൊണ്ടാണെന്നും സായി പറയുന്നു.












Click it and Unblock the Notifications