'കഴുത വേഗം എവിക്ട് ആയി'; 'അതേ നിങ്ങളിലൊരു കഴുതയാ ഞാനും',വായടപ്പിച്ച് ശാലിനി നായർ..വൈറൽ
കൊച്ചി; സോഷ്യൽ മീഡിയയിൽ തനിക്കെതിരായ വിമർശനങ്ങൾക്ക് ചുട്ട ഭാഷയിൽ മറുപടി പറയുന്ന താരമാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന ശാലിനി നായർ. ഇപ്പോഴിതാ തന്റെ പോസ്റ്റിൽ പ്രകോപനകരമായ കമന്റ് ഇട്ടയാൾക്ക് കണക്കിന് നൽകിയിരിക്കുകയാണ് താരം.
'ഇങ്ങനെയുള്ള കഴുതയാണ് വേഗം എവിക്ട് ആയി പോയത്' എന്നായിരുന്നു ശാലിനിയുടെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റ്. വീഡിയോയിലൂടെയാണ് ശാലിനി ഇതിന് മറുപടി നൽകിയത്. മറ്റൊരു പോസ്റ്റും താരം കുറിച്ചിട്ടുണ്ട്. വായിക്കാം

'കഴുത പുരാണം!! എല്ലാരും കാണുകയും കേൾക്കുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ, ഇന്ന് Q and A യിൽ പല തവണ ഞാൻ ഇഗ്നോർ ചെയ്തിട്ടും എനിക്ക് വന്ന ഒരു കമന്റ് ആണ് ഈ വീഡിയോ ഷെയർ ചെയ്യാൻ കാരണമായത്.
എങ്ങിനെയെങ്കിലും ഒരു തീ പുകഞ്ഞു കിട്ടാൻ ടിയാൻ കുറേ പരിശ്രമിച്ചു, അതിന് അദ്ദേഹം പ്രതീക്ഷിച്ച മറുപടി എന്നിൽ നിന്നുണ്ടാകാത്തത് കൊണ്ടാകാം "ഇങ്ങനെയുള്ള കഴുതയൊക്കെ വേഗം എവിക്ട് ആയി വീട്ടിൽ വന്നിരുന്നെന്നു വരും " എന്ന് പുള്ളി മൂന്നാമത്തെ തവണ വീണ്ടും കമന്റ് ചെയ്തു, ഒരു തവണ ഞാൻ കണ്ടു മൈൻഡ് ചെയ്തില്ല രണ്ടാമത്തെ തവണ വീണ്ടും കണ്ടു പോട്ടെന്നു വെച്ചു, ഞാൻ കാണാൻ വേണ്ടി തന്നെയാവണം പാവം കഷ്ടപ്പെട്ട് മൂന്നാമതും അതേ കമന്റ് എന്റെ ശ്രദ്ധയിൽ പെടാൻ വേണ്ടി വീണ്ടും ഇട്ടു.

എങ്കിൽ പിന്നെ അദ്ദേഹത്തെ നിരാശനാക്കേണ്ട എന്ന് എനിക്ക് തോന്നി, താങ്കൾ ഇത് കാണുക മാത്രമല്ല അക്ഷരാഭ്യാസം ഉണ്ടെങ്കിൽ ഇത് ഒരു രണ്ട് തവണ വായിച്ചേക്കൂ ആ ബുദ്ധിയുള്ള തലയിൽ രണ്ട് തവണ സ്കോർ ആയിക്കോട്ടെ നമുക്ക് അടുത്ത കമന്റ് സെറ്റ് ആക്കണ്ടേ..? അപ്പൊ ഇത്രേ ഉള്ളൂ കാര്യം ചേട്ടാ..

'അല്ലെങ്കിൽ ഛേ ..ഛീ നിങ്ങളിൽ ഒരു കഴുത തന്നെ ആണ് ഞാനും എന്നെ കാണിക്കാൻ ഈ കമന്റ് ഇടാൻ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കിൽ ഒരു Parachute വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ചു കുളിക്കൂ. ശരീരത്തിലെ അഴുക്കെങ്കിലും പോട്ടെ അപ്പോഴേക്കും ഞാൻ അടുത്ത സംഭവം കൊണ്ട് വരാം',ശാലിനി പറഞ്ഞു.

അരിശം തീരാതെ വീഡിയോയിലൂടെയും താരം പ്രതികരിച്ചിട്ടുണ്ട്. ആ വാക്കുകളിലേക്ക് 'പറഞ്ഞ് മതിയാവണില്ല. ഇന്ന് കഴുത പുരാണാവും.
കഴുത അത്ര മോശം മൃഗമൊന്നുമല്ല. തമിഴ്നാട്ടിലേക്ക് ഒക്കെ പോയാൽ ചില വീടിന് മുന്നിൽ കഴുത കുട്ടിയുടെ ഫോട്ടോ വെച്ച് ഈ വീടിന്റെ ഐശ്വര്യം എന്ന് വെക്കുമത്രേ. കഴുതയെ കാണുന്നത് ഐശ്വര്യമാണത്രേ. കഴുതയുടെ കണ്ണ് കാണാൻ ഭംഗിയാണ്. കുതിരയാണെങ്കിലും ഭംഗിയാണ് കേട്ടോ. കഴുത എന്ന് വിളിച്ചത് കൊണ്ട് എനിക്ക് വിഷമം ഒന്നുമില്ല. നിങ്ങളിൽ ഒരു കഴുതയാണ് ഞാനും'.

'ഏറ്റവും നല്ല കാര്യം കാശൊന്നും ചെലവഴിക്കാണ്ട് തന്നെ സെൽഫ് പ്രമോഷൻ കിട്ടിക്കൊണ്ടിരിക്കുകയാണ്. ചിലർ വായിൽ തോന്നുന്നത് വിളിച്ച് പറയും. എനിക്ക് ചൂട് കയറി ഞാൻ മറുപടി പറയും. അത് ചിലരെടുത്ത് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യും. എന്റെ മുഖം വീണ്ടും വീണ്ടും ഷെയർ ചെയ്യപ്പെടുകയാണ്. നാല് പേര് കാണുകയാണ്. കാശും പൈസയുമില്ലാതെ തട്ടിമുട്ടി ജീവിക്കാൻ പറ്റണിണ്ട്, നിങ്ങള് കാരണം', താരം പറഞ്ഞു.

അതേസമയം നിരവധി പേർ താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കമന്റുകൾ എന്തിനാണ് വായിക്കുന്നതെന്നായിരുന്നു ഒരാൾ ചോദിച്ചത്. 'എന്തിനാണ് നെഗറ്റീവ് കമെന്റ്സ് വായിക്കുന്നത്.ശാലിനി മിടുക്കി ആയിരുന്നു.അപ്പോൾ പുറത്താക്കേണ്ട കുട്ടിയും ആയിരുന്നില്ല.എന്തോ നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചു.ശാലിനിയുടെ ഉയർച്ച വേറെ ഏതെങ്കിലും രീതിയിൽ ആയിരിക്കും', കമന്റിൽ പറയുന്നു.












Click it and Unblock the Notifications