'ഏഷ്യാനെറ്റ് അപ്പുറത്തുകൂടെ ഓടിക്കും': ബിഗ് ബോസിന്റെ വലം കൈ ശാലിനിയെന്ന്, രസകരമായ മറുപടിയുമായി താരം
ബിഗ് ബോസിലേക്ക് വരണം എന്നുള്ളത് സീസണ്‍ ഒന്നുമുതലുള്ള എന്റെ സ്വപ്നമായിരുന്നുവെന്നും ദേവികയെന്ന പെണ്‍കുട്ടി ശാലിനിയോട് പറയുന്നു

സാധാരണക്കാരെ പ്രത്യേക ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകതയുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്. ഇതിനായി ആളുകള്‍ ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന പ്രമോവീഡിയോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടുണ്ട്. ഇത്തരമൊരു അവസരത്തെക്കുറിച്ച് പ്രമോ വീഡിയ വരുന്നതിന് മുമ്പ് തന്നെ ആദ്യമായി പ്രേക്ഷകരുമായി പങ്കുവെച്ച വ്യക്തിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 താരമായിരുന്നു ശാലിനി നായർ.
ഓഡീഷന്റെ സമയത്തെക്കുറിച്ച് പലർക്കും സംശയം ഉണ്ടെങ്കിലും ഇപ്പോഴും സെലക്ഷന്‍ നടക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വീഡിയോയില്‍ ശാലിനി വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകയായ ദേവികയെന്ന പെണ്‍കുട്ടി എഴുതിയ ഒരു കത്തും ശാലിനി പങ്കുവെക്കുന്നു. ആ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് താരം ശാലിനിക്ക് ലഭിച്ച കത്ത്
ഹായി ചേച്ചീ.. എങ്ങനെയുണ്ട് സുഖമാണോ. എന്റെ പേര് ദേവിക, ചേച്ചിയുടെ വലിയ ഒരു ആരാധികയാണ് കേട്ട് . കൊല്ലത്ത് കൊട്ടാരക്കരയ്ക്ക് അടുത്ത് ആറ്റുവാശ്ശേരിയിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഇപ്പോള്‍ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് അതുപോലെ പതിനെട്ട് വയസ്സും കഴിഞ്ഞു. ഈ കത്ത് എഴുതുന്നതിന് ഒരു വ്യക്തമായ കാരണമുണ്ട്.

ഞാന്‍ ബിഗ് ബോസിന്റെ ഒരു ബിഗ് ഫാനാണ്. സീസണ്‍ ഒന്നുമുതല്‍ നാല് വരെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാന്‍. അത്രക്ക് ഇഷ്ടമാണ് ആ ഷോ. ഇപ്പോള്‍ സീസണ്‍ ഫൈവ് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വളരെ ആകാംക്ഷയിലായിരുന്നു. എങ്ങനെയായിരിക്കും പുതിയ സീസണ്‍ എന്നറിയാന്‍ ഒത്തിരി ആകാക്ഷയോടെ കാത്തിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് വരണം എന്നുള്ള ആഗ്രഹം
ബിഗ് ബോസിലേക്ക് വരണം എന്നുള്ളത് സീസണ്‍ ഒന്നുമുതലുള്ള എന്റെ സ്വപ്നമായിരുന്നു. എങ്കിലും എന്റെ പ്രായത്തിന്റേതായ തികച്ചും മണ്ടത്തരം നിറഞ്ഞ ഒരു സ്വപ്നമാണ് അതെന്ന് ഞാന്‍ മനസ്സിലാക്കി. കാരണം ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് അത്ര എളുപ്പത്തില്‍ കയറിച്ചെല്ലാന്‍ കഴിയാത്ത വേദിയാണല്ലോ ബിഗ്ബോസ്. അങ്ങനെ മോഹങ്ങളെല്ലാം മാറ്റി നിർത്തി കാലത്തിനൊത്ത് ഒഴുക്കറിയാതെ നീന്തിയപ്പോള്‍ ബിഗ് ബോസണ്‍ സീസണ്‍ ഫൈവും എത്തി.

അങ്ങനെ ഇന്‍സ്റ്റയില്‍ പോയി ബിഗ് ബോസിന്റെ ഓഫീഷ്യല്‍ പേജില്‍ പോയി നോക്കിയപ്പോള്‍ സാധാരണക്കാർക്കുള്ള അവസരത്തെക്കുറിച്ച് കാണുന്നത്. അതില്‍ കണ്ട നമ്പറില്‍ അപ്പോള്‍ തന്നെ വിളിച്ചെങ്കില്‍ എയർടെല്‍ നമ്പറില്‍ നിന്നാണ് വിളിക്കേണ്ടതെന്ന് അറിഞ്ഞില്ല. പിന്നീട് നമ്പർ സംഘടിപ്പിച്ചു. ഇതേക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം തടസ്സം പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. ചിലപ്പോള്‍ നടക്കില്ലെന്ന് അറിയാത്തത് കൊണ്ടാവും.

ബിഗ് ബോസില്‍ കയറണമെന്ന വാശിയിലായി
ചേട്ടനോട് സിമ്മിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒത്തിരി കളിയാക്കി. ശരിക്കും വലിയ വിഷമമായി, എങ്കിലും ബിഗ് ബോസില്‍ കയറണമെന്ന വാശിയിലായി ഞാന്‍. എന്നെ കളിയാക്കിയവരുടെ മുന്നില്‍ ഒരിക്കലെങ്കിലും എനിക്ക് ജയിച്ച കാണിക്കണം. ശാലിനി ചേച്ചിയാണ് ഈ കോണ്‍ടസ്റ്റിന്റെ വലം കൈ എന്ന് അറിഞ്ഞപ്പോള്‍ ഇഷ്ടപ്പെടുന്ന ചേച്ചിക്ക് കത്തയക്കാന്‍ ആവേശമായി. ഈ കത്തിലുള്ള മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു. ഒത്തിരി കഷ്ടപ്പെട്ടാണ് ഈ അഡ്രസ് കിട്ടിയത്. മറുപടി തരണേ- ദേവികയുടെ കത്ത് അവസാനിക്കുന്നു.

അതേസമയം, ഞാന്‍ വലം കൈ എന്ന് പറയുന്നതൊക്കെ ട്രോള്‍ വരാനുള്ള മാർഗ്ഗമാണ്. ഏഷ്യാനെറ്റ് അപ്പുറത്തുകൂടെ ഓടിക്കും എന്നെ. ഞാന്‍ അതില്‍ ഒരു മത്സരാർത്ഥിയായിരുന്നു എന്നുള്ളത് മാത്രമാണ്. എനിക്ക് ഇന്നത്തെ രീതിയില്‍ ഈ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ വെളിച്ചം തെളിയിച്ച് തന്നത് ഏഷ്യാനെറ്റാണ്. അത്രമാത്രമേയുള്ളു. ബിഗ് ബോസിനെ സ്നേഹിക്കുന്ന ഒരു ആരാധിക മാത്രം. കത്ത് ബിഗ് ബോസ് അധികൃതരിലേക്ക് എത്തിക്കുമെന്നും ശാലിനി വ്യക്തമാക്കുന്നു.












Click it and Unblock the Notifications