Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ ജോലി ആ സുഹൃത്തിന് കുറച്ചിലായിപ്പോയി; അവരോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്; ശാലിനി

അവതാരക, മോഡല്‍ എന്നീ നിലകളില്‍ ശാലിനി നായരെ പലർക്കും നേരത്തെ അറിയാമെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതിന് പിന്നാലെയാണ് താരത്തെകുറിച്ച് കൂടുതല്‍ കാല്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഷോയില്‍ മികച്ച മത്സരാർത്ഥിയായി മാറുമെന്ന് കരുതിയെങ്കിലും ആദ്യ ആഴ്ചയില്‍ തന്നെ ശാലിനിക്ക് പുറത്ത് പോവേണ്ടി വന്നു.

തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പുറത്താവല്‍. ഇത്രയും വേഗം പുറത്താവേണ്ട താരമല്ല ശാലിനി എന്നായിരുന്നു പല പ്രേക്ഷകരും ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള ഹൃദയ സ്പർഷിയായ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശാലിനി.

ഒഎല്‍എക്സില്‍ ൽ ഇടാൻ പാകത്തിന് കേടുപാടുകൾ പറ്റി

ഒഎല്‍എക്സില്‍ ൽ ഇടാൻ പാകത്തിന് കേടുപാടുകൾ പറ്റി തുടങ്ങിയ ഹൃദയത്തിനെ തുന്നി ചേർത്ത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഞങ്ങളുടെ വീട്ടിലെ ഡോക്ടറാണ് അച്ചനെന്നാണ് ശാലിനി അച്ഛനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. അന്ന് അച്ഛൻ ഓട്ടോറിക്ഷ തൊഴിലാളിയാണ് എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഹൈടെക് കൊച്ചിയിലെ എന്റെ സുഹൃത്ത് കൂടിയായ ഒരു പെൺകുട്ടിക്ക് മറ്റ് സമ്പന്നരായ തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയെന്ന ഒരു കാര്യവും ശാലിനി പങ്കുവെക്കുന്നുണ്ട്. ശാലിനിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

വിളക്ക്, പൂരം എന്ന് വേണ്ട അമ്പലത്തിലെ

ഒഎല്‍എക്സില്‍ഇടാൻ പാകത്തിന് കേടുപാടുകൾ പറ്റി തുടങ്ങിയ ഹൃദയത്തിനെ തുന്നി ചേർത്ത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഞങ്ങളുടെ വീട്ടിലെ ഡോക്ടറാണ് അച്ഛൻ!! വിളക്ക്, പൂരം എന്ന് വേണ്ട അമ്പലത്തിലെ എന്ത് വിശേഷം ഉണ്ടായാലും സംഭാവന പിരിക്കാനും അനൗൺസ്മെന്റിനും ജീപ്പിന്റെ മുൻ സീറ്റിൽ മൈക്ക് എടുത്ത് ഇരിക്കണ അച്ഛനെ കാണുമ്പോൾ അഭിമാനമായിരുന്നു.

ഒരിക്കൽ കൊച്ചിയിൽ ഒരു പുതുവർഷ പ്രോഗ്രാമിന്

ഒരിക്കൽ കൊച്ചിയിൽ ഒരു പുതുവർഷ പ്രോഗ്രാമിന് സംസാരിച്ചു കൊണ്ടിരിക്കെ ഒരു സാഹചര്യത്തിൽ അച്ഛനെ കുറിച്ച് സംസാരിക്കുകയുണ്ടായി. അന്ന് അച്ഛൻ ഓട്ടോറിക്ഷ തൊഴിലാളിയാണ് എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഹൈടെക് കൊച്ചിയിലെ എന്റെ സുഹൃത്ത് കൂടിയായ ഒരു പെൺകുട്ടിക്ക് മറ്റ് സമ്പന്നരായ തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയി!!

Hair lose: മുടി കൊഴിയുന്നോ? എങ്കില്‍ ഉറപ്പായും ഡോക്ടറെ കാണണം, പക്ഷെ എപ്പോള്‍ മുതല്‍

വെക്കേഷന് വീട്ടിൽ ചെല്ലുമ്പോൾ ഡാഡി

വെക്കേഷന് വീട്ടിൽ ചെല്ലുമ്പോൾ ഡാഡി പോക്കറ്റ് മണി തന്നയക്കാറുണ്ട് എന്ന് പറയാനുള്ള സാഹചര്യം എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ല. ഗംഗേട്ടന്റെ മകളാണ് എന്ന് ഇന്ന് പലരും എന്നിലേക്ക് അച്ഛനെ നിർത്തികൊണ്ട് കൈ ചൂണ്ടുമ്പോൾ ആ പഴയ സുഹൃത്തിനോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. എന്റെ അച്ഛൻ സമ്പന്നനാണ് ഹൃദയം കൊണ്ട്- ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നു.

നേരത്തെ ഗുരുവായൂരിൽ പോയി ശാലിനി

അതേസമയം നേരത്തെ ഗുരുവായൂരിൽ പോയി ശാലിനി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജ പ്രചരണങ്ങൾക്കെതിരേയും അച്ഛന്‍ രംഗത്ത് എത്തിയിരുന്നു. അമ്മയ്ക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ പോയതിനാണ് രഹസ്യ വിവാഹം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതെന്നും ഇത് കടുത്ത അധിക്ഷേപമാണെന്നുമായിരുന്നു ശാലിനി പറഞ്ഞത്. അച്ഛന്റെ വാക്കുകൾ മാത്രം മതി തനിക്ക് ജീവിക്കാനെന്നും അന്ന് ശാലിനി പറഞ്ഞിരുന്നു.

കല്യാണം ഉണ്ടായി എന്ന് അവരല്ലല്ലോ തീരുമാനിക്കേണ്ടത്

'കല്യാണം ഉണ്ടായി എന്ന് അവരല്ലല്ലോ തീരുമാനിക്കേണ്ടത്. ഗുരുവായൂർ അമ്പലത്തിൽ പോയിക്കഴിഞ്ഞാൽ കല്യാണം കഴിക്കുമെന്നാണോ? ആൾക്കാരങ്ങനെ പലതും പറയും , നമ്മുടെ കാര്യം നമ്മുക്കറിയൂലെ, പരിഭവവും വേണ്ട, പരാതിയും വേണ്ട, ദൈവം സഹായിച്ച് ഇതുവരെ എത്തിയല്ലേ, ഇനിയും മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ.കക്കാനൊന്നും പോകുന്നില്ലല്ലോ, അഭിമാനത്തോടെ ജീവിക്കുന്നു ,ജോലി ചെയ്യുന്നു'- എന്നായിരുന്നു അന്ന് ശാലിനിയുടെ അച്ഛന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+