India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ലക്ഷവും വാങ്ങി റിയാസ് പുറത്ത് പോയോ?: 5 കോടി വെച്ചാലും അതില്‍ വീഴുന്നവനല്ല അവന്‍, കാരണമുണ്ട്

Google Oneindia Malayalam News

റിയാസ് സലീം ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പുറത്തായോ അതോ, ഇപ്പോഴും ഷോയില്‍ തുടരുന്നുണ്ടോ എന്നത് സംബന്ധിച്ച് വലിയ അഭ്യൂഹമാണ് ആരാധകർക്കിടയില്‍ പടർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രമോയ്ക്ക് പിന്നാലെയാണ് ഈ അഭ്യൂഹം ശക്തമാവാന്‍ തുടങ്ങിയത്. അധികൃതർ മുന്നോട്ട് വെച്ച 5 ലക്ഷം രൂപയുടെ ഓഫർ സ്വീകരിച്ച് റിയാസ് പുറത്തേക്ക് പോയോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. വിജയ പ്രതീക്ഷയില്ലാത്തവർക്ക് സ്വമേധയ പണപ്പെട്ടിയുമെടുത്ത് പിന്മാറാമെന്ന് പറഞ്ഞതോടെ റിയാസ് മുന്നോട്ട് നീങ്ങുതായിരുന്നു പ്രമോയിലുണ്ടായിരുന്നത്.

എന്നാല്‍ അദ്ദേഹം പണപ്പെട്ടി എടുക്കുന്നത് കാണിച്ചിട്ടില്ല. മാത്രവുമല്ല ഇതിന് പിന്നാലെ പുറത്ത് വന്ന മറ്റൊരു പ്രോയില്‍ 10 ലക്ഷമെന്ന ഓഫർ മുന്നോട്ട് വെച്ചപ്പോഴും റിയാസ് അവിടെ ഉണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. ഏതായാലും പ്രമോയെ ചുറ്റിപ്പറ്റി വലിയ തോതിലുള്ള ചർച്ചയാണ് ഇപ്പോള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നടക്കുന്നത്.

സാഹചര്യം ദിലീപിന് പ്രതികൂലമാണ്: എന്നിട്ടും അദ്ദേഹം പോരാടുകയാണ്: രാഹുല്‍ ഈശ്വർസാഹചര്യം ദിലീപിന് പ്രതികൂലമാണ്: എന്നിട്ടും അദ്ദേഹം പോരാടുകയാണ്: രാഹുല്‍ ഈശ്വർ

ബിഗ് ബോസ് എന്ന ലക്ഷ്യത്തിനായി 9 വർഷത്തെ കാത്തിരിപ്പുമായി

ബിഗ് ബോസ് എന്ന ലക്ഷ്യത്തിനായി 9 വർഷത്തെ കാത്തിരിപ്പുമായി എത്തിയ റിയാസ് എന്ന വ്യക്തി 5 ലക്ഷമല്ല, 50 കോടിയെന്ന ഓഫർ മുന്നോട്ട് വെച്ചാലും ഫൈനല്‍ മത്സരത്തിന് ഇല്ലാതെ പോവില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകരും വിശ്വസിക്കുന്നത്. അതേസമയം, ബിഗ്ഗ് ബോസ്സ് ഫൈനൽ 5 ഇൽ അല്ലെങ്കിൽ ബിഗ്ഗ് ബോസ്സ് കിരീടത്തിന് സാധ്യത കൽപ്പിക്കപ്പെടുന്ന ആദ്യ 3 ഇൽ റിയാസ് ഒരിക്കലും എത്തുമെന്ന് ഇപ്പോഴും വിശ്വസിക്കാത്ത ഒരാൾ ഇപ്പോഴും ഈ ലോകത്ത് ഉണ്ടെങ്കിൽ അത് റിയാസ് മാത്രമാണെന്നും ഒരു ആരാധകന്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇത് ചെറായിയുടെ സൗന്ദര്യം: സൂര്യശോഭയില്‍ തിളങ്ങിയ നൈല ഉഷ

റിയാസ് ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്നും 5 ലക്ഷവും എടുത്തു പുറത്തേക്ക്

റിയാസ് ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്നും 5 ലക്ഷവും എടുത്തു പുറത്തേക്ക്? ആ പ്രൊമോ വീഡിയോ കണ്ട് സന്തോഷിക്കുന്ന കൊറേ ചിരികൾ കണ്ടു എല്ലായിടത്തും.
ഇന്ന് ഈ കാണുന്ന നിലയിൽ ബിഗ്ഗ് ബോസ്സ് ഫൈനൽ 5 ഇൽ അല്ലെങ്കിൽ ബിഗ്ഗ് ബോസ്സ് കിരീടത്തിന് സാധ്യത കൽപ്പിക്കപ്പെടുന്ന ആദ്യ 3 ഇൽ റിയാസ് ഒരിക്കലും എത്തുമെന്ന് ഇപ്പോഴും വിശ്വസിക്കാത്ത ഒരാൾ ഇപ്പോഴും ഈ ലോകത്ത് ഉണ്ടെങ്കിൽ അത് റിയാസ് മാത്രമാണ്.

അവനു സ്വയം അവനിലെ കഴിവിലോ, അവന്റെ നിലപാടുകളിലോ,

അവനു സ്വയം അവനിലെ കഴിവിലോ, അവന്റെ നിലപാടുകളിലോ, അവനു അവനിൽ സ്വയം വിശ്വാസം ഇല്ലാഞ്ഞിട്ടോ അല്ല അത്. നല്ലത് കണ്ടാൽ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നു അറിയാത്തത് കൊണ്ടോ അല്ല. അവന്റെ കഴിഞ്ഞ 24 വയസ്സിൽ അവൻ അനുഭവിച്ച, നേരിട്ട ജീവിതാനുഭവങ്ങൾ കൊണ്ടാണത്. സ്കൂളുകളിൽ, കോളേജുകളിൽ, നാട്ടിൽ, കുടുംബത്തിൽ, സോഷ്യൽ മീഡിയയിൽ അവൻ നേരിട്ട വിവേചനത്തിന്റെയും അവഗണനയുടെയും വേദന ബിഗ്ഗ് ബോസ്സിൽ അവന്റെ കഴിവിന്റെ പരമാവധി കൊടുത്താലും ജനങ്ങൾ അവനെ വിജയിപ്പിക്കില്ല എന്ന ചിന്ത കൊണ്ടാണത്.

അവനു അവന്റെ ജീവിതത്തിൽ നല്ലൊരു അനുഭവം

അവനു അവന്റെ ജീവിതത്തിൽ നല്ലൊരു അനുഭവം പോലും ഉണ്ടായി കാണില്ല. എന്തിനു ബിഗ്ഗ് ബോസ്സിൽ വന്നപ്പോൾ പോലും അവനു നേരെ ഉണ്ടായ ആക്രമണങ്ങൾ വീടിനകത്തും പുറത്തും നമ്മൾ കണ്ടതാണ്. അതിന്റെ പതിനായിരമടങ്ങു അനുഭവിച്ച റിയാസ്, അവനെ പ്രേക്ഷകർ സ്വീകരിക്കും എന്നെങ്ങനെ വിശ്വസിക്കും?

എനിക്ക് ഇന്ന് കാണാം ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്ന്

പക്ഷെ, എനിക്ക് ഇന്ന് കാണാം ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്ന് ഇറങ്ങി തനിക്ക് കിട്ടിയ സ്വീകാര്യത കണ്ടു ആശ്ചര്യപെടുന്ന റിയാസിനെ. സമൂഹം ഒരിക്കൽ അവഗണിച്ചു തള്ളിയ അവനെ ചേർത്തു പിടിക്കുന്ന സമൂഹത്തിനെ നോക്കി കണ്ണു നിറയുന്ന അവനെ എനിക്ക് കാണാം. അവനെ വിജയിയാക്കി ഞാനുൾപ്പെടുന്ന സമൂഹം ചെയ്ത തെറ്റുകൾക്ക് എനിക്ക് കൂടെ പ്രതിവിധി ചെയ്യണം.

ബിഗ്ഗ് ബോസ്സ് സ്വപ്നം കണ്ടു നടന്ന പയ്യനാണ് റിയാസ്.

ബിഗ്ഗ് ബോസ്സ് സ്വപ്നം കണ്ടു നടന്ന പയ്യനാണ് റിയാസ്. ഇന്ന് ബിഗ്ഗ് ബോസ്സ് എന്ന ഏറ്റവും വലിയ ഗെയിം ഷോകളിൽ ഒന്ന് റിയാസ് ഇല്ലാതെ സ്വപ്നം കാണാൻ പോലും വയ്യാത്ത വിധത്തിൽ ആ പയ്യൻ വളർന്നിട്ടുണ്ടെങ്കിൽ, 5 ലക്ഷമല്ല, 50 ലക്ഷമല്ല, 5 കോടിയല്ല എന്തു തന്നെ അവന്റെ മുന്നിൽ വെച്ചു നീട്ടിയാലും ബിഗ്ഗ് ബോസ്സ് വിജയകിരീടം എന്നതിൽ കവിഞ്ഞു ഒന്നും അവൻ സ്വീകരിക്കില്ല എന്നു എനിക്കും എനിക്കോപ്പം ലക്ഷോപലക്ഷം റിയാസിനെ സ്നേഹിക്കുന്നവരും ഉറച്ചു വിശ്വസിക്കുന്നു.

"എനിക്ക് വോട്ട് കിട്ടി"യെന്ന് പറഞ്ഞു സന്തോഷിച്ച ആ മനുഷ്യന്റെ ചിരിയിലും മായാതെ അവന്റെ മനസ്സിൽ നിലനിൽക്കുന്ന വേദന, അവനെ ബിഗ്ഗ് ബോസ്സ് വിജയിയാക്കി മായ്ച്ചു കളയും മലയാളി സമൂഹം. അത് കാലം കാത്തുവെയ്ക്കുന്ന ഒരു കാവ്യനീതി കൂടെയാണ്.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg Boss Malayalam Season 4: is Riays Salim in or Out, Rumors on Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X