Get Updates
Get notified of breaking news, exclusive insights, and must-see stories!

14 ല്‍ ഒന്‍പത് പേരും നോമിനേഷനില്‍! ബിഗ് ബോസിന്റെ ആ സര്‍പ്രൈസ് പ്രഖ്യാപനം എന്ത്?

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ആവേശകരമായ രീതിയിൽ മുന്നേറുകയാണ്. ഇതിന് പിന്നാലെ അഞ്ചാം വാരത്തിലെ എലിമിനേഷന് വേണ്ടി ഉള്ള നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു.

നിലവിൽ ബിഗ് ബോസ് സീസൺ മലയാളം 4 അവശേഷിക്കുന്നത് 14 മത്സരാർത്ഥികളാണ്. ഇതിൽ ഒമ്പത് പേരും നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചു.ഓരോ ദിവസവും ബിഗ് ബോസ് പ്രേക്ഷകർക്ക് ആവേശകരമായ കാഴ്ചകളാണ് കാണാൻ കഴിയുന്നത്.

ദിവസം കഴിയും തോറും ഓരോ മത്സരാർത്ഥിയും തന്റെ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയാണ്.വ്യത്യസ്തമായ രീതിയിൽ ആണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ നിന്നുളള നോമിനേഷനുകൾ പ്രേക്ഷകരെ കാണിച്ചത്. സാധാരണ ഓരോരോ മത്സരാർത്ഥിയും വന്ന് ഈരണ്ടു പേരെ നിര്‍ദേശിക്കുന്ന രീതിയിൽ ആണ് കട്ട് ചെയ്‍തിരുന്നത്.

1

എന്നാൽ, ഇത്തവണ അത് ഒരാളെ നോമിനേറ്റ് ചെയ്‍തത് ആരൊക്കെയെന്ന് കാട്ടി കൊണ്ടായിരുന്നു.ഇന്നലെ പത്ത് പേര്‍ക്ക് ആയിരുന്നു ആകെ നേമിനേഷനുകള്‍ ലഭിച്ചത്. ഇതില്‍ ഒരു വോട്ട് ലഭിച്ച ധന്യയെ മാത്രം ബിഗ് ബോസ് ഒഴിവാക്കി. നടന്ന വോട്ടിംഗ് ഇങ്ങനെ.- ലക്ഷ്മി പ്രിയയെ നോമിനേറ്റ് ചെയ്തത് ധന്യ, അപര്‍ണ, സുചിത്ര, റോബിന്‍ തുടങ്ങിയവർ.

മറ്റ് നോമിനേഷനുകള്‍ ഇങ്ങനെ ; -

2

ലക്ഷ്‍മിപ്രിയ- ധന്യ, അപര്‍ണ, സുചിത്ര, റോബിന്‍

ദില്‍ഷ- ധന്യ, സുചിത്ര, അഖില്‍

ഡെയ്‍സി- ബ്ലെസ്‍ലി, റോബിന്‍

നവീന്‍- ബ്ലെസ്‍ലി, ദില്‍ഷ

ബ്ലെസ്‍ലി- ഡെയ്‍സി, റോണ്‍സണ്‍, സൂരജ്, നവീന്‍

റോണ്‍സണ്‍- ഡെയ്‍സി, നിമിഷ

3

റോബിന്‍- ജാസ്‍മിന്‍, റോണ്‍സണ്‍, നവീന്‍, സൂരജ്, അഖില്‍

അപര്‍ണ- ജാസ്‍മിന്‍, ലക്ഷ്‍മിപ്രിയ, നിമിഷ,

ജാസ്‍മിന്‍- ലക്ഷ്മിപ്രിയ, അപര്‍ണ

ധന്യ- ദില്‍ഷ

അതേസമയം, ബ്ലെസ്‍ലി, , റോബിന്‍, ലക്ഷ്മി പ്രിയ, ദില്‍ഷ, അപര്‍ണ, ജാസ്മിന്‍, റോണ്‍സണ്‍, നവീന്‍, ഡെയ്സി തുടങ്ങിയവർ ആയിരുന്നു ഇത്തവണ ബിഗ് ബോസ് സീസൺ മലയാളം 4 നോമിനേഷന്‍ ലിസ്റ്റില്‍ കയറി കൂടിയത്.

സാരി ലുക്കിൽ; അതും നല്ല നാടൻ പെൺ ലുക്കിൽ; കനിഹ അല്ലേ? ആരാധകർക്ക് ഇപ്പോൾ സംശയം

4

ലക്ഷ്മി പ്രിയയെ ധന്യയും സുചിത്രയും ആയിരുന്നു നോമിനേറ്റ് ചെയ്തത്. എന്നാൽ, ബ്ലെസ്‍ലിയെ റോണ്‍സണും നോമിനേറ്റ് ചെയ്‍തു. ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന ചിലരെ മത്സരാര്‍ഥികള്‍ നേമിനേറ്റ് ചെയ്യുന്നതിനും ഇന്നലെ ബിഗ് ബോസ് സീസൺ മലയാളം 4 എപ്പിസോഡ് സാക്ഷ്യം വഹിച്ചു. അതേസമയം, അഖില്‍, സൂരജ്, സുചിത്ര, ധന്യ മേരി വര്‍ഗീസ് തുടങ്ങിയവർക്ക് ഒപ്പം ക്യാപ്റ്റന്‍ സ്ഥാനത്ത് ഉളളത് നിമിഷ മാത്രം ആണ്. ഇത്തവണ നോമിനേഷനില്‍ നിന്ന് മാറി നിന്നതും നിമിഷ ആയിരുന്നു.

5

അതേസമയം, കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 4 നിന്ന് മൂന്നാമത്തെ മത്സരാർത്ഥി ആയ അശ്വിൻ വിട പറഞ്ഞിരുന്നു. വിട പറയലിന് മുൻപ് ടോപ് ഫൈനലിൽ എത്താൻ പോകുന്നത് ആരൊക്കെ ആകും എന്ന അഭിപ്രായവും അശ്വിൻ പറഞ്ഞു. ബ്ലെസ്ലി, റോൺസൺ, ധന്യ, അഖിൽ, നവീൻ തുടങ്ങിയവരുടെ പേരുകൾ ആണ് അശ്വിൻ പറയാൻ തയ്യാറായത്. എന്നാൽ, റോബിൻ ഉണ്ടാകില്ലേ എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ, അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു അശ്വിൻ നൽകിയ മറുപടി. സ്ട്രാറ്റർജി എന്ന് പറയുന്നത് ഒരിക്കലും വീടിന് ഉളളിൽ നടന്നത് അല്ല. നമുക്ക് ഒരിക്കലും യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് റോബിൻ അവിടെ പറയുന്നത് എന്നായിരുന്നു അശ്വിന്റെ പ്രതികരണം

Recommended Video

cmsvideo
    അശ്വിൻറെ നാട്ടിലെ കട്ട ചങ്കുകളെ കണ്ടോ.. ഇവരാണ് ഉയിർ, Ashwin Bigg Boss Eviction | FilmiBeat Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+