Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുലത്തിന്റെ മഹിമ കാക്കുന്നവൾ കുലസ്ത്രീ, ഉമ്മ അധ്വാനിച്ചതിന്റെ പങ്കുപറ്റുന്നവന് പറയാൻ എന്ത് യോഗ്യത';കുറിപ്പ്

കൊച്ചി; ബിഗ് ബോസിലെ 'കുലസ്ത്രീ' എന്ന വിമർശനമാണ് മത്സരാർത്ഥിയായ ലക്ഷ്മിപ്രിയയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. നടിയുടെ ചില നിലപാടുകളാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണം എന്നാണ് ഒരു വിഭാഗം ആരാധാകർ പറയുന്നത്. എന്നാൽ തന്നെ കുലസ്ത്രീ എന്ന് വിളിക്കുന്നതിൽ വിരോധമില്ലെന്ന നിലപാടിലാണ് താരം. കുലസ്ത്രീ ഒരു തെറ്റായ പദമല്ലെന്നാണ് നടി പറയുന്നത്.

ഇപ്പോഴിതാ നടിക്കെതിരെ ഉയരുന്ന 'കുലസ്ത്രീ' വിമർശനങ്ങൾ മറുപടി നൽകുകയാണ് ഒരു ബിഗ് ബോസ് ആരാധിക. ഒരാളേയും ചാരാതെ ജീവിതാനുഭവങ്ങൾ നൽകിയതും ജന്മനാ ഉള്ളതുമായ കരുത്തിനാൽ ബിഗ് ബോസ്സിൽ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന ഒരു സ്ത്രീയാണ് ലക്ഷ്മിപ്രിയ എന്ന് കുറിപ്പിൽ പറയുന്നു. പോസ്റ്റ് വായിക്കാം

1


ഒരാളേയും ചാരാതെ ജീവിതാനുഭവങ്ങൾ നൽകിയതും ജന്മനാ ഉള്ളതുമായ കരുത്തിനാൽ ബിഗ് ബോസ്സിൽ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന ഒരു സ്ത്രീയാണ് ലക്ഷ്മിപ്രിയ . നിലപാടുകൾ ആരുടേയും മുഖം നോക്കാതെ ഉറക്കെ വിളിച്ചുപറയുന്നവൾ . നന്നായി കളിക്കാനറിയാവുന്ന സ്ത്രീ . മൈൻഡ് ഗെയിമിലും ടാസ്കുകളിലും എല്ലാം നന്നായി പെർഫോം ചെയ്യുന്നൊരു സ്ത്രീ യും കൂടിയാണ് ലക്ഷ്മി അതുകൊണ്ടുതന്നെയാണ് അവിടെയുള്ള പലരുടെയും കണ്ണിലെ കരടായി ലക്ഷ്മി മാറുന്നതും .

2


ഇതൊരു ഗെയിം ഷോ ആണ്‌ . പലേവിധത്തിലും കളിക്കാനാണ് അവിടെ ആൾക്കാർ വന്നിട്ടുള്ളതും . പ്രകോപിപ്പിച്ചു എതിരാളിയെ തോൽപ്പിക്കുക എന്നതും ഈ കളിയുടെ ഭാഗമാണ് . അത് ഭംഗിയായി ലക്ഷ്മി ചെയ്തു കാണിച്ചപ്പോൾ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു . പ്രകോപനം എന്നത് പുരുഷ മേധാവിത്വം കൈയടക്കി വെക്കേണ്ട ഒരു ഗെയിം അല്ലെന്നത് നമ്മളെ കാണിച്ചുതന്നത് ലക്ഷ്മിപ്രിയ ആണ്‌ .

3


ഫെമിനിസം പറഞ്ഞു വന്നവരെല്ലാം അപ്പോൾ നന്നായൊന്നു വിയർത്തു . ലക്ഷ്മി പറഞ്ഞതുപോലെ പാത്രമറിഞ്ഞു തന്നെയേ വേണ്ടൂ ഭിക്ഷ . റിയാസ് വിനയ് ഉൾപ്പെടെ പലരുടേയും പാത്രത്തിലേക്ക് പാത്രമറിഞ്ഞുതന്നെ ആവോളം അവർ ആ ഭിക്ഷ ചൊരിഞ്ഞിട്ടുണ്ട് . ആ ഭിക്ഷയിൽ അടിപതറിപ്പോയി ടാസ്ക് തോറ്റ റിയാസിനെ നമ്മൾ കണ്ടതാണ് .

4


പിന്നെ മറ്റുപലരെപ്പോലെ ബിഗ് ബോസ്സിനെ അടക്കം തെറി വിളിച്ചത്ര മഹപാതകമൊന്നും ലക്ഷ്മി ചെയ്തിട്ടില്ല ഉള്ളതുകൊണ്ട് ഓണം പോലെ വെച്ചു വിളമ്പാനുള്ള വൈഭവം അവിടെ മറ്റാർക്കുണ്ട് ? അടുക്കളപ്പണി എടുക്കാനാണോ ലക്ഷ്മി അങ്ങോട്ട് പോയതെന്ന് ഇതുവായിക്കുന്ന ചിലരെല്ലാം സംശയം കൂറിയേക്കാം അടുക്കള കൂടി ഉൾപ്പെടുന്ന ഒരു വീടാണല്ലോ അത് പലരും പ്രത്യേകിച്ച് ലക്ഷ്മിക്കെതിരെ എടുത്തുപയോഗിക്കുന്ന ഒരു ആയുധമാണ് കുലസ്ത്രീ എന്നത് . പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത് ?

5


ഭർത്താവിന്റെയും ഭർത്താവിന്റെ കുടുംബത്തിന്റേയും അടിമയായി ദിവസവും ഭർത്താവിന്റെ കാലുകഴുകി വെള്ളം കുടിക്കുന്ന സ്ത്രീകളെ അല്ല കുലസ്ത്രീകൾ എന്ന് വിളിക്കുന്നത് .വീടിന് വിളക്കായി പുരുഷനും തന്റെ കുടുംബത്തിനും ശക്തിയായി സ്വധർമ്മത്തെ പരിപാലിച്ചു കൊണ്ട് തന്റെ കുലത്തിന്റെ മഹിമ കാക്കുന്നവൾ ആണ് കുലസ്ത്രീ.

6


കുടുംബത്തിന് വേണ്ടി സ്വന്തമായി കൂടി അദ്ധ്വാനിച്ചു ഭർത്താവിന്റെ തോളോടൊപ്പം ചേർന്നു നില്ക്കുന്നൊരുവള്‍ തന്നെയാണ് ലക്ഷ്മി. ഉമ്മ അധ്വാനിച്ചതിന്റെ പങ്കുപറ്റി അതുറക്കേ വിളിച്ചു പറഞ്ഞു അഭിമാനം കൊള്ളുന്ന ഇരുപത്തഞ്ചു കാരനു എന്ത് യോഗ്യത ആണുള്ളത് പതിമൂന്നു വയസ്സുമുതൽ അധ്വാനിച്ചു ജീവിക്കുന്ന ലക്ഷ്മിക്ക്‌ നേരെ വിരൽ ചൂണ്ടുവാൻ ?

7


സ്വന്തം കുടുംബത്തിനെ പ്രതി അഭിമാനം കൊള്ളുന്ന ഒരുവന് എങ്ങനെയാണ് ലക്ഷ്മിയുടെ കുടുംബത്തിൽ ഉള്ളവരെ താറടിച്ചു കാണിക്കാൻ കഴിയുന്നത് ? അപ്പോൾ നിങ്ങളും പറയാതെ പറയുന്നു ഗെയിം വിൻ ചെയ്യാനായി ഞങ്ങൾ ഇങ്ങനെയൊക്കെ കളിക്കുമെന്ന് അതേ ലക്ഷ്മിയും ഇവിടെ ചെയ്യുന്നുള്ളൂ .
നിയമങ്ങൾ ഓരോരുത്തർക്ക് ഓരോന്നല്ലല്ലോ
എല്ലാവര്ക്കും ഒരുപോലെയല്ലേ ?

8


ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന നിലപാടും ചിലർക്കുമാത്രമായല്ലല്ലോ എല്ലാവര്ക്കും സ്വീകാര്യമല്ലേ ?നിങ്ങളിൽ ഒരാളായി കളി ജയിക്കാൻ തന്നെയാണ് ലക്ഷ്മിയും വന്നിട്ടുള്ളതു മൂന്നാമതായി ബിഗ് ഹൌസിലേക്കുപോയ ലക്ഷ്മി
ഒന്നാമതായി തിരിച്ചിറങ്ങൂ വിജയാശംസകൾ മോളേ
എല്ലാവിധ ഭാവുകങ്ങളും',പോസ്റ്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+