• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കത്തി ജ്വലിച്ച് വൈകാതെ അണഞ്ഞ് പോവുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്'- കുറിപ്പ്

Google Oneindia Malayalam News

ആവേശകരമായ നൂറ് ദിനരാത്രങ്ങള്‍ പൂർത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ഇന്ന് സമാപനം കുറിക്കും. ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് പേരില്‍ ആര് കപ്പടിക്കും എന്നതില്‍ വലിയ ആകാംക്ഷയാണ് നിലനില്‍ക്കുന്നതെങ്കിലും റിയാസ്, ബ്ലെസ്ലീ, റിയാസ് എന്നിവർക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഏതായാലും പതിവ് പ്രേക്ഷകർക്ക് അപ്പുറത്തേക്ക് ബിഗ് ബോസിന് കടന്ന് ചെല്ലാ കഴിഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേത്. അതില്‍ ഏറ്റവും നിർണ്ണായകമായത് വൈല്‍ഡ് കാർഡിലൂടെ എത്തിയ റിയാസ് സലീമിന്റെ പ്രകടനമായിരുന്നു.

ഇത് വ്യക്തമാക്കുന്നതാണ് സിനിമ പ്രവർത്തകനായ അനന്തു സുരേഷ് കുമാർ പങ്കുവെച്ച കുറിപ്പ്. ഡോക്ടർ റോബിൻ പുറത്താകുന്ന സമയം മുതൽ ആണ് ബിഗ് ബോസ്സ് കണ്ടു തുടങ്ങിയത്. എവിടെയോ കണ്ടു മറന്ന ഒരു തനി ചൊറിയാൻ, അതായിരുന്നു റിയാസിനെക്കുറിച്ച് തോന്നിയ ആദ്യ അഭിപ്രായം. എപ്പിസോഡുകൾ മുഴുവൻ കുത്തിയിരുന്ന് കാണാറില്ല. എന്നിട്ടും എങ്ങനെയോ ലക്ഷകണക്കിന് മലയാളികളെ പോലെ ഞാനും ഒരു റിയാസ് ഫാൻ ആയ വിവരം വളരെ വൈകി ആണ് ഞാൻ തന്നെ തിരിച്ചറിഞ്ഞതെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അനന്തു സുരേഷ് കുമാറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദിലീപിന് വേണ്ടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്ന കുറേ പേരുണ്ട്; എന്നാല്‍ ഒരടി പിന്നോട്ട് പോവില്ല: മിനിദിലീപിന് വേണ്ടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്ന കുറേ പേരുണ്ട്; എന്നാല്‍ ഒരടി പിന്നോട്ട് പോവില്ല: മിനി

ഉള്ളിൽ എന്തോ ഒരു പുച്ഛമായിരുന്നു ബിഗ് ബോസ് പോലുള്ള

ഉള്ളിൽ എന്തോ ഒരു പുച്ഛമായിരുന്നു ബിഗ് ബോസ് പോലുള്ള പരുപാടികളോട് ഇത്രയും നാൾ. ആരൊക്കെയോ കാട്ടികൂട്ടുന്ന എന്തൊക്കെയോ കോപ്രായങ്ങൾ എന്ന് മാത്രമേ ഇത്രയും കാലം ഇതിനെയൊക്കെ തോന്നിയിട്ടുള്ളൂ. ഇടക്ക് ഒച്ചയും ബഹളവും കേൾക്കുമ്പോൾ, എന്താ കാര്യം എന്നറിയാൻ മാത്രം തിരിഞ്ഞ് നോക്കിയിരുന്നു. പക്ഷെ ഇന്ന് കേരള രാഷ്ട്രീയത്തിൽ കാണുന്ന വിഡ്ഢിത്തരങ്ങളെയും കോപ്രായങ്ങളെയും വെച്ച് നോക്കുമ്പോൾ, ബിഗ് ബോസ് ഒരു സ്വർഗ്ഗമായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു.

ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

ഡോക്ടർ റോബിൻ പുറത്താകുന്ന സമയം മുതൽ

ഡോക്ടർ റോബിൻ പുറത്താകുന്ന സമയം മുതൽ ആണ് ബിഗ് ബോസ്സ് കണ്ടു തുടങ്ങിയത്. എവിടെയോ കണ്ടു മറന്ന ഒരു തനി ചൊറിയാൻ, അതായിരുന്നു റിയാസിനെക്കുറിച്ച് തോന്നിയ ആദ്യ അഭിപ്രായം. എപ്പിസോഡുകൾ മുഴുവൻ കുത്തിയിരുന്ന് കാണാറില്ല. എന്നിട്ടും എങ്ങനെയോ ലക്ഷകണക്കിന് മലയാളികളെ പോലെ ഞാനും ഒരു റിയാസ് ഫാൻ ആയ വിവരം വളരെ വൈകി ആണ് ഞാൻ തന്നെ തിരിച്ചറിഞ്ഞത്.

എല്ലാം തികഞ്ഞവൻ ആയത് കൊണ്ടല്ല, ഒന്നും തികയാത്തവൻ

എല്ലാം തികഞ്ഞവൻ ആയത് കൊണ്ടല്ല, ഒന്നും തികയാത്തവൻ ആയിട്ടും, അത് മറച്ച് വെക്കാതിരിക്കുകയും അത് ഏറ്റു പറയാൻ ഒരു മടിയും കാണിക്കാതിരിക്കുകയും, ആരെയും അമിതമായി സുഖിപ്പിക്കാതെ ശരിയെന്ന് വിശ്വസിക്കുന്നത് വീണ്ടും വീണ്ടും ഉറക്കെ തലയുയർത്തി വിളിച്ച് പറയാൻ കാണിക്കുന്ന ധൈര്യത്തോട് തോന്നിയ ആരാധന.

 ഒന്നുറപ്പാണ്, മറ്റ് റിയാലിറ്റി ഷോ മത്സരാർത്ഥികളെ

ഒന്നുറപ്പാണ്, മറ്റ് റിയാലിറ്റി ഷോ മത്സരാർത്ഥികളെ പോലെ ഷോ സമയത്ത് മാത്രം കത്തി ജ്വലിക്കുകയും പിന്നീട് അധികം വൈകാതെ അണഞ്ഞ് പോവുകയും ചെയ്യാൻ പോകുന്ന ഒരു സാധാരണ ടെലിവിഷൻ പ്രതിഭാസമല്ല റിയാസ്. ഈ നാട്ടിൽ ഇനിയും ഒരുപാട് നല്ല കാര്യങ്ങളുടെയും നല്ല മാറ്റങ്ങളുടെയും മുന്നിൽ നമ്മൾ ഈ മുഖം ഇനിയും കാണും.

അവൻ പട്ടിണി അറിഞ്ഞിട്ടുള്ളവൻ ആണ്.

അവൻ പട്ടിണി അറിഞ്ഞിട്ടുള്ളവൻ ആണ്. കൃത്യമായ സാമൂഹ്യബോധവും നീതിബോധവും ഉള്ളവൻ ആണ്. പറയാനുള്ളത് പറയാനും പ്രവർത്തിക്കാനുള്ളത് പ്രവർത്തിക്കാനും അറിയാവുന്നവൻ ആണ്. തന്നെ വെറുത്തവരെ എല്ലാം കൊണ്ട് തന്നെ സ്നേഹിപ്പിക്കാനുള്ള ശക്തിയുള്ളവൻ ആണ്. നമ്മൾ ഇനിയും അവനെ കാണും. ഉറപ്പായും കാണും.

അങ്ങനെ ആദ്യമായി എനിക്കും ബിഗ് ബോസ് പരിപാടിയിൽ

അങ്ങനെ ആദ്യമായി എനിക്കും ബിഗ് ബോസ് പരിപാടിയിൽ ഒരാൾ വിജയിച്ച് കാണണം എന്ന് ആഗ്രഹം തോന്നുന്നു. അതുകൊണ്ട് ഒരുമടിയും കൂടാതെ ഞാനും പറയുന്നു.. എല്ലാപ്രിയ സുഹൃത്തുക്കളും നിങ്ങളുടെ ഓരോ വിലയേറിയ വോട്ടുകളും നമ്മുടെ പ്രിയപ്പെട്ട റിയാസ് സലീമിന് രേഖപ്പെടുത്തി അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ് !

English summary
bigg boss malayalam season 4: Riyas salim is no ordinary television phenomenon- viral note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X