
റിയാസ് ബ്ലെസ്ലിയ്ക്ക് ടൈം പാസിന് പോലും പറ്റിയ എതിരാളിയല്ല: മുന്നില്‍ പെടാതെ രക്ഷപ്പെടുന്നു: കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മികച്ച രണ്ട് മത്സരാർത്ഥികളാണ് റിയാസ് സലീമും ബ്ലെസ്ലിയും. ബ്ലെസില് ഒന്നാം ദിനം മുതല്‍ ഷോയിലുള്ള വ്യക്തിയാണെങ്കില്‍ നാല്‍പ്പതിലേറെ ദിവസങ്ങള്‍ക്ക് ശേഷം വൈല്‍ഡ് കാർഡിലൂടെയാണ് റിയാസ് സലീം ഷോയിലേക്ക് എത്തുന്നത്. വിന്നറാവാന്‍ സാധ്യത കല്‍പ്പിക്കുന്ന മത്സരാർത്ഥികളാണ് രണ്ട് പേരേങ്കിലും റിയാസ് അതിശക്തമായ മത്സരം കാഴ്ചവെക്കാന്‍ തുടങ്ങിയതോടെ ബ്ലെസ്ലി പിന്നോട്ട് പോയെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്.
എന്നാല്‍ വിലയിരുത്തലിന് ശക്തമായ മറുപടിയുമായി ഇപ്പോള്‍ ഒരു ബ്ലെസ്ലീ ആരാധകന് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ ബിഗ് ബോസ് ഹൗസിൽ ബ്ലെസ്ലിയ്ക്ക് എതിരാളികൾ ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രകടനം പിന്നോട്ട് പോകുന്നതെന്നാണ് ആരാധാകന് കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി കൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മി

കുറച്ചു ദിവസങ്ങളായി സ്ഥിരം വരുന്ന പോസ്റ്റുകൾ ആണ് ബ്ലെസ്ലിയുടെ ഗെയിം താഴേക്ക് പോകുന്നു എന്ന്. എന്ത് കൊണ്ട് ബ്ലെസ്ലിയുടെ ഗെയിം താഴേക്ക് പോകുന്നു? ഉത്തരം സിമ്പിൾ ആണ്. നിലവിൽ ബിഗ് ബോസ് ഹൗസിൽ ബ്ലെസ്ലിയ്ക്ക് എതിരാളികൾ ഇല്ല. പെർഫെക്ട് ബിഗി മെറ്റീരിയൽ എന്ന് ഫാൻസ് തള്ളി ആകാശത്ത് എത്തിച്ച റിയാസ് സലീമിന് ബിഗ് ബോസ് ഹൗസിൽ വന്നിട്ട് ഇത് വരെയായിട്ടും ബ്ലെസ്ലിയെ അടിയറവ് പറയിക്കാൻ കഴിയാതെ തോറ്റു പിന്മാറുകയാണ് ഉണ്ടായത്. വിരോധാഭാസം ടാസ്കിലും, ബ്ലെസ്ലി ക്യാപ്റ്റൻ ആയ ക്യാപ്റ്റൻസി ടാസ്കിലും, ബ്ലെസ്ലിയും, റോബിനും, റിയാസും വന്ന ജയിൽ ടാസ്കിലും തോറ്റു തൊപ്പിയിട്ട റിയാസ് ഒടുവിൽ ബ്ലെസ്ലിയ്ക്ക് എതിരെ തന്റെ പതിനെട്ടാമത്തെ അടവ് പുറത്തു എടുത്തു.
ഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മി

ബ്ലെസ്ലിയുടെ മുന്നിൽ പോലും പെടാതെ ഒളിച്ചു നടക്കുക. കാള്‍ സെന്റർ ടാസ്കില് - ൽ റിയാസ് ഈ തന്ത്രം പ്രാവർത്തികമാക്കി. മൂന്നു ദിവസം ഒരു കോൾ പോലും അറ്റൻഡ് ചെയ്യാൻ ഇല്ലാതെ ബ്ലെസ്ലി വെറുതെയിരുന്നു. അന്ന് മുതൽ റിയാസ് ബ്ലെസ്ലിയെ വിട്ട് സേഫ് ഗെയിമർ ആയ ധന്യയുടെയും, ഈസി ടാർഗറ്റ് എന്ന് വിളിച്ച ലപ്രിയുടേയും പിന്നാലെ കൂടി.എന്ത് കൊണ്ട് ലൈവിൽ ദിൽഷയുടെ കാല് പിടിച്ചു കെഞ്ചിയ സേഫ് ഗെയിമർ ആയ റോൺസണെ വെറുതെ വിട്ട് എന്ന് ചോദിക്കരുത്. റിയാസിന് കൂടെ എപ്പോഴും ഒരു ബോഡിഗാർഡ് വേണം. ഒറ്റയ്ക്ക് നിൽക്കാൻ പേടിയാണ്.

ദിവസം ഒരു പ്രാവശ്യം എങ്കിലും തന്റെ ട്രോമ കാർഡ് ഇറക്കണം. ആരെയെങ്കിലും കെട്ടി പിടിച്ചു കരഞ്ഞു മൂക്ക് ഒലിപ്പിക്കണം. പ്രേക്ഷകരുടെ സഹതാപം പിടിച്ചു പറ്റണം. ആ വഴി കുറച്ചു വോട്ട് ഒപ്പിക്കണം.ആദ്യം ഈ ബോഡിഗാർഡ് റോൾ നിമിഷയ്ക്കും ജാസ്മിനുമായിരുന്നു. പിന്നീട് അത് ജാസ്മിനായി. ജാസ്മിൻ പോയപ്പോൾ റോൺസൺ ചാർജ്ജ് എടുത്തു. റോൺസൺ എവിക്ട് ആയി പോയേക്കാമെന്ന് തോന്നിയപ്പോൾ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം സ്ത്രീ എന്ന് വിളിച്ച, തന്നെ ഹീനമായ രീതിയിൽ ആക്ഷേപിച്ച ലക്ഷ്മിപ്രിയയെ പുതിയ അമ്മയാക്കിയിട്ടുണ്ട്. ഇനി ആ അമ്മക്കിളിയുടെ ചൂട് പറ്റി ഒരാഴ്ച തള്ളി നീക്കാം.

ഇനി റിയാസ് പേടിച്ചു ഓടിപ്പോയപ്പോൾ ബ്ലെസ്ലിയ്ക്ക് കിട്ടിയ എതിരാളികൾ ആരെന്ന് നോക്കാം. അഖിൽ പോയതോടെ അനാഥനായ സൂരജ്, വീട്ട് ജോലികളുമായി തിരക്കിലായ ധന്യ, സ്നേഹവും വെറുപ്പും മാറി മാറി പ്രകടിപ്പിക്കുന്ന ലപ്രി, അണ്ണാക്കിൽ കമ്പിട്ട് കുത്തിയാലും ഒരക്ഷരം മിണ്ടാത്ത റോൺസൺ, പിന്നെ ബിഗ് ബോസിലെ തന്റെ ബെസ്റ്റ് ഫ്രണ്ട് ദിൽഷ. തനിക്ക് പറ്റിയ എതിരാളികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ബ്ലെസ്ലി ബാക്കി സമയം ദിൽഷയുടെ കൂടെ പാട്ടും പാടി ചെലവഴിക്കുന്നു. ഇതിനിടയിൽ കിട്ടിയ ഏക ആശ്വാസം എന്ന് പറയുന്നത് ടിക്കറ്റ് ടു ഫിനാലെ ആയിരുന്നു.

ആദ്യ ദിവസം പിന്നോട്ട് പോയെങ്കിലും ബാക്കി രണ്ട് ദിവസം മിന്നുന്ന പ്രകടനം കാഴ്ച വച്ച് രണ്ടാമത് എത്തി. ഒരു ടാസ്കിൽ ലൂപ്പ്ഹോൾ കണ്ടു പിടിച്ചു ജയിച്ചപ്പോൾ ബിഗ് ബോസ് തന്നെ അത് ഫോളോ ചെയ്തു ടാസ്ക് ചെയ്യാൻ ബാക്കി ഉള്ളവരെ ഉപദേശിച്ചു. ഈ TTF ൽ പരിമിതികൾ ഉള്ള സൂരജ് പോലും പെർഫെക്ട് ബിബി മെറ്റീരിയൽ റിയാസ്സിനെക്കാൾ മികച്ച പ്രകടനം നടത്തി. പിന്നെ വന്ന അവസാന ജയിൽ ടാസ്കിലും ബ്ലെസ്ലി മികച്ച പ്രകടനം നടത്തി വിജയിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന കോമഡി ടാസ്കിൽ ലക്ഷ്മിപ്രിയയുടെ വേഷം കെട്ടിയത് കൊണ്ട് പെർഫെക്ട് ബിബി മെറ്റീരിയൽ ആയി റിയാസിനെ തള്ളി ആകാശത്ത് എത്തിച്ചവർ മറന്നു പോയ ഒരു കാര്യം ഉണ്ട്. റോബിൻ പോയ ആഴ്ചയിൽ നടന്ന രാജകൊട്ടാരം ടാസ്ക്. റിയാസിന് മാത്രം രഹസ്യ നിർദ്ദേശവും പൂർണ്ണ അധികാരവും നൽകി ബിഗ് ബോസ് തുടങ്ങി വച്ച ടാസ്ക്, മുന്നൂറിലധികം വരുന്ന ബിഗ് ബോസ് ക്രൂവിനെ മുഴുവൻ കാഴ്ച്ചക്കാർ ആക്കി കൊണ്ട് ടാസ്ക് ലെറ്ററിലെ ലൂപ്പ്ഹോൾ കണ്ടു പിടിച്ചു ബ്ലെസ്ലി പിടിച്ചു എടുത്ത ടാസ്ക്. ഈ വീഡിയോ കണ്ടാൽ അറിയാം ടാസ്ക് ചെയ്യാൻ വയ്യാതെ പേടിച്ചു വിറച്ചു നിൽക്കുന്ന ജാസ്മിനെയും, പെർഫെക്ട് ബിബി മെറ്റീരിയലിനേയും.

എന്തായാലും മൈക്ക് ഓഫ് ചെയ്തു വച്ചും, അടുത്ത ദിവസം ലപ്രിയെയും ദിൽഷയേയും രാജാവാക്കി ബിഗ് ബോസ് രണ്ടെണ്ണത്തെയും രക്ഷിച്ചു. വീക്കെൻഡിൽ മോഹൻലാൽ മുഖേന കുറ്റം അഖിലിന്റെ തലയിൽ കൊണ്ടിട്ട് നൈസ് ആയി തലയൂരുകയും ചെയ്തു.ഒരു കാര്യം മനസ്സിലാക്കുക, ബ്ലെസ്ലിയുടെ ഗെയിം താഴോട്ട് പോകുന്നെങ്കിൽ അതിന്റെ കാരണം ബിഗ് ബോസിൽ ബ്ലെസ്ലിയ്ക്ക് പറ്റിയ എതിരാളി ഇല്ലാ എന്നത് കൊണ്ടാണ്. ടാസ്ക് തീരും മുൻപേ ബിഗ് ബോസ് ബസർ അടിച്ചു ക്യാപ്റ്റൻ ആക്കിയ റിയാസ് ബ്ലെസ്ലിയ്ക്ക് ടൈം പാസിന് പോലും പറ്റിയ എതിരാളി അല്ല.
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്