Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനല്ല, ആര് കാണിച്ചതാണെങ്കിലും അത് വൃത്തികേടാണ്: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത്: ആഞ്ഞടിച്ച് സായി

സോഷ്യല്‍ മീഡിയയില്‍ വലിയ തർക്കമാണ് ശാലു പേയാടും റോബിനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്

 robi

പാതിവഴിയില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം റോബിന്‍ രാധാകൃഷ്ണനാണ് എന്ന കാര്യത്തില്‍ സംശയമില്ല. അന്ന് മുതല്‍ കൂടെക്കൂടിയ ആരാധകരെ ഒരു പരിധിവരെ ഇപ്പോഴും നിലനിർത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പല വിധത്തിലുള്ള വിവാദങ്ങളിലും റോബിന്‍ രാധാകൃഷ്ണന്‍ അകപ്പെട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ വേദിയിലേക്ക് വരുമ്പോള്‍ കൂവാന്‍ ആളെ ഏർപ്പാടാക്കി എന്നുള്ളതായിരുന്നു അടുത്ത കാലത്ത് വന്ന പ്രധാന വിവാദം.

അഖില്‍ മരാരാർ എന്ന സംവിധായകനായിരുന്നു ഈ വിവരം ഒരു ചാനല്‍ ചർച്ചയിലൂടെ പങ്കുവെച്ചത്. റോബിന്റെ മുന്‍ സുഹൃത്തായ ശാലുപേയാടാണ് ഈ വിവരം ചോർത്ത് അഖിലിന് നല്‍കിയതെന്ന പ്രചരണം അന്ന് തന്നെ ശക്തമായിരുന്നു. അത് ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകാണ് അടുത്ത ദിവസങ്ങളില്‍ ശാലു പേയാട് തന്നെ നടത്തിയത്.

റോബിനെതിരെ രൂക്ഷമായി വിമർശനങ്ങളും നടത്തുന്നു

റോബിനെതിരെ രൂക്ഷമായി വിമർശനങ്ങളും നടത്തുന്നു

റോബിനെതിരെ രൂക്ഷമായി വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ഇതോടെ ശാലുവിന് മറുപടിയുമായി റോബിനും കഴിഞ്ഞ ദിവസം രംഗത്ത് വരികയുണ്ടായി. തർക്കം നിയമനടപടിയിലേക്ക് പോവുന്നുവെന്ന സൂചനയും അദ്ദേഹം തരുന്നു. ഇതിനെല്ലാം ഒടുവിലാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി വ്ളോഗർ സായി കൃഷ്ണയും മുന്നോട്ട് വന്നിരിക്കുന്നത്.

ഡോക്ടർ റോബിന്റെ ഒരു വീഡിയോ കണ്ടു

കേസ് കൊടുക്കൂ എന്ന് പറഞ്ഞുകൊണ്ടുള്ള ഡോക്ടർ റോബിന്റെ ഒരു വീഡിയോ കണ്ടു. അതിന് മുമ്പ് ശാലു പേയാടിന്റെ ചില വീഡിയോകളും കണ്ടും. അയാളും പറയുന്നത് കേസ് കൊടുക്കൂ എന്നാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവർ രണ്ട് പേരും ഈ പ്രശ്നം തുടങ്ങിയതും നാട്ടുകാരെ അറിയിച്ചത്. കേസ് കൊടുക്കാനായിരുന്നെങ്കില്‍ രണ്ടുപേർക്കും ആദ്യം തന്നെ പോയി കേസ് കൊടുക്കാമായിരുന്നില്ലേ. എതിനാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ഈ തല്ല്. കാണുന്നവർ എന്താണ് പൊട്ടന്മാരാണോയെന്നും സായി ചോദിക്കുന്നു.

ശാലു പേയാട് കൊടുക്കുന്ന അഭിമുഖം

ശാലു പേയാട് കൊടുക്കുന്ന അഭിമുഖം

ഒന്നുകില്‍ രണ്ടുപേരും ഒരു മധ്യസ്ഥനെ വെച്ച് ഈ പ്രശ്നം പറഞ്ഞ് തീർക്കണം. ആളുകള്‍ വെറുതെ ഈ തർക്കങ്ങള്‍ക്ക് പിന്നാലെ പോവുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്ളവർക്ക് ഇതിന്റെ വ്യക്തത ഉണ്ടാവണം. നാട്ടുകാർ നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കുന്ന അവസ്ഥയാണ് ഉള്ളത്. ശാലു പേയാട് കൊടുക്കുന്ന അഭിമുഖമൊക്കെ കണ്ട് തീർക്കാന്‍ ഒരു സമയം വേണം. അദ്ദേഹം പറയുന്നത് സീരിയസ് ആയ ആരോപണങ്ങളാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കുറച്ച് സമയം വേണം.

ആരവിന്റെ ഒരു വീഡിയോ കണ്ടു

ഇപ്പോള്‍ ഞാന്‍ ആരവിന്റെ ഒരു വീഡിയോ കണ്ടു. ഭയങ്ക ദേഷ്യത്തിലാണ്. ചെയ്തത് ശരിയല്ല. ആളുകളുടെ ഇമോഷന്‍ വെച്ച് കണ്ടന്റ് ഉണ്ടാക്കുന്നത് ശുദ്ധ തെണ്ടിത്തരമാണ്. അതിന് ആര് എന്ത് വിചാരിച്ചിട്ടും കാര്യമില്ല. ഡോക്ടർ റോബിന്‍ അല്ല ആര് വിചാരിച്ചിട്ടും കാര്യമില്ല. ഇതിന് മുമ്പും ഇത് ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. ഇമോഷന്‍സ് ജനുവിനാണെങ്കില്‍ നിങ്ങള്‍ കാണിച്ചോ. അല്ലാതെ വ്യാജ ഇമോഷന്‍സ് കൊണ്ടുവന്നിട്ട് നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകളെ പറ്റിക്കുക എന്നുള്ള വൃത്തികെട്ട പരിപാടിയാണ്. ഒരിക്കലും അത് ചെയ്യരുതെന്നും സായി വ്യക്തമാക്കുന്നു.

ആളുകള്‍ അവരുടെ പൈസ കളഞ്ഞ്

ആളുകള്‍ അവരുടെ പൈസ കളഞ്ഞ്

ആളുകള്‍ അവരുടെ പൈസ കളഞ്ഞ് നമ്മളെ പിന്തുണയ്ക്കുന്നതും വീഡിയോ കാണുന്നതും നമ്മുടെ ഈ ഫേക്ക്നെസ് കാണാനല്ല. നമുക്ക് കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാം. എന്നാല്‍ നമ്മളെ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന പരിപാടി പാടില്ല. എന്റെ കാര്യം തന്നെ പറയുകയാണെങ്കില്‍ കളിക്കിടെ ഒരുപാട് പരിക്ക് പറ്റും. അതിന് പുറത്ത് ഒരു കെട്ടും കെട്ടി കൈ പോയി, കാല് പോയി എന്നും പറഞ്ഞ് ഒരു വീഡിയോ ഇട്ടാല്‍ സെറ്റിമെന്റലായ കുറേ മെസേജ് കിട്ടും. ഒരിക്കലും ഈ പരിപാടി കാണിക്കരുത്. റോബിനല്ല, ആര് കാണിച്ചതാണെങ്കിലും അത് വൃത്തിക്കേടാണെന്ന് തന്നെ പറയും, എന്റെ രീതി അതാണെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+