Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും വലിയ ചർച്ചാ വിഷയം റോബിന്‍ രാധാകൃഷ്ണന്‍ - ദില്‍ഷ പ്രസന്നന്‍ റിലേഷനായിരുന്നു. റോബിനും ബ്ലെസ്ലിയും തങ്ങളുടെ ഇഷ്ടം ദില്‍ഷയോട് തുറന്ന് പറഞ്ഞെങ്കിലും അനുകൂലമായ പ്രതികരണം ആയിരുന്നില്ല ദില്‍ഷയുടേത്. ഷോയില്‍ നിന്നും പുറത്തിറങ്ങിയ റോബിന്‍ വീണ്ടും വിവാഹ ആലോചനയുമായി സമീപിച്ചെങ്കിലും ഇപ്പോള്‍ അത്തരമൊരു ബന്ധത്തിന് താല്‍പര്യമില്ലെന്നായിരുന്നു ദില്‍ഷ നല്‍കിയ മറുപടി.

ഇതിനിടയില്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ദില്‍ഷ ആരതി പൊടിയുമായി റിലേഷനിലാവുന്നതും അടുത്ത ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറുയന്നത്. ഇപ്പോഴിതാ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലൂടെ റോബിന്‍.

ഒരു അഭിമുഖത്തില്‍ വെച്ചാണ് ആരതി

ഒരു അഭിമുഖത്തില്‍ വെച്ചാണ് ആരതിയെ യാദൃശ്ചികമായി കാണുന്നത്. എന്റെ അഭിമുഖം എടുക്കാന്‍ വന്നതായിരുന്നു അവർ. മറ്റ് കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. പുള്ളിക്കാരിയുടെ ഫാമിലി ഫ്രണ്ട് ആയിരുന്ന ടോം ഇമ്മട്ടിയായിരുന്നു അവളെ അഭിമുഖത്തിലേക്ക് വിളിച്ചത്. അവർ രണ്ടുപേരും ചേർന്നായിരുന്നു അഭിമുഖം നടത്തിയത്. ഇരുവർക്കും ബിഗ് ബോസിനെക്കുറിച്ച് വലിയ ഐഡിയ ഒന്നും ഉണ്ടായിരുന്നില്ലെന്നും റോബിന്‍ പറയുന്നു.

അവർക്ക് വലിയ ധാരണഇല്ലെന്ന് മനസ്സിലായതോടെ

അവർക്ക് വലിയ ധാരണഇല്ലെന്ന് മനസ്സിലായതോടെ കുറച്ച് രസകരമാക്കാന്‍ രണ്ടുപേരെയും വെച്ച് ഞാനും ചില കാര്യങ്ങള്‍ ചെയ്തു. അത് വലിയ വൈറലായി മാറുകയും ട്രോളുകള്‍ വരാനും തുടങ്ങി. പുള്ളിക്കാരി ആദ്യമായിട്ടാണ് ഇത്തരം ട്രോളുകള്‍ നേരിടുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും അത് തുടർന്നപ്പോള്‍ ആരതിക്ക് അത് സഹിക്കാന്‍ പറ്റിയില്ല. അതേക്കുറിച്ച് ഞങ്ങള്‍ ഇരുവരും സംസാരിച്ചിരുന്നു.

അതിലുപരി നല്ല ക്രിയേറ്റീവായ ആളാണ്

ആള് ഭയങ്കര സ്മാർട്ടാണ്. അതിലുപരി നല്ല ക്രിയേറ്റീവായ ആളാണ്. വർക്കുകളൊക്കെ ഏറെ മികച്ചതാണ്. മൂന്ന് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. അത് പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ്. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. ആരതി അങ്ങനെ ആയിരുന്നില്ല. എന്റെ കൂടെ കൂടിയപ്പോള്‍ പുള്ളിക്കാരിയുടെ ആ ഒരു രീതിക്ക് മാറ്റം വന്നുവെന്നും അദ്ദേഹം പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ പങ്കെടുക്കാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ പങ്കെടുക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്റാണ്. ഏഷ്യാനെറ്റിനെ അടുത്തും എന്റമോള്‍ ഷൈന്റെ അടുത്തും ഞാന്‍ അത്രയും കടപ്പെട്ടിരിക്കുന്നു. സാധാരണഗതിയില്‍ അത്തരമൊരു അവസരം അവർ എനിക്ക് തരേണ്ട ആവശ്യം ഇല്ല. എന്നിട്ടും അവർ അത്തരമൊരു അവസരം തന്നു. അത് എന്റെ ജീവിതം തന്നെ മാറ്റിമറച്ചു.

സാധാരണ ഗതിയില്‍ ബിഗ് ബോസില്‍ നിന്നും

സാധാരണ ഗതിയില്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങി ഒരു രണ്ടാഴ്ച കഴിയുന്നതോടെ എല്ലാ ആറിത്തണുക്കം. പിന്നീട് അടുത്ത സീസണെക്കുറിച്ചുള്ള ചർച്ചകളായിരിക്കും. കുറച്ചാളുകള്‍ ആ തരത്തില്‍ എന്നോട് സംസാരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ റോബിന്റെ ഫെയിമും കഴിയും എന്നായിരുന്നു അവരുടെ സംസാരമെന്നും റോബിന്‍ പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞു

ഞാന്‍ ഒരു തമാശ പറയാം. ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞു. ഇനി സീസണ്‍ 5 വരാന്‍ പോവുകയാണ്. ഏതൊക്കെ മത്സരാർത്ഥി വന്നാലും, സീസണ്‍ 5 ല്‍ ആര് ജയിക്കണം, ആര് ഔട്ടാവണം എന്ന് അതില്‍ ഇല്ലാത്ത ഒരാളാണ് തീരുമാനിക്കുന്നതെങ്കില്‍ എങ്ങനെയുണ്ടാവും എന്നും റോബിന്‍ ചോദിക്കുന്നു. ഞാന്‍ ഈ പറഞ്ഞതിന്റെ ഉദ്ദേശം എന്താണ് എന്നുള്ളതെന്ന് സീസണ്‍ 5 ന് ശേഷം നല്‍കുന്ന അഭിമുഖത്തില്‍ പറയാമെന്നും റോബിന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

 റോബിന്റെ അഭിമുഖത്തിലെ പരാമർശത്തിന് പിന്നാലെ

അതേസമയം റോബിന്റെ അഭിമുഖത്തിലെ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ആരതി ബിഗ് ബോസിലേക്ക് പോവുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നാണ് പലർക്കും ചോദിക്കാനുള്ളത്. മത്സരത്തിലേക്ക് വരുന്ന ആരതിക്ക് താനും തന്റെ ആരാധകരും നല്‍കുന്ന പിന്തുണയെക്കുറിച്ചാണ് റോബിന്‍ പറഞ്ഞതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+