• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോബിന്‍ പുലിവേഷം കെട്ടിയ ആടാണ്: ബുദ്ധിശാലിയായ കുറുക്കന്‍ ബ്ലെസ്സ്ലീയാണ്; വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഏറ്റവും ശക്തരായ മത്സരാർത്ഥികളുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മുന്‍ നിരയില്‍ തന്നെയുണ്ടാവുന്ന പേരുകാരാണ് ബ്ലെസ്സ്ലീയും ഡോ. റോബിനും. റോബിന്റെ ഗെയിം രീതികള്‍ ബ്ലെസ്സ്ലീ പകർത്തുന്നുവെന്ന ആരോപണം ചിലർ ഉയർത്തുന്നുണ്ടെങ്കിലും തന്റേതായ രീതിയില്‍ കളിച്ച് മുന്നേറുന്ന വ്യക്തിയാണ് ബ്ലെസ്സ്ലീയെന്ന ഷോയെ സൂക്ഷമായി വീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഇപ്പോഴിതാ ഈ രണ്ട് മത്സരാർത്ഥികളേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ വൈറലായി ഒടിക്കൊണ്ടിരിക്കുന്നത്. റോബിനെ പുലിവേഷം കെട്ടിയ ആടായും ബ്ലെസ്സ്ലീയെ കുറുക്കനായും വിശേഷിപ്പിക്കപ്പെടുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍'എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍

പുലി ആടായിമാറിയ കഥ.. ഒപ്പം ബുദ്ധിയുള്ള ഒരു

ഒരു കഥ സൊല്ലട്ടുമാ!
പുലി ആടായിമാറിയ കഥ.. ഒപ്പം ബുദ്ധിയുള്ള ഒരു കുറുക്കന്റെയും

ബിഗ്‌ബോസ് കാട്ടിൽ ഒരു പുലിയുണ്ടായിരുന്നു...ശെരിക്കും പുലി ഒന്നുമല്ല.. പുലിയുടെ വേഷം ഇട്ടു ആളുകൾ ആഘോഷിച്ച ഒരു മുട്ടനാട്.. ഇടയ്ക്കു അത് കാലുകൾ കൊണ്ട് മണ്ണും ചെളിയും ഒക്കെ ഇങ്ങനെ വാരി തെറിപ്പിക്കും..ഇടക്ക് പുലി അമറുന്ന പോലെ ശബ്ദം ഉണ്ടാക്കും പക്ഷെ ശെരിക്കും പുലിയെ മുൻപ് പല സീസണിലും കണ്ടിട്ടുള്ളവർക്ക് മനസിലായി ഇതൊരു മുട്ടനാട് മാത്രമാണെന്ന്.എന്നിട്ടും മനസിലാകാത്ത ചിലർ ഫാൻസ്‌ ഗ്രൂപ്പൊക്കെ വെച്ച് ആഘോഷിക്കാൻ തുടങ്ങി.

പക്ഷെ ആ കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു

പക്ഷെ ആ കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. ബുദ്ധിയും കൗശലവും ഉള്ള കുറുക്കൻ. അവനെ ആളുകൾക്ക് മനസിലായപ്പോൾ മുട്ടനാടിനെ ആരാധിച്ചവർക്ക് മനസിലായി തങ്ങളുടെ കടലാസ് പുലിയെ വലിച്ചു കീറാൻ ഈ കുറുക്കനു കഴിയുമെന്നു. അവർ പതിയെ കൗശലക്കാരനായ കുറുക്കന് നേരെ അക്രമണങ്ങൾ അഴിച്ചു വിട്ടു. അതെ സമയം കാട്ടിൽ ഉള്ള മുള്ളൻ പന്നികളും, എലിയും, പന്നിയും, മറ്റു ക്ഷുദ്ര ജീവികളും അവനെ കൂട്ടമായി ആക്രമിച്ചു. പക്ഷെ കുറുക്കൻ അവന്റെ ക്ഷമയും ബുദ്ധിയും കൊണ്ട് അവരെക്കാൾ ഉയരെ വളർന്നു കൊണ്ടിരുന്നു..

ഈ കഥയിൽ കുറുക്കൻ നിങ്ങൾക്കു അറിയാം ബ്ലെസ്ലി

ഈ കഥയിൽ കുറുക്കൻ നിങ്ങൾക്കു അറിയാം ബ്ലെസ്ലി ആണ്.പുലിവേഷം കെട്ടിയ മുട്ടനാട് റോബിനും.. ഇന്നലത്തെ ജയിൽ നോമിനേഷൽ ടാസ്കിൽ മോട്ടിവേഷൻ സ്പീക്കർ ആയ ഡോക്ടർ ബ്ലെസ്ലി യെ പണിയാൻ ആയി നീ ജയിക്കാൻ ആയി കളിക്കണം എന്നും ഞങ്ങൾക്ക് ജയിലിൽ പോകണം എന്നും ഉള്ള നാടകം അങ്ങ് അവതരിപ്പിച്ചു.. ബുദ്ധിമായ ബ്ലെസ്ലി ഇതു റോബിന്റെ നാടകമാണെന്ന്അ മനസ്സിലാക്കി കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തു റോബിന്റെ വായ അടപ്പിച്ചു. ഞാൻ ജയിക്കാൻ കളിക്കും അത് ഒരാൾ പറഞ്ഞു തരേണ്ട ആവശ്യമില്ല.

കാരണം ഇതു ഗെയിം ഷോ ആണെന്നും ഇതുവരെ ഉള്ള

കാരണം ഇതു ഗെയിം ഷോ ആണെന്നും ഇതുവരെ ഉള്ള എല്ലാ വ്യക്തി ടാസ്കിലും മിടുക്കാനായി മത്സരിച്ച ഒരേ ഒരാൾ അവിടെ ബ്ലെസ്ളീ ആണ്.. ഒരു മത്സരം പോലും ഒറ്റക്ക് ജയിക്കാത്ത റോബിൻ എപ്പോളും ഉരുവിടുന്ന മന്ത്രം താൻ കളിക്കാൻ ആയി വന്നതാണെന്ന്.. ലാലേട്ടനെയും ബിഗ്‌ബോസിനെയും രണ്ടാം തവണയും അപമാനിച്ചു കൊണ്ട് ഗെയ്മിൽ ഒരു താല്പര്യം ഇല്ലാതെ കളിച്ച ഡോക്ടറെ ഇപ്പോളും അയാളുടെ ഫാൻസ്‌ താങ്ങി കൊണ്ട് നടക്കുന്നു. അതും അയാളുടെ സ്ട്രാറ്റജി ആണെന്നും ജയിലിൽ ഒറ്റക്കു പോയാൽ കൂടുതൽ ന്യൂസ്‌ വാല്യൂ കിട്ടുമെന്നാണ് വാദം.

നിഷ്കരുണം തള്ളിയതിന്റെ ഭാവഭേദം ആണ് ഇതൊക്കെ

നിഷ്കരുണം തള്ളിയതിന്റെ ഭാവഭേദം ആണ് ഇതൊക്കെ എന്ന് ഇപ്പോ എല്ലാവർക്കും മനസിലാകും.. എല്ലാം കഴിഞ്ഞു ബിഗ് ബോസ് പണിഷ്മെന്റ് കൊടുത്തപ്പോ ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ ലക്ഷ്മിപ്രിയയുടെ മുന്നിൽ കരഞ്ഞു തകർക്കൽ. കരയുന്നത് തെറ്റല്ല. പക്ഷേ ഈ അവസ്ഥ ആര് വരുത്തി വച്ചു എന്നുള്ളതിലാണ് എല്ലാം ഇരിക്കുന്നത്. അയാൾ തന്നെ സ്വയം വരുത്തിവെച്ച അവസ്ഥയാണത്.

 അതിലും മോശമായ അവസ്ഥയിൽ കടന്നു പോയിട്ടും

ഇതുവരെ ഇട്ട ഈ പുലിവേഷം നിങ്ങൾ ഫാൻസ്‌ ആയി ഒന്ന് അഴിച്ചു വെക്കാൻ അയാളെ അനുവദിക്കൂ.. മോശം ഗെയിം കളിക്കുന്ന ആളാണ് എന്നല്ല വാദം. പക്ഷെ പൊള്ളയായ മുഖം ഇട്ടു നിയമം പാലിക്കാതെ നിൽക്കുന്ന ഒരാളെ നിങ്ങൾ എന്ത് പറഞ്ഞു ന്യായീകരിച്ചാലും മക്കളേ ഞങ്ങൾക്കറിയാം അയാൾ പൊള്ളായാണെന്നു.. സമ്മതിക്കില്ല.. എന്നും അറിയാം.ഇത് മൈൻഡ് ഗെയിം ആണ്. പെണ്ണ് വേണ്ട എന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിംമർ..

അതിലും മോശമായ അവസ്ഥയിൽ കടന്നു പോയിട്ടും ചിരിച്ചു കൊണ്ട് നിൽക്കുന്നവർ അവിടെ ഉണ്ട്.. ഇതിലും ക്ഷമയുള്ള.. അവരെ കണ്ട് പഠിക്കൂ.. പ്രതികരണത്തിന്റെ പേരിൽ ശബ്ദം ഉയർത്തി അലറി വിളിച്ചു കണ്ടന്റ് ഉണ്ടാകുന്ന പലരെയും മുൻപ് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ളവരെ മാത്രം ആരാധിക്കുന്നവർക്ക് ടോക്സിക് മൈൻഡ് ആയിരിക്കും. ഇങ്ങനെയും കളിക്കാം,, ഇങ്ങനെയും മറുപടി പറയാം എന്നൊക്കെ പറഞ്ഞു പുതിയ വഴി കാട്ടുന്നവർ ഇത്തവണ കപ്പ്‌ ഉയർത്തട്ടെ .. ഈ സീസൺ അങ്ങനെ ഉള്ളവർക്ക് വേണ്ടി ആകട്ടെ.

cmsvideo
  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
  English summary
  bigg boss malayalam season 4: Robin is a goat: the clever fox is Blessley; Viral note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X