റോബിന്‍ പടയപ്പ, ജാസ്മിന്‍ നീലാംബരി: ക്ലൈമാക്സിലെന്ത് സംഭവിച്ചു, വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തരായ രണ്ട് മത്സരാർത്ഥികളാണ് റോബിനും ജാസ്മിനും. വ്യത്യസ്തമായ മത്സര രീതികൊണ്ട് തന്നെ ഇരുവരും ഇതിനോടകം പ്രേക്ഷകരുടെ മനസ്സില്‍ തങ്ങളുടേതായ ഇടം നേടാന്‍ ഇരുവർക്കും സാധിച്ചു. ഒരു പക്ഷെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ ഏറ്റമുട്ടിയ മത്സർത്ഥികളെ എടുക്കുകയാണെങ്കില്‍ ആ പട്ടികയില്‍ ഒന്നാമത് വരിക ജാസ്മിനും റോബിനുമായിരിക്കും.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍
ഈ സാഹചര്യത്തിലാണ് ജാസ്മിനേയും റോബിനേയും പടയപ്പ രജനീകാന്തായും രമ്യ നമ്പീശനായും താര്യതമ്യപ്പെടുത്തുകൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പൂർണ്ണമായും റോബിന്റെ പക്ഷത്ത് നില്‍ക്കുന്ന ആരാധകന്റെ കുറിപ്പായതിനാല്‍ തന്നെ ജാസ്മിനെതിരെ രൂക്ഷമായ വിമർശനമാണ് ഈ കുറിപ്പില്‍ ഉന്നയിക്കപ്പെടുന്നത്. വലിയ എതിർപ്പുകള്‍ക്ക് കൂടി വിധേയമായിക്കൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു കഥ സൊല്ലട്ടുമാ ...
An Analogy!!!
1999-ൽ പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഒരു പടമുണ്ട് - പടയപ്പ . രജനികാന്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ബംപർ ഹിറ്റുകളിലൊന്ന് . ക്ലാസും മാസ്സും ഒരേപോലെ സമന്വയിപ്പിച്ച ഒരു പടം . പടയപ്പ ആയി രജനികാന്തും , പടയപ്പയുടെ എതിരെ വില്ലത്തി ആയി നീലാംബരിയും . രജനികാന്തിന്റെ പടയപ്പയ്ക്ക് എതിരെ കട്ടക്ക് നിന്ന നീലാംബരിയായി സാക്ഷാൽ രമ്യ കൃഷ്ണൻ . രജനികാന്തിന്റെ കൈ കറക്കി കൊണ്ടുള്ള സല്യൂട്ട് പോലെയുള്ള മാനറിസം എല്ലാം രമ്യ അതുപോലെ ഇമിറ്റേറ്റ് ചെയുന്ന രംഗങ്ങൾ ഉണ്ട് . രജനികാന്തിനെതിരെ നിൽക്കുന്ന വില്ലന്മാരെ ഏറ്റവും കൂടുതൽ വെറുക്കുന്ന തമിഴ് മക്കൾ രമ്യയെ എങ്ങെനെ സ്വീകരിക്കും എന്നൊരു ഊഹവും ആർക്കുമുണ്ടായിരുന്നില്ല . പക്ഷെ രെമ്യ തന്റെ അഭിനയം കൊണ്ട് മനസുകളെ കീഴടക്കി . അതിലെ നീലാംബരിയുടെ വേഷത്തിന് രമ്യക്ക് ഒട്ടനവധി പുരസ്കാരങ്ങളും നിരൂപക പ്രശംസയും കിട്ടിയിരുന്നു . ടീവിയിൽ എങ്കിലും ഈ പടം കാണാത്തവർ വിരളമായിരിക്കും .
സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍

പടയപ്പയുടെ അച്ഛന്റെ മരണം ഉൾപ്പെടെ കുടുംബം നേരിട്ട സകല അപമാനങ്ങൾക്കും കരണമായവരുമായി നീലാംബരിയുടെ കുടുംബം കൂട്ടുകൂടി . പക്ഷെ നീലാംബരിക്ക് പടയപ്പയോടു ഭ്രാന്തമായ പ്രേമം . പടയപ്പയുടെ സ്റ്റൈലിനോടും വിജയങ്ങളോടും നീലാംബരിക്ക് അഗാധമായ ആരാധന . പക്ഷെ പടയപ്പക്ക് ഇഷ്ട്ടം തോന്നിയത് നീലാംബരിയുടെ ദാസി പെണ്ണിനോട് . പടയപ്പയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച നീലാംബരിയുടെ താല്പര്യം നടക്കാതെ പോകുന്നു . കുടുംബ വഴക്കിൽ പടയപ്പയുടെ 'അമ്മ അത് സമ്മതിക്കാതെ പടയപ്പയും നീലാംബരിയുടെ ദാസിയുമായുള്ള വിവാഹം ഉറപ്പിക്കുന്നു . അത് നടക്കുന്നു .

നാട്ടിൽ പടയപ്പ ജനങ്ങൾക്ക് ആദരണീയനാകുന്നു, ഏറ്റവും ഇഷ്ട്ടപെട്ട ഒരാളായി , പ്രശസ്തനായി മാറുന്നു . പടയപ്പയോടുള്ള വെറുപ്പും പ്രതികാരവും പകയും നീലാംബരിയിൽ പൊട്ടിയുണരുന്നു . വെറുപ്പിന്റെയും ദേഷ്യത്തിന്റെയും തീച്ചൂളയിൽ കത്തിയമർന്നുകൊണ്ടു അവർ സ്വന്തം വീട്ടിൽ , ഒരു മുറിയിലേക്ക് ജീവിതം ഒതുക്കുന്നു - നീണ്ട 18 വർഷങ്ങൾ ! വിവാഹം പോലും കഴിക്കാതെ, വെറുപ്പിൻറെയും കോപത്തിന്റെയും അഗ്നികുണ്ഡത്തിൽ സ്വന്തം ജീവിതം ഹോമിക്കുന്നു . പടയപ്പയുടെയും തന്റെ മുൻ ദാസിയുടെയും വിവാഹ വീഡിയോ ടീവിയിൽ വീണ്ടും വീണ്ടും കണ്ടുകൊണ്ട് നീലാംബരി കോപത്തോടെ ജ്വലിക്കുന്നു , വെറുപ്പിനാൽ സ്വയം ശിക്ഷിക്കുന്നു . പടയപ്പയെ അപമാനിക്കാനും അപായപ്പെടുത്താനും പല വഴികൾ ശ്രേമിക്കുന്നു ...പടയപ്പയുടെ ഭാര്യയെ വധിക്കാൻ ശ്രെമിക്കുന്നതടക്കം ! തന്റെ ജീവിതം തന്നെ പ്രതികാരത്തിനായി മാറ്റി വെക്കുന്നു . ഓരോ ദിവസവും പകയുടെ കനലുകൾ അവരിൽ നീറി പുകയുന്നു !

ഒടുവിൽ നീലാംബരി തീരുമാനിക്കുന്നു പടയപ്പയോടു ശക്തമായ പ്രതികാരം ചെയ്യാൻ . അതിനായി സ്വന്തം മരുമകനോട് പടയപ്പയുടെ മകളുമായി പ്രേമം നടിക്കാൻ ആവശ്യപെടുന്നു . തന്റെ മരുമകനുമായി ഇഷ്ട്ടത്തിലായ പടയപ്പയുടെ മകളെ , അച്ഛനെ അപമാനിക്കായി ചട്ടംകെട്ടുന്നു . ഇതൊന്നുമറിയാതെ മകൾക്കായി വേറെ വിവാഹം ഉറപ്പിച്ച പടയപ്പ നീലാംബരിയുടെ ചരടുവലികൾ പ്രകാരം ആ വേദിയിൽ അപമാനിതനാകുന്നു .
അപമാനിതനായ പടയപ്പ തന്റെ മകളെ അവൾ ഇഷ്ട്ടപെടുന്ന ( നീലാംബരിയുടെ മരുമകൻ ) ആളുമായി തന്നെ വിവാഹം കഴിപ്പിക്കാൻ ഉറച്ചു . നീലാംബരിയോടു പടയപ്പക്ക് പകയുണ്ടായിരുന്നില്ല . പകരം സഹതാപം മാത്രം .
എന്നിട്ടും തീരുന്നില്ല നീലാംബരിയുടെ പക . തന്റെ വീട്ടിൽ വന്ന പടയപ്പയെ ഇരിക്കാൻ ഒരു കസേര പോലും കൊടുക്കാതെ നീലാംബരി അപമാനിക്കാൻ ശ്രെമിക്കുന്നു . ആ മുറിയിൽ ആകെ ഉണ്ടായിരുന്ന ഒരു കസേരയിൽ കാലുയർത്തി വെച്ച് ഇരിക്കുന്ന നീലാംബരിയുടെ മുന്നിലേക്ക് പടയപ്പ തന്റെ ഷാൾകൊണ്ട് ഉയർത്തി വെച്ച ഊഞ്ഞാൽകട്ടിൽ വലിച്ചു അതിൽ ഇരിക്കുന്ന സീന്‍ ഒക്കെ ആ പടത്തിന്റെ ഏറ്റവും മാസ്സ് സീനുകളിൽ പെട്ടതാണ് .
മുന്നിൽ ഇരിക്കുന്ന പടയപ്പയെ നോക്കി കോപത്തിൽ ആണെങ്കിലും നീലാംബരി പറയുന്നു " വയസായന്താലും നീ ഇപ്പോളും സ്റ്റൈൽ താൻ "

പടത്തിന്റെ ക്ലൈമാക്സിൽ വിവാഹ വേദിയിലേക്ക് നിറതോക്കുമായി നീലാംബരി കയറി വരുന്നു . വെറുതെ പ്രേമം നടിച്ചാൽ മതി എന്ന അവരുടെ താക്കീത് നടന്നില്ല എന്ന് മാത്രമല്ല , തന്റെ മരുമകൻ പടയപ്പയുടെ മകളെ വിവാഹം കഴിക്കുന്നത് നീലാംബരിക്ക് ഒരിക്കലും ആലോചിക്കാൻ പോലും കഴിയാത്തതായിരുന്നു . സിംഹാസനത്തിൽ ഇരുന്ന് കൊണ്ട് ആചാര പ്രകാരം വിവാഹ വിളംബരം നടത്തുന്ന പടയപ്പയെ തന്റെ നിറതോക്കുകൊണ്ടു നീലാംബരി ഉന്നം വെക്കുന്നു . അതേസമയം നീലാംബരിയെ ആക്രമിക്കാൻ ഭ്രാന്തിളകി ഓടി വരുന്ന ഒരു കാളകൂറ്റൻ . ഇതു കാണുന്ന പടയപ്പ ഒരു ശൂലം , പാഞ്ഞുവരുന്ന കാളയുടെ നേർക്ക് തൊടുക്കുന്നു . നീലാംബരി തോക്കിൽ നിന്നും പടയപ്പക്ക് നേരെ വെടിയുതിർക്കുന്നു . അതിൽ നിന്നും പടയപ്പ സാഹസികമായി രക്ഷപെടുന്നു . അതേസമയം പടയപ്പ തൊടുത്ത ശൂലം തന്റെ ജീവൻ രക്ഷിച്ചു എന്നും നീലാംബരി തിരിച്ചറിയുന്നു . പടയപ്പ കൊല്ലപ്പെടാതെ രക്ഷപെട്ട കോപത്തിലുപരി തന്റെ ഇനിയുള്ള ജീവിതം അദ്ദേഹത്തിന്റെ ഭിക്ഷയാണ് എന്ന് തിരിച്ചറിയുന്ന നീലാംബരി സ്വയം വെടിയുതിർത്തു മരണത്തിനു കീഴടങ്ങുന്നു . മരിക്കുന്നതിന് മുൻപ് തന്റെ അഗാധമായ , അന്ധമായ വെറുപ്പിന്റെയും , പ്രതികാരത്തിന്റെയും പേരിൽ , ഈ ജന്മത്തിൽ സാധിച്ചില്ലെങ്കിലും അടുത്ത ജന്മത്തിൽ ഉറപ്പായും പടയപ്പയോടു പ്രതികാരം ചെയ്യും എന്നുമവർ പറയുന്നു .

ഡോക്ടർ റോബിനോടുള്ള ജാസ്മിന്റെ വെറുപ്പും പ്രതികാരവും അന്ധമായ ,അഗാധമായ ഒന്നാണ് . ജാസ്മിൻ ബിഗ്ഗ്‌ബോസ് വീട്ടിൽ ചെയുന്ന കാര്യങ്ങൾ എല്ലാം തന്നെ ഡോക്ടറെ ടാർഗറ്റ് ചെയ്യാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ് . പറയുന്നതെല്ലാം ഡോക്ടറെ ടാർഗറ്റ് ചെയ്യാൻ അല്ലെങ്കിൽ തെറി പറയാൻ മാത്രം . ഒരു ഗെയിമാണ് എന്നത് പോലും മറന്ന് കൊണ്ട് ഷോയുടെ ആദ്യ വാരത്തിൽ മോഷണം അനുവദനീയമായ ഒരു ടാസ്കിൽ പാവ മോഷ്ടിച്ച അന്ന് തുടങ്ങിയ വൈരാഗ്യം . അതിപ്പോൾ ഉറഞ്ഞു കൂടി ജാസ്മിന്റെ ആരോഗ്യത്തിന് തന്നെ അപകടമായ നിലയിലേക്ക് ജാസ്മിൻ കൊണ്ടെത്തിച്ചിരിക്കുന്നു .
ഈ ആഴ്ചയിലെ വീക്കിലി ടാസ്കിൽ സ്വയം പാടി പുകഴ്ത്തിയ എത്തിക്‌സും fair ഗെയിമും എല്ലാംകാറ്റിൽ പറത്തി സൂരജിന്റെ coins എടുത്തത് തന്നെ സൂരജിന്റെ supporter ഡോക്ടർ ആയതു കൊണ്ടുമാത്രമാണ് . സ്വയം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പോലും ഒരാളോടുള്ള പ്രതികാരത്തിന്റെ പേരിൽ ജാസ്മിൻ മറക്കുമ്പോൾ അവരുടെ മനസിലെപകയും വെറുപ്പും നമക്ക് ഊഹിക്കാവുന്നതിലും മുകളിൽ ആണ് .

" I hate him to the core " എന്ന് പല തവണ ഉരുവിട്ടുകൊണ്ട് നിൽക്കുന്ന ജാസ്മിനോട് അത്രെയും വെറുപ്പ് തോന്നാൻ മാത്രം ഡോക്ടർ റോബിൻ എന്ത് ചെയ്തു എന്ന് നമുക്കാർക്കും അറിയില്ല . അങ്ങെനെ ഒന്നും തന്നെ ഡോക്ടർ ചെയ്തിട്ടില്ല .
ഇതെല്ലാം കണ്ടും കെട്ടും ഒരു ചെറുപുഞ്ചിരിയോടെ ഉദയസൂര്യനെ പോലെ ഡോക്ടർ അതിനെ നേരിടും . ഒരിക്കൽ പോലും ഡോക്ടർ ജാസ്മിൻ ടാർഗറ്റ് ചെയ്യുന്നതായി കണ്ടിട്ടില്ല . മാറിയിരുന്നുള്ള സംസാരത്തിൽ പോലും ! അതെ സമയം ജാസ്മിന്റെ സംസാരം മുഴുവൻ ഡോക്ടറെ പറ്റിയാണ് താനും .
പടയപ്പയിൽ രജനികാന്ത് പറയുന്ന ഒരു സൂപ്പർഹിറ്റ് മാസ്സ് ഡയലോഗ് ഉണ്ട് . പടത്തിന്റെ ക്ലൈമാക്സിലും, നിശ്ചലയായി കിടക്കുന്ന നീലാംബരിയെ നോക്കികൊണ്ട് സങ്കടത്തോടെ പടയപ്പ പറയുന്നു -
"അധികമാ ആസപട്ര ആമ്പിളയും
അധികമാ കോവപട്ര പൊമ്പളയും
നല്ലാ വാഴ്ന്തത സരിത്രമേ കെടായത് "
"അധികമായി ആശപെടുന്ന ആണും
അധികമായി കോപപ്പെടുന്ന പെണ്ണും
ഒരു കാലത്തും നല്ലതായി വാഴ്ന്ന ചരിത്രമേ ഇല്ല"












Click it and Unblock the Notifications