ഞാനിവിടെ നിന്നാല്‍ എന്താണ് പ്രശ്നം; ജാസ്മിനോട് കയർത്ത് റോബിന്‍, ബിഗ് ബോസില്‍ അടി തുടങ്ങുന്നു?
മൂന്ന് സീസണുകള്‍കൊണ്ട് തന്നെ മലയാളികള്‍ ഏറ്റെടുത്തി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ നാലാം സീസണ് ഞായറാഴ്ച തുടക്കമായി കഴിഞ്ഞു. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ജനകീയ മുഖങ്ങള്‍ എന്ന് പറയാവുന്ന മത്സരാർത്ഥികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ പ്രാപ്തിയുള്ളവരാണ് തങ്ങളോരോരുത്തരുമെന്നും ആദ്യ മൂന്ന് ദിനം കൊണ്ട് മത്സരാർത്ഥികള്‍ വ്യക്തമാക്കി കഴിഞ്ഞു.
ആദ്യ ദിനങ്ങളില്‍ പരിചയം പുതുക്കലും കളി ചിരിയുമായി കാര്യങ്ങള്‍ മുന്നോട്ട് പോയെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ അത് അങ്ങനെയാവില്ലെന്ന സൂചനയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രമോയിൽ നിന്നും വ്യക്തമാക്കുന്നത്.

ഡോ. റോബിനും ജാസ്മിനും തമ്മില്‍ ചെറിയ തോതിലുള്ള അഭിപ്രായവ്യത്യാസത്തില്‍ ഏർപ്പെടുന്ന രംഗങ്ങളാണ് ഏഷ്യാനെറ്റ് പ്രമോയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഞാന്‍ അവിടെ വന്നുനില്‍ക്കുന്നതില്‍ നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് റോബിന്‍ ജാസ്മിനോട് കയർത്തുകൊണ്ട് ചോദിക്കുമ്പോള്‍, ഉണ്ട്, എനിക്കത് ഇഷ്ടമില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി.

എന്ത് പ്രശ്‌നം, ഞാന്‍ നിന്റെ പേഴ്‌സണല്‍ സ്‌പേസിലല്ല വന്നുനില്‍ക്കുന്നത്. എന്റടുത്ത് വന്നിട്ട് നീ അവിടെ നിന്ന മാറിപ്പോ എന്നൊന്നും പറയേണ്ട ആവശ്യമില്ലെന്നും റോബിന്‍ ശക്തമായ സ്വരത്തില്‍ തന്നെ വ്യക്തമാക്കുമ്പോള്‍ അതേ രീതിയില്‍ തന്നെ ഞാന്‍ ആരോട് എന്ത് പറയണമെന്നത് തീരുമാനിക്കുന്നത് ഡോക്ടര്‍ റോബിനല്ലെന്ന് ജാസ്മിനും തിരിച്ചടിച്ചു.

ഇതോടെ റോബിന്റെ ശബ്ദം വീണ്ടും ഉയർന്നു. നീ എന്റടുത്ത് എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് മറുപടി പറയാന്‍ എനിക്കറിയാമെന്നും റോബിന്‍ പറയുന്നത് വരെയാണ് പ്രമോയിലുള്ളത്. ഇത്തരമൊരു ഏറ്റുമുട്ടലിന് കളം ഒരുക്കിയ സാഹചര്യം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രമോ വീഡീയോ വന്നത് മുതല്‍ പ്രേക്ഷകർ.

അതേസമയം, പ്രമോ വന്നത് മുതല്‍ തന്നെ ഇരു മത്സരാർത്ഥികളേയും പിന്തുണച്ചും പ്രതികൂലിച്ചും കൊണ്ട് അവരവരുടെ ആരാധകർ രംഗത്ത് എത്തി കഴിഞ്ഞു. 'തമ്മിൽ ഭേതം തൊമ്മൻ എന്ന നിലക്ക് ഈ മൂന്ന് ദിവസത്തിനുള്ളിൽ ബിഗ് ബോസ് ഹൌസില്‍ കുറച്ച് ഓളം ഉണ്ടാക്കിയതും സ്ക്രീൻ പ്രസൻസും ഈ മൊതലിനാണെന്ന് പറയാതെ വയ്യ.. മൂന്ന് നാല് ദിവസം കൊണ്ട് ഒരാളെ വിലയിരുത്തുന്നത് ശരിയല്ല... നിങ്ങൾ കുറച്ച് വെയ്റ്റ് ചെയ്യ്.. മച്ചാൻ കേറി മേയും...'- എന്നാണ് ഒരു ആരാധിക റോബിനെ പിന്തുണച്ചുകൊണ്ട് ഒരു ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിച്ചത്.

ബിഗ് ബോസ് മത്സരാർത്ഥികളോട് പറഞ്ഞിട്ടുണ്ട് ഏത് വിധത്തിലും പാവ സ്വന്തം ആകണമെന്നും അതിനു ഏത് രീതിയും പ്രയോഗിക്കാം എന്നും. അത് മനസ്സിലാക്കിയ ഡോക്ടർ തൻ്റെ ബുദ്ധി ഉപയോഗിച്ച് പാവ രണ്ട് വട്ടം സ്വന്തം ആക്കി. മറ്റുള്ളവർ മണ്ടന്മാർ ആയത് റോബിൻ്റെ കുഴപ്പം ആണോ- എന്നാണ് മറ്റൊരു പ്രേക്ഷകന്‍ ചോദിക്കുന്നത്.
Recommended Video

അതേസമയം 'ഇയാളുടെ പരിപാടികളൊക്കെ കണ്ടിട്ട് കിടിലം ഫിറോസിനെ ഓർമ്മ വരുന്നു. സ്വയം എന്തോ വൻ സംഭവമാണ് എന്നുള്ള ഭാവവും അനാവശ്യ ബിൽഡ് അപ്പും വേണ്ടാത്തിടത്തെ മോട്ടിവേഷനും'- മറ്റൊരാള്‍ റോബിനെക്കുറിച്ച് ബിഗ് ബോസ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്റായി രേഖപ്പെടുത്തിയത്. മറ്റെല്ലാവർക്കും ഉപദേശം കൊടുത്ത് നടക്കുന്ന ആള് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്.












Click it and Unblock the Notifications