'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'; ശാലിനിയെ പൊളളിച്ച് ലക്ഷ്മി പ്രിയ; മാപ്പ് അറിയിച്ച് അഖിലും
കൊച്ചി: ബിഗ് ബോസ് വീടും മത്സരാർത്ഥികളും പ്രേക്ഷകർക്ക് കൗതുക കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കടന്ന് പോയ സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവമാണ് ബിഗ് ബോസിൽ ഉണ്ടായത്.
ബിഗ് ബോസ് സീസൺ ഫോർ തുടങ്ങി ഒരാഴ്ച പിന്നിടുകയാണ്. ഇതിന് പിന്നാലെ വാശി ഏറിയ രീതിയിൽ ഉളള മത്സരമാണ് ഓരോ മത്സരാർത്ഥിയും കാഴ്ചവയ്ക്കുന്നത്.
നടൻ മോഹൻലാൽ ഈ ആഴ്ച മുതൽ ബിഗ് ബോസിൽ എത്തി. ഇതിന് പിന്നാലെ എല്ലാ ദിവസവും വാർത്ത വായന ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. മത്സരാർത്ഥികളുടെ വാർത്ത വായനയാണ് ഇപ്പോൾ ബിഗ് ബോസിൽ തരംഗമാകുന്നത്.

ഓരോ മത്സരാർത്ഥിയും വാർത്ത വായിക്കാറുണ്ട്. റിപ്പോർട്ടും ചെയ്യാറുണ്ട്. റിപ്പോർട്ട് ചെയ്യുന്നതിനും വാർത്ത വായിക്കുന്നതിനും ബിഗ് ബോസ് ഓരോരുത്തരെയായി നിയമിക്കുകയായിരുന്നു. ഇന്നലെ വാർത്ത അവതരിപ്പിക്കാനും റിപ്പോർട്ട് ചെയ്യാനും എത്തിയത് ലക്ഷ്മിയും സൂരജും. തമാശയ്ക്ക് പറഞ്ഞ കാര്യം ബിഗ് ബോസിൽ ഇന്നലെ സീരിയസ് ആയി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഭാഗ്യ പേടകം എന്ന വീക്കിലി ടാസ്കിന് ഇടയിൽ ആയിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഷോയുടെ ടാസ്ക് ബഹിരാകാശത്തേക്ക് ഒരു സാങ്കല്പിക യാത്ര എന്നതായിരുന്നു. ഒരു സമയം അഞ്ച് പേർക്ക് മാത്രമാണ് ഗാർഡൻ ഏരിയയിൽ സജീകരിച്ചിരിക്കുന്ന പേടകത്തിൽ സഞ്ചരിക്കാൻ കഴിയൂ എന്നതാണ് പ്രത്യേകത. പല ഘട്ടങ്ങൾ ഉണ്ട്. ഇതിൽ എല്ലാ ഘട്ടത്തിലും സജീവമായി പങ്കെടുത്ത് ഏറ്റവും അധിക സമയം ബഹിരാകാശ പേടകത്തിൽ ചിലവഴിക്കണം എന്നതാണ് ടാസ്ക്.

ഇതിന് പുറമെ ഈ ടാസ്ക്കിൽ വിജയിച്ചാൽ വിജയിക്കുന്ന ആ വ്യക്തി അടുത്ത ആഴ്ചയിലുളള നോമിനേഷൻ പ്രക്രിയയിൽ പങ്കാളി ആകില്ല എന്നും ബിഗ് ബോസ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നിശ്ചിത ഇടവേളകളിൽ മത്സരാർത്ഥികൾക്ക് അറിയിപ്പുകൾ ലഭിക്കാറുണ്ട്. ഈ സമയത്തിന് ഉളളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച നടത്തണം. തുടർന്ന് ഒരാളെ പുറത്താക്കി, പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവർ ചേർന്ന് ചർച്ച നടത്തി പേടകത്തിന് ഉളളിലേക്കും കയറ്റണം.

ഈ രീതിയിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്ത് പോകുകയും അതിനൊപ്പം തന്നെ അകത്തേക്ക് വരികയും ചെയ്യും. ഇന്നലത്തെ സീസണിൽ പുറത്ത് നിന്നുള്ള മത്സരാർത്ഥികളിൽ ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായത് ശാലിനി ആയിരുന്നു. എന്നാൽ, പേടകത്തിന് ഉള്ളിൽ നിന്നും പുറത്തേക്ക് പോയത് ധന്യയും. ഇതിന് ശേഷം നടന്ന പോരാട്ടത്തിൽ വിജയി ആയത് ധന്യ ആയിരുന്നു.

അതേസമയം , തോൽവി ഏറ്റ് വാങ്ങിയ ശാലിനിയെ കുറിച്ച് വാർത്ത വായിക്കുന്നതിനിടെ ലക്ഷ്മി പ്രിയ കുറച്ച് കാര്യങ്ങൾ പറയുകയുണ്ടായി. ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് പ്രശ്നങ്ങൾക്ക് വഴി ഒരുക്കിയത്. വാർത്ത വായിക്കുന്നതിന് ഇടെ ലക്ഷ്മി പ്രിയ ശാലിനിയെ കുറിച്ച് പറഞ്ഞത്, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് വാചകമായിരുന്നു. വളരെ രസകരം ആയിട്ട് ആണ് ശാലിനിയെ കുറിച്ച് എപ്പിസോഡിൽ ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, കളി കാര്യമാകുന്നത് സാഹചര്യമാണ് പിന്നെ കാണാൻ കഴിഞ്ഞത്.

ലക്ഷ്മി പറഞ്ഞത് ശാലിനി കാര്യം ആയി എടുത്തിരുന്നു. ഇതിന് പിന്നാലെ ടാസ്ക് മോഡറേറ്ററായി അഖിലിനോടും സൂരജിനോടും ശാലിനി സംസാരിച്ച് എത്തി. തുടർന്ന് ബിഗ് ബോസിൽ വലിയ തർക്കമുണ്ടാവുകയും ചെയ്തു. ഇതിന് ഒക്കെ ഒടുവിൽ ശാലിനിയോട് ക്യാപ്റ്റനായ നവീന്റെ സാന്നിധ്യത്തിൽ അഖിൽ മാപ്പ് പറഞ്ഞു. ശാലിനി ആയത് കൊണ്ട് മാത്രം താൻ മാപ്പ് പറയാൻ തയ്യാറായതെന്നാണ് അഖിൽ പ്രതികരിച്ചത്.












Click it and Unblock the Notifications