Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസണ്‍ 4 ല്‍ ആരൊക്കെ; പ്രചരിക്കുന്നത് വന്‍ പേരുകള്‍,ഗായത്രി സുരേഷ് മുതല്‍ ബിനു അടിമാലി വരെ

മറ്റ് ഭാഷകളില്‍ വലിയ സ്വീകരണം നേടി മുന്നേറിയെങ്കില്‍ ഏറെ സമയം എടുത്തായിരുന്നു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. സൂര്യ ടിവി ബിഗ് ബോസ് മാതൃകയില്‍ മലയാളി ഹൗസ് എന്ന പരിപാടി ആരംഭിച്ചിരുന്നുവെങ്കില്‍ അത്ര വിജയിക്കുകയോ തുടര്‍ച്ചകള്‍ ഉണ്ടാവുകയോ ചെയ്തില്ല. വലിയ വിമര്‍ശനവും ആ പരിപാടിക്കെതിരെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നു.

അവിടുന്നും വര്‍ഷങ്ങള്‍ കഴിഞ്ഞ് 2018 ലാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി പാതി സംശയത്തോടെയായിരുന്നു അപ്പോഴും മലയാളികള്‍ നോക്കിക്കണ്ടത്. അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തിയത് കൂടുതല്‍ പ്രേക്ഷകരെ പരിപാടിയിലേക്ക് അടുപ്പിച്ചു. അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ തന്നെ അണിനിരന്ന ആദ്യഷോയില്‍ സാബുമോന്‍ ആയിരുന്നു വിജയി. അടുത്തവര്‍ഷം മുതല്‍ ഷോയുടെ ഷൂട്ടിങ് ചെന്നൈയിലേക്ക് മാറ്റി. ഒന്നാം സീസണ്‍ വിജയമായതിന്റെ ഗുണം രണ്ടാം സ്വാഭാവികമായും രണ്ടാം സീസണ് ലഭിച്ചു. മത്സരാര്‍ത്ഥികളും താരതമ്യേന അറിയപ്പെടുന്നവരായിരുന്നു. രജിത് കുമാര്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത് ഉള്‍പ്പടേയുള്ള സംഭവമങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഷോയുടെ റീച്ച് വര്‍ധിപ്പിച്ചുവെന്ന് പറയാം.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഷോ പാതിവഴിയില്‍ നിര്‍ത്തി

എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഷോ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് രണ്ടാം സീസണില്‍ വിജയികളെ പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന ക്ഷീണത്തിലായിരുന്നു മൂന്നാം സീസണ്‍ ആരംഭിച്ചത്. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും അത്ര മികച്ച പ്രതികരണമായിരുന്നില്ല തുടക്കത്തില്‍ ലഭിച്ചത്. ഏതാനും ചില മത്സരാര്‍ത്ഥികള്‍ ഒഴിച്ചുള്ളവര്‍ അത്ര അറിയപ്പെടുന്നവര്‍ അല്ലാതിരുന്നതായിരുന്നു പ്രേക്ഷകരുടെ ഈ അകല്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.

ഷോ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരോ മത്സരാര്‍ത്ഥികളേയും

എന്നാല്‍ ഷോ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരോ മത്സരാര്‍ത്ഥികളേയും പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. അധികം പ്രമുഖര്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലേക്കാള്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ സീസണായി മൂന്നാം സീസണ്‍ മാറി. എന്നാല്‍ ഇതിനിടയിലാണ് രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമാവുകയും 95-ാംദിവസം ബിഗ് ബോസ് ഷോ നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തത്.

രണ്ടാം സീസണിലേത് പോലെ ഇത്തവണയും വിജയികള്‍ ഉണ്ടാവില്ലേയെന്ന സംശയങ്ങളും

ഷോ നിര്‍ത്തിവെച്ചതോടെ രണ്ടാം സീസണിലേത് പോലെ ഇത്തവണയും വിജയികള്‍ ഉണ്ടാവില്ലേയെന്ന സംശയങ്ങളും ശക്തമായിരുന്നു. എന്നാല്‍ വിജയികളെ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാന്‍ ഷോ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഒരാഴ്ചയോളം നീണ്ട് നിന്ന വോട്ടെടുപ്പ് കഴിഞ്ഞിട്ടും മാസങ്ങള്‍ കഴിഞ്ഞായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഗ്രാന്‍ഡ് ഫിനാലേയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മണിക്കുട്ടന്‍ വിന്നറായപ്പോള്‍ സായി വിഷ്ണും ഫസ്റ്റ് റണ്ണറപ്പും ഡിംപല്‍ ഭാല്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. നാലാമത് റംസാന്‍ മുഹമ്മദും. അഞ്ചാമത് അനൂപ് കൃഷ്ണനുമായിരുന്നു.

മുന്നാം സീസണ്‍ വിജയകരമായി അവസാനിച്ചതോടെ തന്നെ നാലാം സീസണിനേക്കുറിച്ചുള്ള ചര്‍ച്ചകളും

മുന്നാം സീസണ്‍ വിജയകരമായി അവസാനിച്ചതോടെ തന്നെ നാലാം സീസണിനേക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ഇതിന്റെ പേരില്‍ ചില തട്ടിപ്പുകാരും രംഗത്ത് എത്തിയതോടെ നാലാം സീസണിലേക്കുള്ള ഓഡീഷന്‍ ആരംഭിച്ചിട്ടില്ലെന്ന് അറിയിച്ചുകൊണ്ട് ഏഷ്യാനെറ്റിന് തന്നെ രംഗത്ത് എത്തേണ്ടി കഴിഞ്ഞു. ഏതായാലും ഇപ്പോഴിതാ നലാം സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. ഏറെ കൗതുകമുള്ള പലപേരുകളാണ് ഓണ്‍ലൈനില്‍ നിറയുന്നത്.

നാലാം സീസണ്‍ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍

നാലാം സീസണ്‍ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും ചില സൂചനകള്‍ വെച്ചാണ് ചര്‍ച്ചകള്‍. നടി നിഷ സാരംഗ് സീസണ്‍ 4 ല്‍ ഉണ്ടാവുമെന്ന ചര്‍ച്ചകളാണ് ഏറ്റവും ശക്തമായിട്ടുള്ളവയില്‍ ഒന്നും. വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിഷ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പേരും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ബിഗ് ബോസ് ഹിന്ദിയില്‍ അദ്ദേഹം വന്നതിനാല്‍ മലയാളത്തിലും വരാന്‍ സാധ്യതയില്ലെന്നാണ് ചിലര്‍ പറയുന്നത്.

 സീരിയില്‍ താരമായ അമൃത നായര്‍, ബിനു അടിമാലി, ബിനീഷ് ബാസ്റ്റിന്‍, മുകേഷ് എം നായര്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ, നടി ഷഫ്ന നിസാം, റേഡിയോ ജോക്കി ആര്‍ജെ അഞ്ജലി, ടെലിവിഷന്‍ ഷോകളിലെ അവതാരികയായ അപര്‍ണ തോമസ്‍, ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട കുക്കു, സീരിയില്‍ താരമായ അമൃത നായര്‍, ബിനു അടിമാലി, ബിനീഷ് ബാസ്റ്റിന്‍, മുകേഷ് എം നായര്‍, സരയൂ മോഹന്‍, ലിന്റോ റോണി, വ്ലോഗര്‍ സുജിത് ഭക്തന്‍ എന്നിവരുടെ പേരുകളും അഭ്യൂഹങ്ങളിലുണ്ട്. ഇതില്‍ ലിന്റോ റോണിയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉറപ്പിക്കുന്നത്. മൂന്നാം സീസണില്‍ തന്നെ ലിന്റോയെ ബിഗ് ബോസ് ക്ഷണിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു. ഏറ്റവും പ്രധാനം നടി ഗായത്രി സുരേഷിന്റെ പേരും ഈ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുവെന്നാണ്.

Recommended Video

cmsvideo
    ഗായത്രിയുടെ കൂടെ വണ്ടി ഓടിച്ചത് ഞാനല്ല..പ്രേക്ഷകരോട് ജിഷിന്റെ അഭ്യർത്ഥന
    സുബി സുരേഷിന്റെ പേരും ഈ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു

    നേരത്തെ നടി സുബി സുരേഷിന്റെ പേരും ഈ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ 'ങേ, ഞാനോ ഇതെപ്പോ' എന്നായിരുന്നു സുബിയുടെ പ്രതികരണം. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പ്രതികരിച്ചത്. നിരവധി പേരും ഇതിന് പിന്നാലെ കമന്റുകളുമായി രംഗത്ത് എത്തി. സുബി സുരേഷ് എത്തിയാല്‍ പരിപാടി പൊളിക്കുമെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ബിഗ് ബോസിലേക്ക് പോയി ഉളള പേര് കളയരുത് എന്നായിരുന്നു മറ്റ് ചിലരുടെ കമന്‍റ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+