Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ കാണുന്നത് ഡോ റോബിൻ രാധാകൃഷ്ണനെയല്ല..അയാൾ അപ്പോൾ യോഗ്യനാണോ?';വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് ഡോ റോബിൻ രാധാകൃഷ്ണൻ. എന്നാൽ ഷോയിലെ തന്റെ പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് റോബിൻ. ഇപ്പോൾ ഏറ്റവും ഒടുവിലായി ഒരു ടാസ്കിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഷോയിൽ നിന്നും റോബിനെ പുറത്താക്കിയെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നുണ്ട്. ബിഗ് ബോസ് നിയമങ്ങൾ ലംഘിച്ച് സഹമത്സരാർത്ഥിയെ കായികമായി നേരിട്ടു എന്നതാണ് റോബിനെതിരെ ഉയരുന്ന ആരോപണം. എന്നാൽ ഔദ്യോഗികമായി ഇതിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

'ലൈക്ക് എ വൈൽഡ് ഫ്ലവർ'.. മീരാ ജാസ്മിന് ആരാധകരെ ഞെട്ടിച്ച് മടുത്തില്ലേ? കിലിടൻ പടങ്ങൾ

1


അതേസമയം ഇത്തരം ചർച്ചകൾക്കിടെ റോബിനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിഗ് ബോസിൽ റോബിനൊഴികെ മറ്റെല്ലാവരും ഷോയുടെ വിജയി ആകാൻ യോഗ്യനാണെന്നാണ് കുറിപ്പിൽ പറയുന്നത്. എന്തുകൊണ്ട് റോബിൻ യോഗ്യനല്ലെന്നും കുറിപ്പിൽ ആരാധാകൻ വിശദമാക്കുന്നുണ്ട്. വായിക്കാം

2

ഏഷ്യാനെറ്റിൽ ബിഗ്ഗ്‌ബോസ് ഷോ തുടങ്ങിയ കാലം മുതൽ ഒരു എപ്പിസോഡ് പോലും വിടാതെ എല്ലാ സീസണും മുഴുവനായി കണ്ട ഒരാളാണ് ഞാൻ ! ഈ പരുപാടി എന്താണെന്നും എങ്ങനെ ആണ് എന്നും നല്ലോണം അറിയാം ... അത്കൊണ്ട് തന്നെ ആണ് പറയുന്നത് റോബിൻ രാധാകൃഷ്ണൻ ബിഗ്ഗ്‌ബോസ് winner ആവാൻ യോഗ്യൻ ആണോ ??? എന്റെ അഭിപ്രായത്തിൽ അല്ല !

3


കാരണം ഇതൊരു റിയാലിറ്റി ഷോ ആണ് ! ഈ ഷോയുടെ പ്രധാന രീതി എന്ന് പറയുന്നതും അതാണ് ,ഇതിലെ ഓരോ contestant ന്റെയും സ്വഭാവം കാണുമ്പോൾ അവർ നമ്മളും ആയി connect ആവും അങ്ങനെ നമ്മൾ അവരെ support ചെയ്യും ...ആദ്യ സീസണിൽ ജയിച്ച സാബു ഈ ബിഗ്ഗ്‌ബോസ് വീട്ടിൽ വാങ്ങിയ പേരുകൾ കൂർമ ബുദ്ധി ഉള്ള കുറുക്കൻ feminism കുറ്റം പറയുന്ന ഒരു വ്യെക്തി പിന്നെ entertainer എന്നായിരുന്നു ! അയാളുടെ reallife നോക്കിയാലും നമുക്ക് മനസിലാകും അയാൾ അങ്ങനെ തന്നെ ആണ് എന്ന് ...

4


2nd സീസൺ winner ഇല്ലാത്തത്കൊണ്ട് skip ചെയ്യുന്നു ഇനി 3rd സീസൺ നോക്കിയാൽ അതിലെ winner മണിക്കുട്ടൻ ഒരു out and out entertainer and ഫ്രണ്ട്ഷിപ് ന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരാൾ ആയിരുന്നു ബിഗ്ഗ്‌ബോസ് house ന്റെ ഉള്ളിൽ ... പുറത്തും അയാൾ അങ്ങനെ തന്നെ ആണ് !
ഇനി നമുക്ക് ഈ സീസണിൽ വരാം !

5


ഈ വർഷം നിലവിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ഉള്ള contestants ൽ ഒരാൾ ആയ റോബിനെ നോക്കാം ... അയാൾ തന്നെ already പറഞ്ഞു അയാൾ fake ആയി ആണ് നിക്കുന്നത് എന്ന് ! അപ്പൊ നമ്മൾ ഈ വീട്ടിൽ കാണുന്നത് dr റോബിൻ രാധാകൃഷ്ണനെ അല്ല ... മറിച്ച് അയാൾ തന്നെ സ്വയം ആയി ഉണ്ടാക്കി എടുത്ത ഒരു character ആണ് ... അപ്പൊ നമ്മൾ vote ചെയ്യുന്നത് ആർക്കാണ് ???

6


ഇനി ഇപ്പോ ഇതെല്ലാം game ആണ് gameplan ആണ് എന്നൊക്കെ പറയുന്നുള്ളവർക്ക് കേൾക്കാൻ വേണ്ടി ! ഈ ഷോയിൽ റോബിൻ നിന്ന രീതിയിൽ കളിച്ചാൽ ജന സ്വീകാര്യത കിട്ടും എന്ന് ആളുകൾക്ക് മനസ്സിലായാൽ പിന്നെ സംഭവവിക്കാൻ പോകുന്നത് വളരെ മോശം ആയിരിക്കും , കാരണം ഇനി വരും സീസണിൽ ഒക്കെ എല്ലാരും ഇങ്ങനെ pre planned ആയി വന്ന് ഈ ബിഗ്ഗ്‌ബോസ് എന്ന റിയാലിറ്റി ഷോ ഒരു scripted നാടകം ആകും ! മലയാളികളെ കയ്യിൽ എടുക്കാൻ ഇങ്ങനെ ഒക്കെ ചെയ്താൽ മതി എന്ന ബോധം എല്ലാർക്കും ഉണ്ടായാൽ നാളെ മുതൽ ഈ ഷോയുടെ genunity and ഈ ഷോയോടുള്ള സ്നേഹവും കുറയും ...

7


So നമ്മൾ പ്രേക്ഷകർ എല്ലാം preplanned ആയി വന്ന് ആളുകളെ കയ്യിൽ എടുക്കാൻ ഉള്ളത് ഒക്കെ സ്വയം ഉണ്ടാക്കി കാണിക്കുന്നത് കണ്ട് അതിൽ വീഴാൻ പാടില്ല ... അങ്ങനെ വീണാൽ അവിടെ നമ്മളുടെ vote വാങ്ങി അയാൾ ജയിക്കും , പക്ഷെ നമ്മൾ അവിടെ വിഡ്ഢികൾ ആവുകയല്ലേ ചെയ്യുന്നത് ??? ആലോചിക്കുക നമ്മൾ ഓരോർതോരും ആലോചിക്കുക റോബിൻ ഒഴികെ അവിടെ ഉള്ള ബാക്കി ആര് ജയിച്ചാലും അവർ deserving ആണ് because അവർ അവരായി ആണ് നിൽക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+