എന്തുകൊണ്ട് ദിൽഷ ജാസ്മിനൊപ്പം; ഹേറ്റേഴ്സിനും റോബിൻ ഫാൻസിനും മറുപടി; കുറിപ്പ് വൈറൽ
കൊച്ചി; ബിഗ് ബോസ് സീസൺ 4 ൽ ഡോ റോബിൻ രാധാകൃഷ്ണനും ദിൽഷയും തമ്മിൽ ഒരു ലവ് ട്രാക്ക് ഉണ്ടാകുമെന്നായിരുന്നു പ്രേക്ഷകർ ആദ്യം പ്രതീക്ഷിച്ചിരുന്നത്. റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിരുന്നുവെങ്കിലും പക്ഷേ ദിൽഷ ഡോക്ടർക്ക് പിടികൊടുത്തിരുന്നില്ല. എങ്കിലും റോബിനുമായി അടുത്ത സൗഹൃമായിരുന്നു ഷോയിൽ ദിൽഷ കാത്ത് സൂക്ഷിച്ചത്. ഇരുവരുടെ സൗഹൃദവും ഗെയിമുമെല്ലാം റോബിൻ-ദിൽഷ ആരാധകർ ഒരുപോലെ ഏറ്റെടുത്തിരുന്നു.
എന്നാൽ ബിഗ് ബോസ് ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി രണ്ട് പേർ എത്തിയതോടെ ബിഗ് ബോസിലെ കളികൾ ആകെ മാറിയിരിക്കുകയാണ്. നേരത്തേ റോബിനൊപ്പം കൂടുതൽ സമയം ചെലവഴിച്ച ദിൽഷ ഇപ്പോൾ ജാസ്മിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതാണ് ചർച്ചയായിരിക്കുന്നത്. എന്നാൽ എന്തുകൊണ്ട് ദിൽഷ ജാസ്മിനൊപ്പം നിൽക്കുന്നതെന്നും ജാസ്മിൻ-ദിൽഷ സൗഹൃദത്തെ വിമർശിക്കുന്ന റോബിൻ ഫാൻസിന് ചുട്ടമറുപടി നൽകുകയാണ് ഒരു ആരാധകൻ. വൈറൽ കുറിപ്പ് വായിക്കാം
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

ദിൽഷ റോബിന്റെ ആവശ്യത്തിന് ഒത്തു തുള്ളേണ്ട ഒരു property ആണെന്നാണ് റോബിൻ ഫാൻസിന്റെ ധാരണ.. അയാൾ അല്ലാതെ മറ്റാരുടെ കൂടെയും ആ കുട്ടി കൂട്ടു കൂടിയാൽ അതിനെ പറ്റുന്നതെല്ലാം പറഞ്ഞു degrade ചെയ്യാൻ ഇവർ ഒട്ടും മടിക്കില്ല.. റോബിന്റെ കൂടെ ഇരിക്കുമ്പോൾ നല്ലവളും.. മറ്റുള്ളവരുടെ കൂടെ ഇരിക്കുമ്പോൾ ഈ നല്ലവൾ തന്നെ മോശക്കാരിയും ആകും ഈ കൂട്ടർക്!! ആദ്യ ആഴ്ച മുതലേ ജാസ്മിനും ദിൽഷയും നല്ല കൂട്ട് ആയിരുന്നു.. നിമിഷ കാരണം അവർ അധികം ക്ലോസ് ആവാൻ പറ്റിയിട്ടില്ല എന്നാൽ പോലും അവർക്കു ഇടയിൽ എപ്പോഴും ഒരു sisterly affection ഉണ്ടായിരുന്നു.

ഇപ്പോൾ നിമിഷ പോയ സാഹചര്യത്തിൽ ദിൽഷ ജാസ്മിൻ ഒപ്പം നിന്ന് അവൾക് strength കൊടുക്കുന്നത് കാണാം.. അതിനെ ഇതൊക്കെ രീതിയിൽ ആണ് ആളുകൾ വളച്ചു ഓടിക്കുന്നത്.. പുറത്ത് ജാസ്മിൻ ആണു സപ്പോർട്ട് എന്ന് മനസിലാക്കി ആണു ഈ കൂട്ട്കെട്ട് എന്നൊക്കെ.. അപ്പോൾ ഈ സൂചിത്രക്ക് വമ്പൻ fanbase ഉണ്ടെന്ന് കരുതിയിട്ട് ആണോ ദിൽഷ അവരുമായി ക്ലോസ് ആകുന്നത്? ജാസ്മിന്റെ കൂടെ ഉള്ള കൂട്ട്കെട്ട് പുറത്ത് വലിയ സംഭവം ആയത് കൊണ്ട് ആണോ നിമിഷ പോയത്?

അതുപോലെ തന്നെ confession റൂമിലെ റിയാസ് -vinay കോൺവെർസേഷനിൽ നിന്ന് ദിൽഷക്ക് മനസിലായിരുന്നു പുറത്ത് റോബിൻ -bleslee ദിൽഷ എന്നിവർക്ക് ആണ് സപ്പോർട്ട് എന്ന്..! ബോധം ഉള്ള ഏതൊരാൾക്കും മനസിലാകും സപ്പോർട്ട് നോക്കി അല്ല ദിൽഷ ഒരാളുടെ കൂടെ നില്കുന്നത് എന്ന്!റോബിൻ and blesleede കൂടെ ഇരുന്നപ്പോളും ഇതേ വാചകം കേക്കാം ആയിരുന്നു! അന്നൊക്കെ സദാചാര കുരു പൊട്ടി ഒലിച്ച മനുഷ്യർക്ക് അവൾ റോബിൻ ഗെയിംനു വേണ്ടി use ചെയ്യുക ആണു എന്നും.. ഈ രണ്ട് പേർക് ഹോപ്പ് കൊടുക്കുക ആണെന്നും പറഞ്ഞു നടപുണ്ടായിരുന്നു, ഇന്ന് അവൾ അവരോട് distance ഇട്ടപ്പോൾ അവൾ തേപ്പുകാരി കൂടെ നിന്ന് ചതിച്ചവൾ ഒക്കെ ആയി മാറി

എടുത്ത് പറയാൻ നെഗറ്റീവ്സ് ഒന്നും ദിൽഷക്ക് ഇല്ല അതുകൊണ്ട് ആണോ assumptionsum, deep analysisum ചെയ്തു ദിൽഷയെ degrade ചെയുന്നത് എന്ന് ചിന്തിച്ചു പോകുന്നു.ഒരു യൂട്യൂബ് കമന്റ് സെക്ഷനും തുറക്കാൻ വയ്യാത്ത അവസ്ഥ ആണ്.. ദിൽഷക്ക് എതിരെ കടുത്ത നെഗറ്റീവ് campaign ആണ് toxic ഫാൻസ് നടത്തുന്നത്.. ഇനി ഇവൾക്ക് വോട്ട് ഇല്ല.. Dont split വോട്സ് എന്നൊക്കെ spam ചെയ്തു വച്ചിരിക്കുന്നത് കാണാം. ഇവർ എന്നാണ് മനസിലാക്കുക റോബിനേ പോലെ തന്നെ മറ്റുള്ളവരും അവിടെ ഒറ്റക് നിന്ന് കളിക്കാൻ ആണ് വന്നതെന്ന് അല്ലാതെ റോബിന്റെ സൗകര്യങ്ങൾക് ഒപ്പം നിൽക്കുന്ന സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ അല്ല ഇവർ ആരും എന്നും?
ഈ ഫാൻസ് കാരണം റോബിനേ ഇഷ്ടം ആയിട്ട് കൂടി അയാളോട് ഒരു ദേഷ്യം തോന്നി പോകാർ ഉണ്ട്.












Click it and Unblock the Notifications