Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടറിയണം... ഇനി എന്താണ് കളിയെന്ന്; ബ്ലെസ്സ്ലീക്ക് വന്‍ പിന്തുണ, വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് ബ്ലെസ്സ്ലീ. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഒരിടം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന പെരുമാറ്റങ്ങള്‍ക്കെതിരെ വലിയ വിമർശനമാണ് ബിഗ് ബോസ് ഹൌസില്‍ നിന്ന് തന്നെ ഉയരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഒരോ വിഷയങ്ങളിലും ബ്ലെസ്സ്ലിയുടെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ നിറഞ്ഞോടുകയാണ്. പൂർണ്ണമായി ബ്ലെസ്സ്ലിയുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രതികരിക്കാൻ അല്പം ഉൾവലിഞ്ഞ,

പ്രതികരിക്കാൻ അല്പം ഉൾവലിഞ്ഞ, തന്റെ ശബ്ദം വേണ്ട രീതിയിൽ എല്ലാവരിലും എത്തിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന, ബുദ്ധിപരമായി കാര്യങ്ങൾ ഒബ്സേർവ് ചെയ്ത് നീങ്ങുന്ന പയ്യൻ.അവനവിടെ ആരെയും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതായി കണ്ടിട്ടില്ല. കടുത്ത ഭാഷയിൽ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. ബ്ലെസ്ലി ഉൾപ്പെട്ട ചില തർക്കങ്ങൾ നോക്കാം.

1.ഡെയ്സിയുമായി എടാ എടി പ്രശ്നം. ബ്ലെസ്ലി പറയുന്നു നിങ്ങൾ അവിടെ എന്നെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കാണുന്നുണ്ട്, പറയാൻ ഉള്ളത് മുഖത്തു നോക്കി പറയണം എന്ന്.ഡെയ്സിക്ക് അവൻ ഇത് കണ്ട് പിടിച്ച ചമ്മൽ ഫ്രക്ടസ്ട്രേഷന്‍ ആകുന്നു, തുടർന്നു അത് പോടാ പോടീ വിളിയിലേക്ക്. പിന്നീട് മാറി നിന്ന് ഡെയ്സി : അവന്റ അമ്മൂമ്മേടെ മലയാള ഭാഷ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.ഒടുവിൽ ഡെയ്സി : എടി പോടീ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ള അമ്മയും പെങ്ങളെയും പോയി വിളിക്കടാ..

ഒന്ന് ചോദിക്കട്ടെ : എടാ എന്ന് വിളിച്ചാൽ ഇല്ലാത്ത എന്ത്‌ പ്രശ്നമാണ് 'എടി'ക്കുള്ളത്?

സുചിത്ര ബ്ലെസ്ലി ഇഷ്യൂ വന്നപ്പോ പിന്നെന്തിനാണ്

2. ഈ ഫ്രസ്ട്രേഷന്‍ പിന്നീടങ്ങോട്ട് ഡെയ്സിക്ക് ബ്ലെസ്ലിയോട് നിരന്തരം ഉണ്ട്. അത് ഒന്ന് കൂടെ കൂടാൻ കാരണം മോഹൻലാൽ ബ്ലെസ്ലിയോട് ചോദിച്ച ഇവിടെ ഇഷ്ടമില്ലാത്ത ഒന്നിനെ പറയാൻ പറഞ്ഞപ്പോ പറഞ്ഞു സ്‌മോക്കിങ് എന്ന്. അത് ആരൊക്കെ എന്ന് ചോധിച്ചപ്പോൾ അവൻ കണ്ട, രണ്ട് ആൾകാരുടെ പേര് പറഞ്ഞു. നിമിഷ, ഡെയ്സി. വീണ്ടും പ്രശ്നം.
വീണ്ടും ചോദ്യം : നാഷണൽ ടെലിവിഷനിൽ സ്‌മോക്കിങ് ചെയുന്നുണ്ട്. അത് 24×7 ലൈവ് ജനങ്ങൾ കാണുന്നുണ്ട്. അതൊന്നും പ്രശ്നമില്ല. ബ്ലെസ്ലി അത് എടുത്ത് പറഞ്ഞതാണോ പ്രശ്നം? ഇതൊന്നും പ്രേക്ഷകർ അപ്പോ കാണുന്നില്ലേ?

3.ടാലന്റ ടാസ്ക് വന്നു. സ്കിറ്റ് ഉണ്ടാക്കി. ഇത് വരേ വന്ന വീഡിയോസ് കണ്ടാൽ മനസ്സിലാകും സ്കിറ്റ്സ്ക്രിപ്റ്റ് മൊത്തത്തിൽ ബ്ലെസ്ലിയുടെ സൃഷ്ട്ടി അല്ല. എല്ലാവർക്കും വ്യക്തമായ പങ്കുണ്ട്. സ്ത്രീ വിരുദ്ധമായ, പല ഡബിൾ മീനിങ് കോമഡിയും എഴുതി ചേർക്കുമ്പോൾ ബ്ലെസ്ലി ചോദിക്കുന്നുണ്ട് ഇതൊക്കെ പിന്നീട് പ്രശ്നമാകുമോ എന്ന്. അതൊന്നും പ്രശ്നമില്ല, ഇതൊക്കെയാണ് ഒരു രസം എന്ന് പറഞ്ഞു പ്രോത്സാഹനം കൊടുത്തത് റോണ്‍സണ്‍, നവീന്‍ ആണ്.പല സ്ത്രീ വിരുദ്ധ ബോഡി ഷെയിമിങ് വേർഡ്സ് ഇവർ പറയുമ്പോൾ ബ്ലെസ്ലി ആ പരിസരത്ത് പോലും ഇല്ല എന്ന് കാണാം.പ്രാക്റ്റീസ് ചെയ്യുന്ന സമയത്തൊക്കെ നിമിഷ കൂടെയുണ്ട്.. ഇതൊക്കെ കെട്ട് ആസ്വദിച് ചിരിക്കുന്നുണ്ട്. അങ്ങനെ കൂട്ടായ പങ്കാളിത്തം എല്ലാവർക്കും ഉണ്ട്.

ചോദ്യം : സുചിത്ര ബ്ലെസ്ലി ഇഷ്യൂ വന്നപ്പോ പിന്നെന്തിനാണ് നിമിഷ സുചിത്രയുടെയും ലക്ഷ്മിയുടെയും കൂടെ ഇരുന്ന് ബ്ലെസ്ലിയുടെ മാത്രം തലയിൽ കുറ്റം ഇട്ട് ഇരട്ടതാപ് കളിച്ചു കള്ളം പറഞ്ഞത്?കൂടെ ഡെയ്സിയും ഉണ്ട്. ഉത്തരം ലളിതം - അന്നത്തെ സ്‌മോക്കിങ് ഇഷ്യൂ ചൊരുക്ക് ഉള്ളിലുണ്ട്.
അടുത്ത ചോദ്യം : റോണ്‍സണ്‍, നവീന്‍ എന്നിവർ ഇനിയെന്നാണ് ആൾക്കാരുടെ മുന്നിൽ വന്ന് ധൈര്യമായി ഒരു നിലപാട് എടുക്കാൻ പോവുന്നത്? അവരാണ് ഇതിൽ ശരിക്കും കുറ്റക്കാർ.ഒന്നുല്ലെങ്കിൽ പകൽ മാന്യത കാണിക്കുന്ന ഇവർ എവിടെയും പക്ഷം ചേരാതെ നിൽക്കുക. ഇത് ബ്ലെസ്ലിക്ക് എല്ലാ സപ്പോർട്ടും കൊടുത്ത് പിന്നീട് കുറ്റം മുഴുവൻ അവന്റെ തലയിൽ ഇട്ട് നൈസ് ആയി മാറി നിന്ന് മറ്റുള്ളവരുടെ കൂടെ കൂടി.

സുചിത്ര ഇഷ്യൂ. വെള്ളം തെറിപ്പിക്കൽ ടാസ്ക. വ്യക്തമായി അവൻ

4. സുചിത്ര ഇഷ്യൂ. വെള്ളം തെറിപ്പിക്കൽ ടാസ്ക. വ്യക്തമായി അവൻ പറയുന്നുണ്ട്. നെഞ്ചിനോട് ചേർന്ന് കപ്പ്‌ പിടിച്ച് വരുന്നതിനാൽ അതിനെ ഫോക്കസ് ചെയ്താണ് വെള്ളം ഒഴിച്ചത് എന്ന്. എന്നിട്ടും സുചിത്ര അത് ധന്യയുടെ പ്രൈവറ്റ് പാർട്ടിലേക്ക് ബ്ലെസ്ലി മനപ്പൂരവ്വം, ക്രൂരമായി, ആഭാസത്തരമായി വെള്ളം ഒഴിച്ചതായി ആണ് പറയുന്നത്. വെള്ളമേറ് കിട്ടിയ ധന്യക്ക് പോലും ഇക്കാര്യത്തിൽ കൺഫ്യൂഷൻ ആണ്.24×7 ലൈവ് ഉള്ള, ജനങ്ങൾ കണ്ട് കൊണ്ടിരിക്കുന്ന ഒരു ഷോയിൽ ഈ ചെക്കൻ ഞരമ്പ് രോഗം മൂത്ത് അങ്ങനെ ചെയ്തു എന്ന് ആരോപിക്കുന്ന സുചിത്രയും അതിന്റെ കൂടെ കൂടിയ ലക്ഷ്മിപ്രിയ, ഡെയ്സി, നിമിഷ, പിന്നീട് അവരെ കേട്ട് കൊണ്ടിരുന്ന ധന്യ, റോണ്‍സണ്, അഖിൽ, നവീന്‍ എന്നിവരെ കണ്ടു.എത്ര ഗുരുതരമായ ആരോപണം ആണ് അവർ ഉന്നയിച്ചത്?
ചോദ്യം : ഇത്രയും മാന്യതയുടെ നിറകുടമായ സുചിത്ര അവിടെ പറഞ്ഞു നടന്ന സ്ത്രീ വിരുദ്ധ ഡബിൾ മീനിങ് കോമഡി വീഡിയോ എല്ലാവരും കണ്ടതാണ്.ശരിക്കും ആരാണ് അപ്പൊ സ്ത്രീ വിരുദ്ധത കാണിച്ചത്?

 പല പ്രാവശ്യം ഡെയ്സി ആവർത്തിച്ചതാണ്

5.ഡെയ്സി ടോയ്ലറ്റ് ഇഷ്യൂ. അവിടെ ആരാണ് മൂത്രമൊഴിച്ചു കഴുകാതെ വൃത്തിക്കേടാക്കി വന്നത് എന്ന് ഇപ്പോഴും ക്ലാരിഫിക്കേഷന്‍ ഇല്ല. ഡെയ്സി അതവിടെ എല്ലാരേയും വിളിച്ചു കാണിക്കുന്നു. എല്ലാവരും കണ്ട് കഴിഞ്ഞോ എന്ന് അനുവാദം ചോദിച്ചാണ് ബ്ലെസ്ലി അത് വൃത്തിയാക്കുന്നത്. ലക്ഷ്മിപ്രിയ മാത്രം ബാക്കിയുള്ളു കാണാൻ. അപ്പോഴാണ് ഡെയ്സി അത് ഇഷ്യൂ ആക്കുന്നത്. വൃത്തിയാക്കിയതിലും ഇഷ്യൂ!? ഇതേ മോഡലിൽ ബ്ലെസ്ലി തിരിച്ചടിച്ചു. ഇവിടെ ബ്ലെസ്ലി ഇത് എല്ലാവരെയും വിളിച് കാണിക്കാൻ കാരണമുണ്ട്.


പല പ്രാവശ്യം ഡെയ്സി ആവർത്തിച്ചതാണ് under garments use ചെയ്ത് ബാത്‌റൂമിൽ ഇട്ട് വരുന്നത്. യൂസ്ഡ് സാനിറ്ററി പാഡ്സ് അടക്കം ഇട്ട് വന്നിട്ട് നവീന്‍ പറയുന്നുണ്ട് ഞാനാണ് അത് കൈ കൊണ്ട് എടുത്ത് കളഞ്ഞത് എന്ന്. ഇത് സ്ഥിരം സംഭവം ആയതോടെയാണ് ബ്ലെസ്ലി വിളിച് ഇത് കാണിക്കുന്നത്. ഒടുവിൽ വീണ്ടും ഇതിലേക്ക് അവന്റെ അമ്മ പെങ്ങളെ വലിച്ചിട്ടു കൊണ്ട് ഡെയ്സി പോകുന്നു.

ചോദ്യം : പലരും വീടിന്റെ പല കോണിലിരുന്ന് പറഞ്ഞ hygiene വിഷയം ആണിത്. പിന്നീട് എന്ത്‌ കൊണ്ട് പബ്ലിക് ആയി ആ പ്രശ്നം ബ്ലെസ്ലി തുറന്ന് പറഞ്ഞപ്പോൾ അത് പ്രശ്നമാകുന്നു?

അവനെയൊരു റേപ്പിസ്റ്റിനോട് നോട്‌ ഉപമിക്കുക

6. ആപ്പിൾ വിഷയം. അവനെയൊരു റേപ്പിസ്റ്റിനോട് നോട്‌ ഉപമിക്കുക. എന്തൊരു ഗുരുതരമായ ആരോപണം ആണിത്? അഖിലിനെയാണ് ഇത് പോലെ തിരിച്ചു ആരേലും പറഞ്ഞത് എങ്കിൽ എന്താകുമായിരുന്നു അവടെ അവസ്ഥ? ബ്ലെസ്ലിയെ പുറത്താക്കാൻ എല്ലാവരും ആഹ്വാനം ചെയ്തേനെ... ഇന്ന് എല്ലാവരും അവനെ ഒറ്റപ്പെടുത്തുന്നു. ബിഗ്ഗ്‌ബോസ് പറയുന്നു നീയാണ് ബ്ലെസ്ലി ശരിയെന്ന്.

ഒന്ന് മനസ്സ് വെച്ചാൽ അവിടെ ഏറ്റവും കൂടുതൽ ഇര ആകുന്ന മത്സരാർത്ഥി എന്ന നിലക്ക് കളികൾ വേറെ ലെവലിലേക്ക് കൊണ്ട് പോകാവുന്ന ആളാണ്‌ ബ്ലെസ്ലി. പക്ഷെ അവന്റെ ശബ്ദം എങ്ങും എത്തുന്നില്ല.കണ്ടറിയണം... ഇനി എന്താണ് കളിയെന്ന്.. ഇത് തന്നെയാണ് ബിഗ്ഗ്‌ബോസ്. ബ്ലെസ്ലി.. You keep playing.. നീ സർവൈവ് ചെയ്യുക. പ്രതികരിക്കാൻ പഠിക്കുക. നിന്റെ സമയം വരുമ്പോൾ അറിയാം. അത് തന്നെയാണ് ശരി എന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+