എത്രപേരുടെ സ്വപ്നമാണ് നിങ്ങളായി തകർക്കുന്നത്?: റോബിനെതിരെ രൂക്ഷ വിമർശനവുമായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിവാദ നായകാനാണ് റോബിന്‍. താരത്തിന്റെ മത്സര രീതിക്കെതിരെ വലിയ വിമർശനമാണ് ഷോയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. പെയ്ഡി പ്രമോഷനും പിആർ വർക്കും എന്നുള്ളത് തന്നെയാണ് താരത്തിനെതിരായ പ്രധാന ആരോപണം. സുചിത്രയുടെ പുറത്താകലിലൂടെ ഇത് കൂടുതല്‍ ശക്തമാവുകയും ചെയ്തു.
റോബിൻ പണം കൊടുത്ത് നിഴമിച്ച മീഡിയകൾക്ക് ആദ്യം ഡേസിയെ പുറത്താക്കാണം എന്ന മെസ്സേജ് കൊടുക്കുകയും ആ മീഡിയകൾ നിങ്ങളെ കൊണ്ട് ആ കാര്യം നിസ്സരമായി നേടിയെടുത്തു വോട്ടുകളുടെ അടിസ്ഥാനത്തിൽ അവരെ പുറത്താക്കുക്കയും ചെയ്തു. പിന്നീട് നിമിഷയും സുചിത്രയും ഇതേ മാർഗ്ഗത്തിലൂടെ പുറത്തേക്ക് പോയെന്നുമാണ് ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുന്ന കുറിപ്പില്‍ അവകാശപ്പെടുന്നത്. ഏറെ ചർച്ചാ വിഷയമായ കുറിപ്പിന്റെ പൂർണ്ണ രൂപണം ഇങ്ങനെ..

സമ്പൂർണ്ണ സാക്ഷരത കേരളമേ നാണമില്ലെ ആർക്കൊ വേണ്ടി അടിയറ വച്ച വ്യക്തിത്ത്വവും കൊണ്ട് ജീവിക്കാൻ.?
ഒരുകൂട്ടം ഓൺലൈൻ മീഡിയകൾ ഡോക്ടർ റോബിന്റെ പണത്തിന് വേണ്ടി ജോലി ചെയ്തപ്പോൾ അവർക്ക് മുന്നിൽ തലകുനിച്ച ഒരുകൂട്ടം മലയാളികളോട് പുച്ഛം തോന്നുന്നൂ.
മനസ്സൊന്ന് പതറുമ്പോൾ ദിൽഷ എന്ന പെൺകുട്ടിയുടെ പൂർണ്ണ പിന്തുണ, അമ്മയെ പോലെ സ്നേഹിക്കാൻ ലക്ഷ്മിപ്രിയ എന്ന സ്ത്രീ, ഒറ്റപ്പെടലിൽ കൂട്ടിരിക്കാൻ ബ്ലെസ്ലി എന്ന സുഹൃത്ത്, എന്നിട്ടും ഒരു ഗെയിം പോലും വൃത്തിയിലും വെടുപ്പിലും കളിക്കാൻ കഴിയാത്ത ഒരു മണ്ടന് വേണ്ടി അലമുറ കൂട്ടുന്ന വിഡ്ഢികളായ ജനങ്ങളോട് ഞാനൊരു കാര്യം ചോദിക്കട്ടെ.?നിങ്ങൾക്ക് ആത്മാഭിമാനം എന്നൊന്ന് ഉണ്ടൊ.?
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍

എത്രപേരുടെ സ്വപ്നമാണ് നിങ്ങളായി തകർക്കുന്നത്.?ബിഗ്ഗ്ബോസ്സ് എന്ന ഷോയിൽ ഒരു കണ്ടസ്റ്റന്റായെങ്കിൽ അവരുടെയെല്ലാം അദ്വാനം എത്രമാത്രമായിരിക്കും.?ആ അദ്വാനത്തിന്റെ വില എന്താണെന്ന് നിങ്ങൾക്കറിയൊ.?സ്വയം ചിന്തിക്കുക ഈ പോസ്റ്റ് കാണുന്ന നിങ്ങൾക്കാ ഷോയിൽ പങ്കെടുക്കണം എന്നുണ്ടെങ്കിൽ ഏതല്ലാം കടമ്പ കടക്കണം എന്ന്. ആ അദ്വാനത്തെ ആണ് നിങ്ങൾ കൊല്ലുന്നത്. ശരിക്കും നിങ്ങൾ ഒരാളെ പച്ചക്ക് കൊല്ലുന്നതിന് തുല്ല്യമാണ് ഈ ഡോക്ടർ റോബിൻ എന്ന വേസ്റ്റ് കണ്ടസ്റ്റന്റിനെ സപ്പോർട്ട് ചെയ്ത് നന്നായി കളിക്കുന്ന പലരേയും വോട്ടിന്റെ അടിസ്താനത്തിൽ പുറത്താക്കുക എന്നത്.

നിങ്ങൾക്ക് ഡോക്ടർ റോബിൻ എന്ന ബിഗ് ബോസ് മലയാളം മത്സരാർത്ഥിയെ ഇഷ്ടപ്പെടാൻ ഒരു കാരണം പോലും പറയാനില്ല പക്ഷെ നിങ്ങൾ കട്ട സപ്പോർട്ട് ചെയ്യുന്നുണ്ട് താനും അത് എന്ത് കൊണ്ട്.? കാരണം ഡോക്ടർ റോബിന്റെ പണം വാങ്ങിയ ചില ഓൺലൈൻ മീഡിയകളും ചില യൂടൂബ് ചാന്നലുകളും നിങ്ങളുടെ ചിന്തയെ മാറ്റിമറിച്ചു. മീഡിയകൾ എന്നും ചെയ്യുന്ന കാര്യം തന്നെ ഇവിടെയും ചെയ്‌തു ആടിനെ പട്ടിയാക്കിയും പട്ടിയെ ആട് ആക്കിയും മാറ്റി. അവരുടെ നീച പ്രവർത്തിയിൽ വീണ് പോയ കുറേ വിഡ്ഢികൾ, നാണമുണ്ടൊ നിങ്ങൾക്ക്..?

ഡോക്ടർ റോബിൻ പണം കൊടുത്ത് നിഴമിച്ച മീഡിയകൾക്ക് ആദ്യം ഡേസിയെ പുറത്താക്കാണം എന്ന മെസ്സേജ് കൊടുത്തു. ആ മീഡിയകൾ നിങ്ങളെ കൊണ്ട് ആ കാര്യം നിസ്സരമായി നേടിയെടുത്തു. വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം. പിന്നീട് നിമിഷ, ഇന്നിതാ സുചിത്രയും. ഞാൻ ആദ്യം പറഞ്ഞ ഒരായുസ്സിന്റെ അദ്വാനമാണ് നിങ്ങൾ ആരുടെയൊ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി തകർത്ത് കളഞ്ഞത്. പണം ഉള്ളതിന്റെ ഭലത്തിൽ നിങ്ങളുടെ ചിന്തകളെ ഡോക്ടർ റോബിൻ പലരുടേയും സഹായത്തോടെ വിലക്കടുത്തെങ്കിൽ നിങ്ങൾ ഒരു വെളിവും ഇല്ലാതെ ചിലർ വലിക്കുന്ന ചരടിൽ തുള്ളുന്ന പാവകളാണെന്നതിൽ സംശയമില്ല. പണമുള്ളവന്റെ സ്വാർത്ത താൽപര്യങ്ങൾക്ക് അടിമപ്പെടുന്ന നിങ്ങൾ എത്ര ദുരന്തമാണെന്ന് സ്വയം ചിന്തിനോക്കൂ,












Click it and Unblock the Notifications