അഖിലേട്ടന്റെ ഗെയിം കണ്ട് ഞെട്ടി, ശരിക്കും ബിഗ് ബോസ് എന്താണെന്ന് മനസ്സിലായത് അപ്പോഴാണ്; സുചിത്ര
തുടക്കത്തില്‍ പല വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നുവെങ്കിലും വിജയകരമായി തന്നെയാണ് അവസാനം ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തിരശ്ശീല വീണത്. മുന്‍കാല സീസണുകളെ അപേക്ഷിച്ച് മത്സരം അത്ര ശക്തമായിരുന്നില്ലെങ്കിലും ഭൂരിപക്ഷം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിക്കൊണ്ടാണ് അഞ്ചാം സീസണും അവസാനിക്കുന്നത്. ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ അഖില്‍ മാരാർ വിജയ കിരീടം ചൂടിയപ്പോള്‍ റെനീഷ റഹ്മാന്‍ രണ്ടാമത് എത്തി.
അമ്പത് ദിവസം പിന്നിടുമ്പോഴേക്കും പുറത്താവുമെന്ന് തുടക്കത്തില്‍ പലരും വിലയിരുത്തിയിരുന്ന ജുനൈസ് വിപി മൂന്നാം സ്ഥാനത്ത് എത്തിയെന്നുള്ളതാണ് സീസണ്‍ 5 ന്റെ മറ്റൊരു പ്രത്യേകത. ശോഭ വിശ്വനാഥ് നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഷിജുവിന് ഗ്രാന്‍ഡ് ഫിനാലെയില്‍ അഞ്ചാം സ്ഥാനവും ലഭിച്ചു. അതേസമയം, ഫിനാലെയ്ക്ക് പിന്നാലെ വിജയികളെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖർ ഉള്‍പ്പടേയുള്ള നിരവധിയാളുകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.

സീസണ്‍ 5 ല്‍ അഖില്‍ മാരാർ കപ്പ് ഉയർത്തുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്നാണ് സിനിമ-സീരിയല്‍ നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാർത്ഥിയുമായിരുന്ന സുചിത്ര വ്യക്തമാക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സാർത്ഥി ആരാണെന്ന് ചോദിച്ചാല്‍ അത് അഖില്‍ മരാറാണ്. സീസണ്‍ തുടങ്ങി ആദ്യത്തെ 25 ദിവസത്തിനുള്ളില്‍ തന്നെ അഖില്‍ മാരാരുടെ വിജയം ഞാന്‍ മാത്രമല്ല, എന്റെ കുടുംബവും ഉറപ്പിച്ചിരുന്നുവെന്നും സുചിത്ര പറയുന്നു.
എന്റെയും കുടുംബത്തിന്റേയും മാത്രമല്ല, മറ്റ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയെല്ലാം ഇഷ്ടപ്പെട്ട മത്സരാർത്ഥി അഖില്‍ മാരാറായിരുന്നു. അദ്ദേഹം തന്നെ ആ കപ്പ് ഉയർത്തിപ്പിടിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഏറ്റവും അർഹതയുണ്ടായിരുന്ന വ്യക്തിക്ക് തന്നെയാണ് സീസണ്‍ ഫൈവില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും സുചിത്ര അഭിപ്രായപ്പെട്ടു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര.
അഖില്‍ മാരാർ വിജയിച്ചതില്‍ ഒരുപാട് സന്തോഷം. റെനീഷ റഹ്മാന്‍ രണ്ടാമത് എത്തിയതും വളരെ അധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ സീരിയല്‍ കുടുംബത്തില്‍ നിന്നുള്ള കുട്ടിയാണ്. ഒരു കുഞ്ഞ് അനിയത്തിയെപ്പോലെ നില്‍ക്കുന്നയാളാണ്. ഇപ്രാവശ്യത്തെ ബിഗ് ബോസ് ഒരുപാട് സന്തോഷങ്ങള്‍ തന്നുകൊണ്ടാണ് അവസാനിക്കുന്നത്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.
ബിഗ് ബോസ് കാണാറുണ്ടെങ്കിലും എന്റെ അച്ഛനൊന്നും ഏതെങ്കിലും ഒരു താരത്തെ അത്ര വലിയ രീതിയില്‍ ഇഷ്ടമാവാറില്ല. ബിഗ് ബോസിനെക്കുറിച്ച് എനിക്കും ഒന്നും അറിയില്ലായിരുന്നു. സീസണ്‍ ഒന്നും രണ്ടുമൊന്നും കണ്ടിട്ടേയില്ല. സീസണ്‍ 4 ലേക്ക് ഞാന്‍ വന്നുവെങ്കിലും എങ്ങനെയാണ് ഗെയിം കളിക്കേണ്ടത്, എങ്ങനെയാണ് മുന്നോട്ട് പോവേണ്ടതെന്ന് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നുവെന്നും സുചിത്ര പറയുന്നു.
നൂറ് ദിവസം ആ വീടിന് അകത്ത് എങ്ങനെ പോകുമെന്നാണ് നോക്കുന്നതെന്നായിരുന്നു എന്റെ മനസ്സില്‍. അല്ലാതെ മൈന്‍ഡ് ഗെയിമിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ കുറച്ചൊക്കെ ഞാന്‍ ഉഴപ്പി. പക്ഷെ അഖിലേട്ടനൊക്കെ വന്ന് ഗെയിം കളിക്കുന്നത് കാണുമ്പോഴാണ് ദൈവമേ ഇതാണല്ലേ ശരിക്കും ബിഗ് ബോസ് എന്ന് മനസ്സിലായി. എനിക്ക് മാത്രമല്ല, എല്ലാവർക്കും ബിഗ് ബോസ് എന്താണെന്ന് പുള്ളി മനസ്സിലാക്കി കൊടുത്തു.
ഈ പ്രാവശ്യത്തെ ബിഗ് ബോസ് ടൈറ്റിലില്‍ തന്നെ പറഞ്ഞത് സീസണ്‍ ഓഫ് ഒർജിനല്‍സ് എന്നായിരുന്നു. ആ സീസണില്‍ ഒർജിനലായിട്ടുള്ള ഒരാള്‍ക്ക് കപ്പ് കിട്ടിയതില്‍ വളരെ സന്തോഷം. ഷിജു ചേട്ടനും എന്റെ പ്രിയപ്പെട്ട മത്സരാർത്ഥായിയാണ്. അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. മാരാറുടേയും ഷിജു ചേട്ടന്റേയും ഫ്രണ്ട്ഷിപ്പ് കോമ്പോ ഏറെ മികച്ചതായിരുന്നു. അതിലേക്ക് പലരും വന്നെങ്കിലും ഒന്നും ദീർഘകാലം നിലനിന്നിരുന്നില്ല. പക്ഷെ ഷിജുവിന്റെയും അഖിലിന്റേയും ബന്ധം മുഴുവന്‍ സമയവും നിലനിന്നുവെന്നും സുചിത്ര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications