Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന് മേലാളന്‍ സ്വഭാവം: വിഷ്ണു പക്കാ ഗെയിമർ, പക്ഷെ ആ താരം വാഴ: സാഗർ ആള്‍ ആകെ മാറി

ബിഗ് ബോസ് മലയാളം സീസണ്‍ 5 37 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തുടക്കത്തിലെ ആലസ്യം മാറി കൂടുതല്‍ അവേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചത്തെ വീക്കിലി ടാസ്ക് വീടിനെ ആകെയൊന്ന് ഉണർത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തന്നെ ഒരോ താരങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലുകളും ആളുകള്‍ പങ്കുവെക്കുന്നു.

അത്തരത്തില്‍ വീടിനുള്ളി നിലവിലെ താരങ്ങളെ വിലയിരുത്തിക്കൊണ്ട് അരുണ്‍ പോള്‍ എന്നയാള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈല്‍ഡ് കാർഡ് എന്‍ട്രിയായി വന്ന അനു ജോസഫിനെ അടക്കം വിലയിരുത്തുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 big

ശോഭ

നിലവിലുള്ള മത്സരാർത്ഥികളിൽ ഗെയിം സമയങ്ങളിൽ തികഞ്ഞ മത്സരബുദ്ധിയോടെയും അല്ലാത്ത സമയങ്ങളിൽ അനുകമ്പയുള്ള ആയും ആരുടെയും സംഘത്തിൽ പെടാതെയും എന്നാൽ അറിയപ്പെടുന്ന എല്ലാ സംഘങ്ങളിലും ഒരുപോലെ ഇടപെട്ടും മുന്നോട്ട് പോകുന്ന ഒരു വ്യക്തി. ആദ്യമൊക്കെ സംസാരത്തിൽ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒരു മനോഭാവം ഉണ്ടായിരുന്നെങ്കിലും ഇപ്പോ വല്യ മോശമല്ലാത്ത രീതിയിൽ സംസാരിക്കുന്ന, ശക്തമായി പറയേണ്ട സ്ഥലങ്ങളിൽ ശക്തമായയും വക്രമാകേണ്ടയിടങ്ങളിൽ അങ്ങനെയും ഊർജ്ജസ്വലനായ ആയും നിൽക്കുന്ന ഒരാൾ. Costume sense ഉം വളരെ മികച്ചത്.

റിനോഷ്

സംസാരിക്കാൻ അറിയാവുന്ന, തഗ് നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന, ഒരു കാര്യം കാരണസഹിതം പറഞ്ഞു കഴിഞ്ഞാൽ സഹമത്സരാർത്ഥികളെ മൊത്തത്തിൽ കൈയ്യടക്കാൻ ശേഷിയുള്ള ഒരു മത്സരാർത്ഥി. പക്ഷേ ഫിസിക്കല്‍ ടാസ്ക്, എനർജി കാര്യമായി ഉപയോഗിക്കേണ്ട ഗെയിമുകൾ എന്നിവയിലൊക്കെ റിനോഷിന്റെ സാന്നിധ്യം ശോകമാണ്. ഇടയിൽ വന്ന് അടിച്ചു പോകുന്ന തഗ് ഡയലോഗുകളിൽ സാന്നിധ്യം നന്നായി നിലനിർത്തുന്നുണ്ട്. ഇന്നലത്തെ ഗ്രൂപ്പ് മീറ്റിംഗ് നിടെ റെനീഷയോട് ചൂടായത് വ്യക്തിപരമായി ഇഷ്ടപ്പെട്ടു.

തുളസി തലമുടിക്കും അത്ഭുത മരുന്ന്: മുടികൊഴിച്ചില്‍ തടയും താരന്‍ അകറ്റും

അനിയൻ മിഥുന്‍

പൊതുവെ എല്ലാവരും പറയുന്ന പോലെ തല മസാജ് ചെയ്യാനും പഞ്ചാരയാടിക്കാനും ബോഡി കാണിച്ചു നടക്കാനും മാത്രം എന്ന രീതിയിൽ ഒരു ക്യാപ്റ്റൻ ആയപ്പോൾ അത്യാവശ്യം ഉത്തരവാദിത്തബോധം കാണിക്കുന്നു. അത്ര മികച്ച രീതിയിൽ സംസാരിക്കുന്ന ഒരാൾ അല്ലെങ്കിലും മാന്യമായ പോയിന്റുകൾ ഉള്ള ഒരാളായി അടുത്തിടെ മിഥുൻ മാറുന്നുണ്ട്. ഫിസിക്കൽ ഗെയിമുകൾ നല്ല വ്യക്തമായ മേൽക്കൈ ഉള്ള ആളാണെങ്കിലും മറ്റുള്ളവരെ ഉപദ്രവിക്കാൻ പറ്റുമായിരുന്ന അവസരങ്ങളിലൊക്കെ കാണിക്കുന്ന ക്ഷമ പ്രശംസനീയം.

വിഷ്ണു

പക്കാ ഗെയിമർ. ഒട്ടും ഇമോഷണൽ ആകാതെ മറ്റുള്ളവരെ കൃത്യമായി പ്രോവോക്ക് ചെയ്തും ടാസ്‌ക്കുകളും ഗെയിമും വ്യക്തി/വൈകാരിക ബന്ധങ്ങളും ഫുൾ ആയി മാറ്റി വച്ച് കളിക്കുന്ന ഒരാൾ. ടോക്സിക് എന്നു പറയുന്നതിനേക്കാൾ കർശനമായ ഒരു ഗെയിം ഫോർമാറ്റിൽ കളിക്കുന്ന ഒരാൾ. അഖിൽ, ഷിജു എന്നിവർക്ക് ഒപ്പമുള്ള ടീം രൂപീകരണവും പുള്ളിയുടെ ഒരു തന്ത്രം ആകാനാണ് സാധ്യത. ഈ ഗെയിമിംഗ് എങ്ങനെ ഏറ്റെടുക്കണം എന്ന് നമ്മൾ പ്രേക്ഷകർ തീരുമാനിക്കണം.

അഖിൽ

ഗെയിമൊക്കെ ഒക്കെ കളിക്കുന്നുണ്ട്, ചില കാര്യങ്ങൾ എക്സ്ട്രാ കൂള്‍ ആയി എടുക്കുന്നുണ്ട്. പക്ഷെ കൃത്യമായ മേലാളൻ ഭാവം, ആവശ്യമില്ലാത്ത അമിതാധികാരം, ഭാഷ, പലപ്പോഴും സംസാരത്തിലും ഇടപഴകലുകളിലും കടന്നു വരുന്ന ഷോവനിസ്റ്റ് ചിന്താഗതി എന്നിവ സ്വീകരിക്കാൻ പ്രയാസമാണ്. പക്ഷെ ബിഗ് ബോസ് എന്ന 'entertainment show' യുടെ ഭൂരിഭാഗം പ്രേക്ഷകർക്കും വേണ്ട ഉള്ളടക്കങ്ങൾ ദിനംപ്രതി ഉണ്ടാക്കുന്നുണ്ട്. വ്യക്തിപരമായി താൽപ്പര്യമില്ല.

ഷിജു

കൂട്ടത്തിൽ പ്രായം കൂടുതലുള്ള ആളാണെങ്കിലും ഗെയിമുകളിൽ പങ്കെടുക്കുന്നതിലോ സജീവമായി ജോലി ചെയ്യുന്നതിലോ ശബ്ദമുയർത്തി സംസാരിക്കുന്ന ഇടങ്ങളിലോ പിൻവാങ്ങി നിൽക്കാത്ത ഒരു മത്സരാർത്ഥി. അഖിലിന്റെ കൂടെ നടക്കുന്നത് കൊണ്ടോ എന്തോ ഇടയ്ക്കൊക്കെ 'ഞാൻ ഇവിടത്തെ വല്യ ആളാണ്' മൈൻഡ് എന്നിവ കേറിവരുന്നതായി തോന്നിയിട്ടുണ്ട്. മേൽപറഞ്ഞത് പോലെ ആക്ടീവ് ആണെങ്കിലും ചിലപ്പോൾ സ്ഥായിയായ ഒരു ഉറക്കംതൂങ്ങി മട്ടും ഭാവവും കാണാറുണ്ട്.

റെനീഷ

ഉപന്യാസം പോലെ ന്യായീകരണവും, 'ഞാൻ നിലപാടുകളുടെ ആളാണെ' എന്നു കാണിക്കാനുള്ള തത്രപ്പാടിൽ വേണ്ടതും വേണ്ടാത്തതുമായ ഇടങ്ങളിൽ കേറി അഭിപ്രായങ്ങൾ പറയുന്നതും, ഇടയ്ക്കിടെ എന്റെ ഫ്രണ്ടായത് കൊണ്ട്, ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്നത് ഇപ്പോ നല്ല രീതിയിൽ ഇഷ്ടമുള്ള വ്യക്തിയാണ്. ഫിസിക്കൽ ടാസ്‌ക്കുകളിൽ ഒക്കെ പങ്കെടുക്കുന്നുണ്ട് എങ്കിലും അത് മാത്രമല്ല എല്ലാ ഫ്രൈമുകളിലും തന്റെ മുഖം, തന്റെ ഫുൾ ഫിഗർ, തന്റെ നിലപാട് എന്നിവ ഉൾക്കൊള്ളാനും സ്‌ക്രീൻ സ്‌പെയ്‌സ് സൃഷ്‌ടിക്കാനും പ്രത്യക്ഷമായി തന്നെ ഓവർ ആയി ശ്രമിക്കുന്നു.

സാഗർ

ആദ്യ ആഴ്ചകളിലെ ഉറക്കം തൂങ്ങി മനോഭാവം ഒക്കെ മാറി, പക്ഷെ മികച്ച കളിക്കാരൻ ആണോ എന്ന് ചോദിച്ചാൽ അത്രയ്ക്ക് അങ്ങ് എത്തിയതുമില്ല എന്ന അവസ്ഥയിൽ മത്സരാർത്ഥി. സംസാരിക്കാൻ അത്ര മിടുക്കൊന്നുമില്ലെങ്കിലും പ്രകോപിപ്പിക്കുവാനും ചൂടാവാനും ഒക്കെ കഴിവുണ്ട്. പക്ഷെ പ്രധാനമായി തോന്നിയ ഒരു നെഗറ്റീവ് പുള്ളിയെ ബാക്കിയുള്ളവർക്ക് കാര്യമായി സ്വാധീനിക്കാൻ പറ്റും എന്നതാണ്. സെറീനയും ജുനൈസും ഒക്കെ പറയുന്നത് കേട്ട് സ്വന്തമായി നിലപാട് എടുക്കൽ അല്ലാതെ ചാടിത്തുള്ളി പ്രതികരിക്കുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്. ഇന്നലത്തെ റെനീഷ-റിനോഷ് വിഷയത്തിൽ സെറീനയെ സന്തോഷിപ്പിക്കാനായി സാഗർ ഓവറാക്കിയതായിട്ടാണ് തോന്നിയത്.

ജുനൈസ്

എന്തോ ഒരു desperate mind ഗെയിമുകളിലും സംസാരത്തിലും ഇടപെടലുകളും ഈയിടെയായി പ്രകടമാകുന്നുണ്ട്. ആദ്യങ്ങളിൽ നല്ലൊരു ഗെയിമർ ആകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒരു സ്ഥിരത നിലനിർത്താൻ പറ്റാത്ത പോലെ ഇപ്പോൾ പലപ്പോഴും തോന്നുന്നുണ്ട്. ശക്തമായി പ്രതിരോധിക്കേണ്ട ഇടങ്ങളിൽ ഒന്ന് ഡൌണ്‍ ആയും ഇമോഷണൽ ആയും പ്രതികരിക്കുന്നത് പോലെ തോന്നുന്നു.

സെറീന

ആദ്യമൊക്കെ സുഹൃത്തായത് കൊണ്ടും എപ്പോഴും ഒരുമിച്ച് നടക്കുന്നത് കൊണ്ടും റെനീഷയുടെ താഴെ നിൽക്കുന്ന ഒരാൾ എന്നു തോന്നിപ്പിച്ച ആളായിരുന്നു, എന്നാൽ ഇപ്പോഴത് നേരെ തിരിച്ചായിട്ടുണ്ട്. സംസാരിക്കേണ്ട സ്ഥലങ്ങളിൽ ശബ്ദമുയർത്തുന്നുണ്ട്, അത്രയങ്ങ് ഡൌണ്‍ ആയത് പോലെ ഒന്നും തോന്നിയിട്ടില്ല, ഫെയിക്ക് ആണെങ്കിലും ജെനുവിന്‍ ആണെങ്കിലും സാഗറുമായുള്ള കെമിസ്ട്രി പേഴ്സണലി ആസ്വദിക്കാൻ പറ്റാറുണ്ട്.

(Beauty Pageant ഒക്കെ ആണെങ്കിലും അത്ര സൗന്ദര്യം ഒന്നും ആയി വ്യക്തിപരമായി തോന്നിയിട്ടില്ലാത്ത സെറീന, പക്ഷെ സാഗറിന്റെ കൂടെ സംസാരിക്കുമ്പോൾ സുന്ദരിയായി തോന്നിയിട്ടുണ്ട്. പ്രണയമാണോ എന്നതൊക്കെ അവരുടെ കാര്യം, പക്ഷേ സാഗറിനൊപ്പമുള്ള സമയങ്ങളിൽ സെറീനയുടെ എക്സ്പ്രഷന്‍ സൗന്ദര്യമുള്ളത് തന്നെയാണ്)

nadir

നാദിറ

നല്ലൊരു മത്സരാർത്ഥിയൊക്കെ ആണ്. പക്ഷെ പലപ്പോഴും പ്രതീക്ഷിച്ച പോലെയങ്ങ് കേറിവരുന്നില്ലാത്ത പോലെ തോന്നുന്നു. ഫിസിക്കല്‍ ടാസിക്കിലൊക്കെ 100% കണിശമായി പങ്കെടുക്കുന്നുണ്ട്. സംസാരങ്ങളും ഉണ്ട്. പക്ഷെ ഒരു പൂർണതയാകാത്ത പോലെ.

ശ്രുതി

ഒന്നിലും ഉറച്ചു നിർത്താൻ പറ്റാത്ത മത്സരാർത്ഥിയായി തോന്നിയ ആൾ. ഉറച്ച നിലപാടുകൾ ഒന്നും ഇല്ല, tasks/games ലും അത്ര ഗംഭീരമായി തോന്നിയിട്ടില്ല. എല്ലാരും സംസാരിക്കുമ്പോൾ എതിർത്തോ ശക്തമായി അനുകൂലിച്ചോ സംസാരിക്കാതെ ആ ശരിയാ എന്ന ഒഴുക്കൻ മട്ടിൽ നിൽക്കുന്ന ആൾ. പൊട്ടിത്തെറിച്ചാൽ ഒരു കാര്യവുമില്ല രീതിയിൽ ഒച്ചയെടുക്കുന്നു എന്നും തൊണ്ണൂപ്പിക്കാറുണ്ട്. പ്രമോയില്‍ യിൽ ഇന്ന് റെനീഷയ്ക്കൊപ്പമുള്ള ഉരസൽ എങ്ങനെയാവുമെന്ന് കണ്ടറിയാം.

അഞ്ജൂസ്

നിലവിൽ ഗെയിംസ് പരമായും സംസാരിക്കുന്നതിലും മൊത്തത്തിലുള്ള ആക്ടീവ് ലെവൽ നോക്കിയും താൽപര്യമില്ലാത്ത മത്സരാർത്ഥികളിൽ ഒരാൾ. ഇന്നലെ ടോയിലറ്റിൽ കേറി ഇരുന്നത് ഒന്നും ഒട്ടും ഫെയർ ആയുള്ള ഗെയിം പ്ലാന്‍ ആയി തോന്നിയില്ല.

അനു

ഒന്നും പറയാനായിട്ടില്ല, പക്ഷെ സംസാരിക്കാൻ അറിയും, സ്ട്രോങ് ആകണേൽ ആകും എന്നൊക്കെയുള്ള ധ്വനിയുണ്ട്. നിലപാടും ശരിക്കുള്ള മനോഭാവം വ്യക്തമാക്കുന്ന ഒരു സംഭവവും അവർ വന്നതിന് ശേഷം സംഭവിച്ചിട്ടില്ല.

ഒമർ

ഒറ്റ വാക്ക്, വാഴ. നനഞ്ഞ പടക്കം പോലെയൊരു വൈൽഡ് കാർഡ്. ബിഗ് ബോസിന്റെ ഫോർമാറ്റിന് പറ്റിയ ഒരാളായി തോന്നിയില്ല. അഞ്ജൂസ് കാണിച്ച അന്യായ ടോയ്‌ലറ്റിൽ കേറിയിരുപ്പിനെക്കാൾ വലിയ അബദ്ധമാണ് ടോയ്‌ലറ്റിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നത്. മറുപക്ഷം ഇരവാദം ഉന്നയിച്ചാലും ഇല്ലെങ്കിലും ഒരാൾ ടോയ്‌ലറ്റിന്റെ ഉള്ളിൽ ഇരിക്കുമ്പോൾ വാതിൽ ബലമായി തുറക്കുന്നത് ന്യായീകരിക്കുന്ന പ്രവർത്തിയല്ല.

ഒമർ അടങ്ങുന്ന ടീമിന് ഇതൊരു അണ്‍ ഫെയർ ഗെയിം പ്ലാന്‍ ആണ്. so ഞങ്ങൾ ഇത് തുടർന്ന് കളിക്കാൻ താത്പര്യപ്പെടുന്നില്ല എന്നും പറഞ്ഞ് പുറത്ത് നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായിരുന്നേനെ. അഭിപ്രായങ്ങൾ വ്യക്തിപരം. യോജിക്കാം, യോജിക്കാതിരിക്കാം. ഇപ്പോൾ നടക്കുന്ന പ്രതിവാര ടാസ്ക് കഴിഞ്ഞാൽ ഈ അഭിപ്രായങ്ങൾ ഒക്കെ മാറിമറിയാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+