Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തിലേക്കുള്ള മടക്കം എപ്പോള്‍? എന്തുകൊണ്ട് അത്തരം പരസ്യം ഉപേക്ഷിച്ചു? അഖില്‍ മാരാർ പറയുന്നു

രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ. എല്ലാത്തിനും ഒടുവില്‍ എന്റെ ജീവിതം വന്ന് ലാന്‍ഡ് ചെയ്യുന്നത് രാഷ്ട്രീയത്തിലാവാം. എന്റെ ഒരു സ്വഭാവം വെച്ചിട്ട് ഞാന്‍ കൂടുതല്‍ സംതൃപ്ത്തന്‍ ആ മേഖലയിലാവും. പക്ഷെ ഇപ്പോള്‍ പ്ലാനൊന്നും ഇല്ല. എന്നാലും അങ്ങനെ വരാനുള്ള സാധ്യതകള്‍ ഉണ്ടെന്നും അഖില്‍ മാരാർ പറയുന്നു.

ഒരു രാഷ്ട്രീയ പാർട്ടിക്ക് ഉള്ളില്‍ നിന്നുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണോ അത് എന്നുള്ളതാണ് എന്റെ പ്രശ്നം. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയണമെങ്കില്‍, എന്റെ ചിന്തകളുടെ ശരികള്‍ക്കൊപ്പം തന്നെ നമുക്ക് സഞ്ചരിക്കാന്‍ സാധിക്കണം. ഒരു പാർട്ടിക്കുള്ളിലേക്ക് വരുമ്പോള്‍ അത് അങ്ങനെയാവണമെന്നില്ല. അപ്പോള്‍ സ്വഭാവികമായും അഭിപ്രായ വ്യത്യാസം വരും. വെറുതെ എന്തിനാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടാക്കുന്നത്. അതുകൊണ്ട് നിലവില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നില്ല.

akhilmarar

ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഞാന്‍ കുറച്ചുകൂടെ എന്റർടെയിനറായി മാറിയിട്ടുണ്ട്. എന്നിലെ പൊതുപ്രവർത്തകനെയാണോ, എന്നിലെ എന്റർടെയിനറെയാണോ ഇഷ്ടം എന്ന് ചോദിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. സ്വഭാവികമായും വരാന്‍ പോവുന്ന കമന്റുകളില്‍ കൂടുതലും എന്റർടെയിനറായ ഒരു പൊതുപ്രവർത്തകനെയാണ് എന്ന കമന്റാവും കൂടുതലും വരാന്‍ പോവുന്നത് എന്ന് എനിക്കറിയാമെന്നും അഖില്‍ മാരാർ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പം എന്തായാലും സിനിമയില്‍ അഭിനയിക്കാന്‍ നല്ല അവസരങ്ങള്‍ വരുന്നുണ്ട്. കുറച്ചും കൂടെ ഈ മേഖലയില്‍ നില്‍ക്കാം. ജനങ്ങള്‍ക്ക് എന്നെ ആവശ്യമായി വരുന്ന ഒരു കാലത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാമല്ലോ. ഒരു സമയം കഴിഞ്ഞാല്‍ എന്തായാലും സിനിമയിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. പക്ഷെ രാഷ്ട്രീയത്തിലേക്ക് പോകാന്‍ സാധിക്കും. അവിടെ ആർക്കെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ട്, അല്ലെങ്കില്‍ എന്റെ ജീവിതത്തിന്റെ നിയോഗം ഇങ്ങനെയാണ് എന്ന് മനസ്സിലാക്കാണ് ആ വഴിക്ക് ഇറങ്ങിത്തിരിക്കും.

കൂടുതല്‍ പരസ്യം ചെയ്യാനും മറ്റും താല്‍പര്യമില്ലെന്ന് പറഞ്ഞതിന് കാരണമുണ്ട്. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുക എന്നുള്ളതാണ് എന്റെ നിലപാട്. ഇപ്പോള്‍ ചിന്തിക്കുന്ന കാര്യങ്ങളിലൂടെ ജീവിതത്തെ കൊണ്ടുപോകുക എന്നുള്ളതുകൊണ്ടാണ് കുറച്ച് മാറി നില്‍ക്കുന്നത്. ഒരുപക്ഷെ ഇതെല്ലാം വിട്ട് രാഷ്ട്രീയത്തിലേക്ക് മടങ്ങാം. പക്ഷെ കുടുംബത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടെ സാമ്പത്തിക സ്ഥരിത വരട്ടേയെന്നും അഖില്‍ മാരാർ പറയുന്നു.

akhil-marar

എന്നെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ടെങ്കിള്‍ ഒന്ന് മഹേന്ദ്രസിങ് ധോണിയും മറ്റൊന്ന് ഉമ്മന്‍ചാണ്ടി സാറുമാണ്. ഒരു പൊതുപ്രവർത്തന്‍ എങ്ങനെയായിരിക്കരണമെന്ന് ഞാന്‍ ആലോചിച്ചാല്‍ അത് ഉമ്മന്‍ചാണ്ടി സാറിനെപ്പോലെയും, ഒരു സ്പോർട്സ്മാന്‍ എങ്ങനെയാവണമെന്ന് ചോദിച്ചാല്‍ അത് ധോണിയെപ്പോലെയായിരിക്കും. കപ്പ് കിട്ടിയപ്പോള്‍ വലിയ ബഹളങ്ങളിലേക്ക് പോയ ആളല്ല ധോണി. എനിക്ക് കപ്പ് കിട്ടിയപ്പോള്‍ ഉണ്ടായ സാഹചര്യം എന്താണെന്നും നിങ്ങള്‍ക്കും അറിയാം.

ഒരു ജനാധിപത്യ മുഖ്യമന്ത്രി എങ്ങനെയാണെന്ന് ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിയെക്കാള്‍ വലിയ ഉദാഹരണം വേറെയില്ല. ഒരു കാര്യം ചെയ്തുകൊടുക്കാം എന്ന് പറഞ്ഞാല്‍ പുള്ളി ചെയ്തുകൊടുക്കും. അല്ലാതെ ആരേയും പറ്റിക്കില്ല. വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടി അസീസിന്റെ ഓട്ടോയില്‍ കയറുന്ന ഒരു സീനില്ലേ, അത് ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ നടന്ന കാര്യമാണ്. ആരേയും വാരിപ്പുണരുന്ന ഒരു മനുഷ്യനാണ്. ആരോടും വലിപ്പ ചെറുപ്പമില്ല. ഇനി കേരളത്തില്‍ അതുപോലൊരു മുഖ്യമന്ത്രി വേറെയുണ്ടാവില്ലെന്നും ബിഗ് ബോസ് അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+