Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ച് പോവണമെന്ന് തോന്നുന്നു: ബിഗ് ബോസിനോട് കരഞ്ഞുകൊണ്ട് അഖില്‍ മാരാർ, ഒറ്റപ്പെടലോ, പെടുത്തുന്നതോ

ബിഗ് ബോസ് മലയാളത്തിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന താരങ്ങളില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാർ. തുടക്കത്തില്‍ തന്നെ ആരാധകരുടെ വലിയ തോതിലുള്ള പിന്തുണ ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ഇടക്ക് അട്ടപ്പാടിയിലെ മധുവിനെ കുറിച്ച് നടത്തിയ ഒരു പരാമർശം അദ്ദേഹത്തിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. ഈ സംഭവത്തില്‍ അദ്ദേഹം മോഹന്‍ലാലിന്റെ നിർദേശ പ്രകാരം മാപ്പ് പറയുകയം ചെയ്തു.

ഈ സംഭവത്തിന് ശേഷം അഖില്‍ മാരാർ പഴയത് പോലെ സജീവമല്ലെന്ന വിലയിരുത്തലുകളും ശക്തമാണ്. ബിഗ് ബോസ് ഹൌസിന് പുറത്ത് എന്നത് പോലെ അകത്തും അദ്ദേഹത്തിന് നിറയെ എതിരാളികള്‍ അദ്ദേഹത്തിനുണ്ട്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി അഖില്‍ മാരാർ കരയുന്ന ദൃശ്യങ്ങള്‍ ഇന്നലെ ബിഗ് ബോസ് ഹൌസില്‍ കണ്ടത്. ഇതിന് പിന്നാലെ മാരാരെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് കാര്യം തിരക്കുകയും ചെയ്തു.

akhil-

'കാര്യമായി ഒന്നുമില്ലെങ്കിലും, എന്തോ ഒരു മൂഡ് ഓഫ്. എന്താണ് കാര്യമെന്ന് എനിക്ക് അറിയില്ല. തിരിച്ച് പോവണം എന്നൊരു തോന്നല്‍. അത് എങ്ങനെ മനസ്സിലേക്ക് വന്നെന്ന് അറിയില്ല. ഇടക്ക് അങ്ങനെ തോന്നുന്നു. മുന്നോട്ട് പോക്കില്‍ വേറെ ആർക്കെങ്കിലും ഗുണം ചെയ്യുന്നെങ്കില്‍ അവട്ടെ, എനിക്ക് പുറത്ത് അച്ചീവ് ചെയ്യാലോ. നിർദോഷമെന്ന് നമ്മള്‍ കരുതുന്ന വാക്കുകളില്‍ കയറിപ്പിടിച്ച്, പുറത്ത് ഇറങ്ങുമ്പോള്‍ കുറേ ആളുകളെ ശത്രുക്കളക്കാന്‍ വേണ്ടിയാണെങ്കില്‍ നമ്മള്‍ ഇതില്‍ തുടരുന്നതില്‍ എന്ത് അർത്ഥമെന്ന ചിന്തയുമൊക്കെയാണ്. '- എന്നാണ് അഖില്‍ മാരാർ കണ്‍ഫഷന്‍ റൂമില്‍ വെച്ച് പറയുന്നത്.

ഒരോരുത്തർക്കും പല മാനസികാവസ്ഥയാണെന്നും ഇതൊരു മത്സരമാണെന്നും എനിക്ക് അറിയാം. അവർ എന്നെ സ്നേഹിക്കുന്നില്ലെന്നും അവർ എന്റെ എതിരാളികളാണെന്നും അറിയാം. പക്ഷെ ഒരാള്‍ക്ക് ഇഷ്ടമല്ലാത്ത സ്ഥലത്ത് നില്‍ക്കണമോയെന്ന ചിന്ത ഭയങ്കരമായിട്ട് ഉണ്ടാവും. അതായിരിക്കും പ്രശ്നം. എന്തായാലും അതൊക്കെ മാറ്റാന്‍ ഞാന്‍ ശ്രമിക്കാമെന്നും അഖില്‍ പറയുന്നു.

Vastu Tips: നിങ്ങളുടെ പേഴ്സിന്റെ നിറം നീലയാണോ: എങ്കില്‍ പെട്ടെന്ന് തന്നെ മാറ്റിക്കോ, വാസ്തു പറയുന്നത്

akhil

അതേസമയം ഈ സംഭവത്തിന് പിന്നാലെ മാരാറെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. ആർക്കും തന്നെ ഇഷ്ടമല്ല എന്ന തോന്നലാണ് ഈ മനുഷ്യൻ്റെ കണ്ണ് നനയിപ്പിച്ചത്. മനസിൽ നൻമയുള്ളവർക്കെ അങ്ങനെ ഒരു തോന്നലുണ്ടാവു. കണ്ണുകൾ ഈറനണിയൂ എന്നെല്ലാമാണ് മാരാരെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ കുറിക്കുന്നതു.

എല്ലായിടത്തും ഒറ്റപ്പെടുത്തൽ മാത്രം. അകത്തും പുറത്തും ടാർഗെറ്റ് ചെയ്യപ്പെടൽ. ഈ മനുഷ്യന് ചെറിയ ഒരു പോസിറ്റീവ് റെസ്പോൺസ് കിട്ടിയാൽ പോലും അതിനെ വളച്ചൊടിച്ച് നെഗറ്റീവ് അടിക്കൽ. ഒരു നെഗറ്റീവും കിട്ടിയില്ലെങ്കിൽ ലുലു മാൾ മെയിൽ ഷോവനിസ്റ്റ് എന്ന പറഞ്ഞ് മടുത്ത നെഗറ്റീവുമായി ഇയാളെ ട്രോളൽ. കർകശമായി സംസാരിക്കും എന്നല്ലാതെ ഈ മനുഷ്യനോളം ജനുവിനും നൻമയുമുള്ളതുമായ വ്യക്തി നിലവിൽ ബിഗ് ബോസ് ഹൗസിൽ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ വലിയ നൻമ മരം കളി കളിക്കാറുമില്ലെന്നും ആരാധകർ പറയുന്നു.

എന്തിനാണ് ഇയാളെ കാര്യം കൂടാതെ ചിലർ നെഗറ്റീവ് 'അടിക്കുന്നത് എന്ന് മാത്രം ഇത് വരെ മനസിലാകാത്ത കാര്യമാണ്. ചെറിയ രീതിയിൽ ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കും എന്നല്ലാതെ ഈ മനുഷ്യൻ സീസൺ ഫൈവിൽ മറ്റുള്ളവരെ റെസ്പെക്ട് ചെയ്യുന്നത് പോലെ വേറെ ഒരാളും അഭിനയമില്ലാതെ റെസ്പെക്ട് ചെയ്യുന്നത് നമുക്ക് കാണാൻ കഴിയില്ല. അഭിനയിച്ച് ഫലിപ്പിച്ച് വിക്രമാദിത്യനും വേദാളവും പറഞ്ഞ് കിഴങ്ങനായി നിൽക്കാൻ മാരാർ വാഴേഷ് അല്ല.

പക്ക ജനുവിനായ ഗുഡ് ഗെയ്മറായ റിയൽ മത്സരാർഥിയാണ്.
ഓരോരുത്തർ വന്ന് ചൊറിയുമ്പോൾ വാരി അലക്കാതെ കണ്ണടച്ച് മൗനം പാലിച്ച് വിടുന്നത് മാരാരുടെ കഴിവ് കേടായി കരുതരുത് നിങ്ങൾ. രണ്ടേ രണ്ട് നോമിനേഷനിൽ നിന്ന് രക്ഷപ്പെടട്ടെ. പിന്നെ കാണാം കളി. ഇയാൾ ഈ സീസൺ വേറെ ലെവലാക്കിയിരിക്കും. കുറിച്ചിട്ടോ. ഒരറ്റത്ത് നിന്ന് പൊളിക്കാൻ തുടങ്ങിയാൽ നിർത്തില്ല. പൊളിച്ചടുക്കും പല വേതാളങ്ങളേയുമെന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+