Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തുന്നത് പ്രമുഖർ: ബാല മുതല്‍ ശ്രീനാഥ് ഭാസിവരെ ലിസ്റ്റില്‍

തമിഴില്‍ ഇത്തവണ രണ്ട് സാധാരണക്കാരായ മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്.

bala

ആരാധാകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ പ്രമോ കഴിഞ്ഞ ദിവസം വന്നു കഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഷോ ആരംഭിക്കാന്‍ ശേഷിക്കുന്നത്. പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും വ്യക്തമായ ചിത്രം പുറത്ത് വരിക ഷോ ആരംഭിക്കുമ്പോള്‍ മാത്രമായിരിക്കും.

എന്നാല്‍ സിനിമ രംഗത്ത് നിന്നുള്ള പ്രമുഖർ ഉള്‍പ്പടെ പലരും ഇത്തവണ ഷോയിലുണ്ടെന്ന പ്രചരമം സാമൂഹിക മാധ്യമങ്ങളിലും മറ്റും ശക്തമാണ്. അത്തരം ചില പ്രചരണങ്ങളെക്കുറിച്ചാണ് യൂട്യൂബിലെ പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി തന്റെ ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെടുന്നത്. അവരുടെ വാക്കുകളിലേക്ക്..

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക് സിനിമ രംഗത്ത് നിന്നും വന്ന പ്രമുഖ താരം ലക്ഷ്മിപ്രിയയായിരുന്നു. ഇത്തവണ അത് ആരായിരിക്കുമെന്നാണ് എല്ലാവരും ആക്ഷാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം. ഞെട്ടിക്കുന്ന പേരുകളാണ് പലയിടത്ത് നിന്നും ഉയർന്ന് കേള്‍ക്കുന്നത്. പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഏറ്റവും സാധ്യതയുള്ള പേര് ബാലയുടേതാണ്. വലിയ സാധ്യതയാണ് അദ്ദേഹം ബിഗ് ബോസിലേക്ക് വരാനായിട്ടുള്ളത്. എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.

അദ്ദേഹത്തിന്റെ കാര്യത്തിലൊന്നും യാതൊരു ഉറപ്പുമില്ല

അടുത്തതായി കേള്‍ക്കുന്ന പേരും നമ്മളെ ഞെട്ടിക്കുന്നതാണ്. ഇദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് പലരും ചോദിച്ചെന്ന് വരാം. ആ പേരുകാരന്‍ ശ്രീനാഥ് ഭാസിയാണ്. അദ്ദേഹത്തിന്റെ കാര്യത്തിലൊന്നും യാതൊരു ഉറപ്പുമില്ല. അടുത്തതായി സിനിമ-സീരിയല്‍ രംഗത്ത് നിന്നും ഉയർന്ന് കേള്‍ക്കുന്നത് ഷിജു അബ്ദുള്‍ റഷീദിന്റെ പേരാണ്.

ഷിജു അഭിനയിക്കുന്ന നീയും ഞാനും എന്ന സീരിയല്‍

ഷിജു അഭിനയിക്കുന്ന നീയും ഞാനും എന്ന സീരിയല്‍

ഷിജു അഭിനയിക്കുന്ന നീയും ഞാനും എന്ന സീരിയല്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുള്ളി വരാന്‍ സാധ്യതയില്ല. അടുത്തതായി സിനിമ-സീരിയല്‍ രംഗത്ത് നിന്നും കേള്‍ക്കുന്ന പേര് അമ്പിളി ദേവിയുടേതാണ്. ഈ താരവും ഇപ്പോള്‍ സീരിയലില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇവരൊക്കെ വരുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

മാർച്ച് 26-ാം തിയതി ബിഗ് ബോസ് ആരംഭിക്കുമോ

മാർച്ച് 26-ാം തിയതി ബിഗ് ബോസ് ആരംഭിക്കുമോ

ബാല വന്ന് കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്ന് എനിക്ക് പറയാനായെ കഴിയില്ല. മാർച്ച് 26-ാം തിയതി ബിഗ് ബോസ് ആരംഭിക്കുമെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. പ്രമോയൊക്കെ നേരത്തെ വന്നതിനാല്‍ ഷോ കുറച്ചൂടെ നേരത്തെ വരുമോയെന്ന സംശയമുണ്ട്. ഫസ്റ്റ് പ്രമോ ഫെബ്രുവരി 25 നാണ് വന്നത്. കഴിഞ്ഞ സീസണില്‍‌ മാർച്ച് ഒന്നിനോ രണ്ടിനോ ആയിരുന്നു ആദ്യ പ്രമോ വന്നത്.

റോസ് വാട്ടർ ദിവസവും ഉപയോഗിക്കൂ: മുഖക്കുരു മാത്രമല്ല, കറുത്തപാടുകളും പാടെ മാറും

എത്ര കോമണേഴ്സിനെ എടുക്കുമെന്ന കാര്യത്തിലൊന്നും

മാർച്ച് 19 നോ ഷോ തുടങ്ങുമോയെന്ന കാര്യം നമുക്ക് കാത്തിരുന്ന് കാണാം. എത്ര കോമണേഴ്സിനെ എടുക്കുമെന്ന കാര്യത്തിലൊന്നും ഇപ്പോള്‍ ഒരു അറിവുമില്ല. തമിഴില്‍ ഇത്തവണ രണ്ട് സാധാരണക്കാരായ മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ടോപ് 3 യിലെത്തി. എന്തൊക്കെ വന്നാലും കളിച്ചാലേ മുന്നോട്ട് പോവാന്‍ കഴിയുകയുള്ളു.

ഹിന്ദിയില്‍ ആറില്‍ കൂടുതല്‍ സാധാരണക്കാർ

ഹിന്ദിയില്‍ ആറില്‍ കൂടുതല്‍ സാധാരണക്കാർ

ഹിന്ദിയില്‍ ആറില്‍ കൂടുതല്‍ സാധാരണക്കാരുണ്ടായ സീസണുണ്ടായിരുന്നു. ഒരു സീസണില്‍ കൃഷിക്കാരനായ മന്‍വീറാണ് ജയിച്ചത്. ബിഗ് ബോസ് 13 മുതല്‍ സാധാരണക്കാരയ മത്സരാർത്ഥികള്‍ അധികമില്ല. നന്നായി മത്സരിക്കുന്ന ആള്‍ വിജയിക്കും. ആളുകളുടെ മനസ്സില്‍ ഇടം നേടുക എന്നുള്ളതാണ് പ്രധാനം. ആരൊക്കെ വന്നാലും ബിഗ് ബോസില്‍ എത്തികഴിഞ്ഞാല്‍ പിന്നെ ഒരു പോലെയാണെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+