"നീ നിർത്ത്, കളി കൈവിട്ട് പോകുന്നുണ്ട്'': അഖില്‍ മാരാറുമായുള്ള ആ ഏറ്റുമുട്ടലിനെക്കുറിച്ച് ഗോപിക
ബിഗ് ബോസിലൂടെ പെട്ടെന്നുള്ള ഒരു മാറ്റമാണ് ജീവിതത്തിലുണ്ടായതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം ഗോപിക. എന്താണ് അവിടെ ചെയ്യേണ്ടതെന്ന ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തന്നെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ ചിലതൊക്കെ പാളിപ്പോയിട്ടുണ്ടെന്നും ഗോപിക പറയുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം നമ്മള്‍ ആളാകെ മാറിപ്പോയി. പഴയത് പോലെയായിരുന്നു. സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. നാലാം ആഴ്ചയാണ് ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നത്. സത്യം പറഞ്ഞാല്‍ ചിലർ ഇപ്പോഴും അഭിപ്രായപ്പെടുന്നുണ്ട് ഞാന്‍ ഇത്രയും വേഗം പുറത്താവേണ്ട ഒരു മത്സരാർത്ഥി ആയിരുന്നില്ലെന്ന്. നേരിട്ട് പറഞ്ഞ ആളുകളുമുണ്ട്.

ഗോപികയെ വീണ്ടും ബിഗ് ബോസിലേക്ക് പ്രവേശിക്കുമോയെന്ന് ചോദിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും ഞാന്‍ കണ്ടിരുന്നു. ശക്തമായ നിലയില്‍ തന്നെ നില്‍ക്കാനായിരുന്നു എന്റെ തീരുമാനം. ഈ സീസണില്‍ പലരും സേഫ് ഗെയിം കളിക്കുന്നതായി എനിക്ക് തോന്നി. സ്വന്തം ക്യാരക്ടറിനെ മൂടിവെച്ച് എല്ലാം പോസിറ്റീവാക്കി കാണിക്കുന്ന തരത്തിലുള്ള ബിഗ് ബോസ് ആയിരുന്നില്ല ഇത്തവണ കടന്ന് പോയതെന്നും ഗോപിക പറയുന്നു.
മറ്റ് ഭാഷകളിലൊന്നും ഇങ്ങനെയല്ല ബിഗ് ബോസ് പോവുന്നത്. മലയാളത്തിലേത് ഒരു ക്യാരക്ടർ ഷോ ആയി പോയി. ഞാന്‍ ചെയ്ത പല കാര്യങ്ങളും നെഗറ്റീവ് ആയി പോയിട്ടുണ്ട്. ഒരു പക്ഷെ ഞാന്‍ പറയുന്നത് ആളുകള്‍ക്ക് കണ്‍വേ ആകാത്തിന്റെ പ്രശ്നമായിരിക്കാം. സംസാരിക്കാന്‍ അത്ര കഴിവില്ലാത്ത വ്യക്തിയാണ്. ചെറിയ പോരായ്മകളൊക്കെയുണ്ട്. എങ്കിലും ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ ശബ്ദം വളരെ കുറവാണ്. വഴക്കുകളൊക്കെ നടക്കുമ്പോള്‍ നമ്മള്‍ എന്താണ് അവിടെ പ്രതികരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവണമെന്നില്ല. അഖില്‍ മാരാറുമായി ഒരു വിഷയം ഉണ്ടായിരുന്നു. ലാല്‍ സാർ പിണങ്ങിപ്പോയ ആ സംഭവം. യഥാർത്ഥത്തില്‍ ആ വിഷയത്തില്‍ അഖില്‍ മാരാറുമായി രാത്രി മൊത്തം വഴക്ക് കൂടാന്‍ ഞാന്‍ പോയിട്ടില്ല. അന്ന് ഞാന്‍ കേറിക്കിടന്ന് ഉറങ്ങുകയായിരുന്നു.
അഖില്‍ മാരാറുമായുള്ള ആ വിഷയത്തില്‍ സാഗറെ മാറ്റി നിർത്തി "നീ നിർത്ത്, കളി കൈവിട്ട് പോകുന്നുണ്ട്'' എന്ന് ഞാന്‍ സാഗറിനോട് പറഞ്ഞിരുന്നു. സോറി എന്ന് പറയുന്നത് മനസ്സാലെ തരേണ്ടതാണ്. പിടിച്ച് വാങ്ങേണ്ടതല്ല, പിന്നെ അദ്ദേഹം പൊതുവായി എല്ലാവരോടും സോറി ചോദിച്ചിരുന്നു. അതിന് പുറമെ വീണ്ടും സോറി ചോദിച്ച് വാങ്ങിക്കേണ്ടതില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അവന്‍ അതൊന്നും കേള്‍ക്കാതെ, ജുനൈസും മറ്റുള്ളവരും പറയുന്നത് കേട്ട് മുന്നോട്ട് പോവുകയാണുണ്ടായതെന്നും ഗോപിക പറയുന്നു.
ഞാന്‍ അവിടെ ആകെ കാര്യമായി പ്രതികരിച്ചത് റെനീഷയോട് 'നീ എന്നോട്ട് സംസാരിക്കാന്‍ ആളായില്ലെന്ന്' അഖില്‍ മാരാർ പറഞ്ഞപ്പോള്‍ മാത്രമാണ്. അവള്‍ക്ക് സംസാരിക്കാന്‍ ഉണ്ടെങ്കില്‍ അതും കേള്‍ക്കണമല്ലോ. ആ വിഷയം അല്ലാതെ അഖിലും ഞാനും അല്ലാതെ വലിയ വഴക്ക് ഉണ്ടായിട്ടില്ല. ഒരാളുടെ ഭാഗത്ത് നെഗറ്റീവ് ഉണ്ടെങ്കില്‍ പോലും കൂട്ടമായി ആക്രമിച്ചാല്‍ ട്രാക്ക് മാറിപ്പോവും എന്നുള്ളത് എനിക്ക് അറിയാം. ഇത് പുറത്ത് പോസിറ്റീവായി പോവും. അതാണ് ബിഗ് ബോസിലെ ഗെയിമെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications