Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലലേട്ടന് ചായ കൊടുക്കേണ്ടിയിരുന്നത് ഞാന്‍': പക്ഷെ അവിടെ അഖില്‍ സ്കോർ ചെയ്തു: ശോഭ വിശ്വനാഥ്

ബിഗ് ബോസില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്ത് കിട്ടിയാലും അമൃത് പോലെയാണെന്ന് ശോഭ വിശ്വനാഥ്. കാരണം തുടക്കത്തില്‍ അവിടെ സാധനങ്ങളൊക്കെ കുറിച്ചെ കിട്ടു. ഭക്ഷണത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള അടി തുടങ്ങിയിട്ടുണ്ട്. പക്ഷെ പലരും ഞാന്‍ ഉയർത്തിയ തൈര് വിഷയമാണ് എടുത്ത് പറയുന്നത്. എന്നാല്‍ അതിന് മുമ്പ് നെയ്യ്, പഴം എന്നിവയുടെ പേരിലും തർക്കം ഉണ്ടായിട്ടുണ്ടെന്നും ശോഭ വിശ്വനാഥ് പറയുന്നു. ഇന്ത്യാഗ്ലിറ്റ്സ് ആള്‍ട്ട് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വിഷ്ണു അബദ്ധത്തില്‍ പഴം എടുത്ത് ഫ്രീസറിനുള്ളില്‍ വെച്ചു. പന്ത്രണ്ടോളം പഴം അങ്ങനെ ചീത്തയായി പോയി. ആ വിഷയത്തില്‍ വലിയ തർക്കമൊന്നും ഉണ്ടായില്ല. കാര്യങ്ങള്‍ മാത്രമേ സംസാരിച്ചുള്ളു. അതിന് ശേഷമാണ് നെയ്യ് വിഷയം വരുന്നത്. ഞാനൊരു നാല് തുള്ളി നെയ്യ് എടുത്ത് ദോഷ ഉണ്ടാക്കിയപ്പോഴേക്കും ഷിജു ചേട്ടന്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് അത് വലിയൊരു വിഷയമാക്കി. അപമാനിക്കുന്നത് പേലെയായിരുന്നു അത്.

 sobha1

പാക്കറ്റില്‍ അവിടെ നെയ്യ് ഇരിപ്പുണ്ട്. അപ്പോഴാണ് ഇത് വിഷയമാക്കുന്നത്. ആ സമയത്ത് ആ വിഷയം ഞാന്‍ വലിയ കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് ലിവിങ് ടീമില്‍ വന്നിരിക്കുമ്പോള്‍ പുള്ളി വീണ്ടും ഈ വിഷയം തന്നെ സംസാരിച്ചു. അപ്പോഴാണ് വിഷ്ണു പഴം വേസ്റ്റാക്കി കളഞ്ഞതിനെക്കുറിച്ച് ഷിജു ചേട്ടന്‍ ഒന്നും പറഞ്ഞില്ലാലോ എന്ന് ഞാന്‍ ചോദിക്കുന്നത്. അതുപോലെ തന്നെ ഇവിടെ എല്ലാവർക്കും കിട്ടേണ്ട തൈരാണ് ഒരാള്‍ക്ക് കൂടുതലായി പോകുന്നതെന്നും പറഞ്ഞെന്നും ശോഭ പറയുന്നു.

മൂന്നിലേറെ തവണ നെയ്യിന്റെ വിഷയം പറഞ്ഞപ്പോഴാണ് എനിക്ക് ഷിജു ചേട്ടനോട് അങ്ങനെ പറയേണ്ടി വന്നത്. മരാരോടായിരുന്നില്ല ഞാന്‍ ഇക്കാര്യം പറഞ്ഞത്. പക്ഷെ പിന്നീട് പുള്ളിക്കാരന്‍ അത് അറിഞ്ഞു. അങ്ങനെയാണ് എന്നാല്‍ ഇനി മുതല്‍ തൈര് എടുക്കുന്നില്ലെന്ന് പറയുന്നത്. ഞങ്ങള്‍ എല്ലാവരും നിർബന്ധിച്ചെങ്കിലും അവന്‍ കഴിച്ചില്ല. പറഞ്ഞ് വന്നത് ആ പ്രശ്നം ഉണ്ടായത് എങ്ങനെയാണെന്നാണ്. അല്ലാതെ അവന്‍ തൈര് കഴിക്കുന്നതില്‍ എനിക്ക് എന്താണ് പ്രശ്നം.

 sobha-16900

പക്ഷെ പിന്നീട് ഞാന്‍ ആലോചിച്ചിരുന്നു അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന്. അവിടെ നമ്മള്‍ പലതും പറയുകയും ചെയ്യുകയും ചെയ്യുന്നത് ഇമോഷന്റെ പുറത്താണ്. അപ്പോള്‍ കിട്ടുന്ന അപമാനം, ബുള്ളിയിങ് അതിന് അനുസരിച്ചൊക്കെ സംസാരിക്കും. പുള്ളിക്ക് ആരോഗ്യ പ്രശ്നമുള്ളതാണെന്ന് ഞാന്‍ ചിന്തിച്ചാല്‍ മതിയായിരുന്നു. പക്ഷെ അന്നേരം അത് നടന്നില്ല. എന്നാല്‍ പിന്നീട് അതെല്ലാം പറഞ്ഞ് സോറി പറഞ്ഞു. അതാണ് ഈ സീസണിന്റെ പ്രത്യേക എന്ത് പ്രശ്നം ഉണ്ടായാലും അവിടെ തന്നെ പറഞ്ഞ് ശോഭ വ്യക്തമാക്കുന്നു.

എനിക്ക് ഏറ്റവും വിഷമം ഉള്ള കാര്യം ഉണ്ടായത്, സെറീനയെ കൊണ്ടു പോകാനായി ലാലേട്ടന്‍ ബിഗ് ബോസ് വീടിനുള്ളിലേക്ക് വന്ന ദിവസമാണ്. ലാലേട്ടന്‍ വന്നപ്പോള്‍ ഒരു ചായ ഉണ്ടാക്കാനായി പറഞ്ഞു. എന്നെക്കൊണ്ട് ചായ ഉണ്ടാക്കിക്കാനായിരുന്നു ലാലേട്ടന്റെ പ്ലാന്‍. എന്നോട് ചോദിച്ചു എങ്ങനെയാണ് ചായ ഉണ്ടാക്കുന്നതെന്ന്. ഞാന്‍ പാത്രം വെക്കണം എന്നൊക്കെ പറയുന്നുണ്ട്. സത്യത്തില്‍ ഓടിപ്പോയി ചായ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടത്.

ആരെയാണ് കൊണ്ടു പോവുന്നത്, എന്തിനാണ് ലാലേട്ടന്‍ വന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. ലാലേട്ടന് ചായ ഉണ്ടാക്കിക്കൊടുക്കേണ്ട കാര്യം എനിക്ക് കത്തിയതേയില്ല. ആ അവസരം മാരാർ ഏറ്റെടുത്ത് ലാലേട്ടന് ചായ ഉണ്ടാക്കി കൊടുത്തു, അവന്‍ സ്കോർ ചെയ്തു. ഫിനാലെ സമയത്ത് പോലും ഞാന്‍ ലാലേട്ടനോട് പറഞ്ഞിരുന്നു 'ലാലേട്ടന് ഞാനൊരു ചായ ഉണ്ടാക്കി തരുമെന്ന്', ആ ആഗ്രഹം ഇപ്പോഴുമുണ്ട്. ഒരിക്കല്‍ അത് നേടിയെടുക്കുമെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+