Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസണ്‍ 5 വരുന്നു; തങ്കച്ചന്‍ മുതല്‍ ദേവീ ചന്ദന വരെ പട്ടികയില്‍,ഓഡീഷന്‍സ് മുന്നോട്ട്

ജനപ്രിയ ടെലിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിനെക്കുറിച്ച് പല വിമർശനങ്ങളും ആരാധകർക്കിടയില്‍ തന്നെയുണ്ടെങ്കിലും മറ്റ് ഭാഷകളിലെ ഷോയേക്കാള്‍ എന്തുകൊണ്ട് ബെറ്റർ മലയാളമാണെന്ന് പ്രമുഖ ബിഗ് ബോസ് നിരൂപക രേവതി. ഹിന്ദിയില്‍ ആരാധകർ പ്രതീക്ഷിക്കാത്ത പലതും നടക്കുകയും ചാനല്‍ ഫെയിസിന് കൂടുതല്‍ പ്രധാന്യം നല്‍കി ജനപ്രിയ താരങ്ങളെ തഴയുന്ന രീതിയുണ്ടെന്നും രേവതി വ്യക്തമാക്കുന്നു.

എന്നാല്‍ മലയാളത്തില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ ആളാണ് വിജയിച്ചത്. പുറത്താകലുകളും അങ്ങനെ തന്നെയായിരുന്നുവെന്നും പറയുന്ന രേവതി വരാനിരിക്കുന്ന ബിഗ് ബോസ് ഫൈവ് എപ്പോള്‍ നടക്കും എന്നതിനെക്കുറിച്ചും മനസ്സ് തുറക്കുന്നു.

ഹിന്ദി ബിഗ് ബോസ് ഫിനാലെ ഫെബ്രുവരി

ഹിന്ദി ബിഗ് ബോസ് ഫിനാലെ ഫെബ്രുവരി 12 നും 18 നും ഇടയ്ക്ക് നടന്നേക്കും. അവർ ഒടിടി നടത്തുന്നില്ലെങ്കില്‍ ഉടന്‍ തന്നെ മലയാളം ബിഗ് ബോസും പ്രതീക്ഷിക്കാം. മിക്കാവാറും മാർച്ചില്‍ ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ കണ്‍ഫർമേഷന്‍ ഇതുവരെ കിട്ടിയിട്ടില്ല. ഓഡീഷന്‍സ് നടന്നുകൊണ്ടിരിക്കുന്നേയുള്ളു. ആദ്യത്തെ ഒരു പതിനാറ് പേരെ നിശ്ചയിച്ച് കാണണം. അതിന് ശേഷം വൈല്‍ഡ് കാർഡ് എന്‍ട്രികളെയൊക്കെ തീരുമാനിക്കുന്ന ഘട്ടമാണ് ഇപ്പോഴെന്നാണ് അറിയുന്നതെന്നും രേവതി പറയുന്നു.

തമിഴ് ബിഗ് ബോസ് വളരെ ശോകമൂകമായിട്ടാണ്

തമിഴ് ബിഗ് ബോസ് വളരെ ശോകമൂകമായിട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വലിയ ഫ്ലോപ്പായിരുന്നു ഈ സീസണ്‍ എന്നതിനാല്‍ തന്നെ അവിടെ അള്‍ട്ടിമേറ്റ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സാധാരണ ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് അള്‍ട്ടിമേറ്റ് നടത്തുത. തമിഴില്‍ അതുണ്ടാവുമോ എന്ന് അറിയില്ല. ഹിന്ദി സെറ്റ് എന്തായാലും ഫെബ്രുവരിയില്‍ ഒഴിയും. അവിടെ ഒടിടി ഇല്ലെങ്കില്‍ ഹിന്ദി സെറ്റില്‍ വെച്ച് മലയാളം ബിഗ് ബോസ് നടക്കും.

കന്നഡ ബിഗ് ബോസ് നാല് മാസത്തിന് ശേഷം

കന്നഡ ബിഗ് ബോസ് നാല് മാസത്തിന് ശേഷം കഴിഞ്ഞു. അവരുടെ ഒടിടിയും മെയിന്‍ സീസണും അവസാനിച്ചതിനാല്‍ ആ സെറ്റ് ഫ്രീയാണ്. തെലുങ്കില്‍ രേവന്തായിരുന്നു വിന്നർ. ഒരു പക്ഷെ അവിടെ ഒടിടി നടന്നേക്കും. അതില്ലെങ്കില്‍ അവിടെ വെച്ചോ മറാത്തി സെറ്റില്‍ വെച്ചോ മലയാളം സീസണ്‍ ആരംഭിച്ചേക്കും. ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. എല്ലാവരുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്രയും കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും രേവതി പറയുന്നു.

Hair Care: താരന് മാത്രമല്ല, അകാലനരയ്ക്കും മുടിവളർച്ചയ്ക്കും അത്യുത്തമം: മുരിങ്ങയിലെ മുടിയെ ഔഷധക്കൂട്ട്

അധികം പേരും പറയുന്നത് ഹിന്ദി സെറ്റില്‍ മതി

അധികം പേരും പറയുന്നത് ഹിന്ദി സെറ്റില്‍ മതിയെന്നാണ്. അക്കാര്യത്തില്‍ കമ്യൂണിറ്റിയില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ചുരുക്കം ചിലർ മാത്രമാണ് തമിഴ് സെറ്റ് മതിയെന്ന് അഭിപ്രായപ്പെട്ടത്. ഇതോടൊപ്പം തന്നെ പ്രെഡിക്ഷന്‍ ലീസ്റ്റും സജീവമാണ്. ചില ലിസ്റ്റില്‍ ഞാനൊക്കെയുണ്ടെന്ന് കേട്ടു. അതിനെക്കുറിച്ചെല്ലാം വിശദമായി പിന്നീട് പറയാം. ഒരുപാട് വിഷയങ്ങളില്‍ പ്രതികരിക്കാനുണ്ട്. കൂടുതല്‍ സജീവമായതിന് ശേഷം എല്ലാം പറയാം.

ബിഗ് ബോസ് സീസണ്‍ 5 നെക്കുറിച്ചുള്ള

അതേസമയം, ബിഗ് ബോസ് സീസണ്‍ 5 നെക്കുറിച്ചുള്ള ചർച്ചകള്‍ മറ്റ് യൂട്യൂബ് ചാനലുകളിലും സജീവമാണ്. നിരവധി ആളുകളാണ് സാധ്യതാ പട്ടികയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സീരിയില്‍ താരങ്ങള്‍ക്ക് പട്ടികയില്‍ മുന്‍ തൂക്കമുണ്ട്. ദേവി ചന്ദന, വിഷ്ണു, ഗൌരി, അരുണ്‍ രാവണ്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ള ചിലർ.

കോമഡി താരം തങ്കച്ചന്‍ വിതുര, അവതാരക പാർവതി

കോമഡി താരം തങ്കച്ചന്‍ വിതുര, അവതാരക പാർവതി ബാബു, ചിത്ര നായർ, കെകെ മേനോന്‍, ശ്രീജിത് വിജയ്, സഫ്ന നിസാം, സുമിത്ത്, അസീസ് നെടുമങ്ങാട്, ശ്രുതി, രചന നാരായണന്‍ കുട്ടി, ആനന്ദ് നാരായണന്‍, ശരണ്യ ആനന്ദ്, രശ്മി അനില്‍, നിള റോയി, സജിനാസ് സലീം, റോഷന്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ള മറ്റ് പ്രമുഖർ. എന്നാല്‍ ഇതുവരെ സീസണ്‍ 5 സംബന്ധിച്ച് ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+