ലാലേട്ടന്‍ പറയുന്നത് പോലും കേള്‍ക്കാതെ സാഗർ - സെറീന പ്രണയം മുന്നോട്ട്: 'റെനീഷക്ക് ഗ്രഹപ്പിഴ'
എല്ലാ ബിഗ് ബോസ് സീസണുകളിലും ഒരു പ്രണയ ജോഡികളെങ്കിലും ഉണ്ടാവാറുണ്ട്. ചിലരുടേത് ആത്മാർത്ഥമായ പ്രണയമാണെങ്കില്‍ മറ്റ് ചിലത് ലൌ സ്ട്രാറ്റജിയായിരിക്കും. മലയാളം സീസണ്‍ വണ്ണിലെ ശ്രീനിഷ്-പേർളി മാണി ആത്മാർത്ഥമായ സ്നേഹബന്ധമാവുകയും പുറത്തിറങ്ങിയ ഇരുവരും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് ശ്രദ്ധേയമായ ഒരു പ്രണയം സീസണ്‍ 3 യില്‍ സൂര്യക്ക് മണിക്കുട്ടനോട് ഉണ്ടായിരുന്ന വണ്‍വേ പ്രണയമായിരുന്നു.
നാലില്‍ ദില്‍ഷയോട് റോബിനും ബ്ലെസ്ലിയും തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സീസണ്‍ ഫൈവിലേക്ക് എത്തുമ്പോള്‍ സാഗറും സെറീനയും പ്രണയത്തിലേക്ക് പോവുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് ആത്മാർത്ഥമാണോ അല്ലെങ്കില്‍ സ്ട്രാറ്റജിയാണോ എന്നുള്ളതാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.

അതേസമയം, സാഗർ-സെറീന കോംബോ സീനുകൾ കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഇറിറ്റേഷൻ തോന്നുന്നുവെന്നാണ് ഒരു പ്രേക്ഷകന്‍ കുറിക്കുന്നത്. രണയം എന്നാൽ ശക്തവും മനോഹരവുമായ സംഗതി തന്നെയാണ്. സാഗറും സെറീനയും ഇനി ആത്മാർത്ഥ പ്രണയമാണെങ്കിൽ കൂടി അത് അവരുടെ മാത്രം കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ് ബോസിന്റെ ഒന്നാം സീസണിൽ പേർളി-ശ്രീനിഷ് പ്രണയ കോംബോ വിജയിച്ചതിന് ശേഷം അതിന് പുറകെ വന്ന എല്ലാ സീസണിലും കുറഞ്ഞത് ഒരു ലൗ ട്രാക്ക് എങ്കിലും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഷോയിൽ നിലനിൽക്കാനുള്ള സ്ട്രാറ്റജികൾ ആണെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകർ അവയിൽ ചിലതെല്ലാം നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സീസൺ 2ഇൽ സുജോ മാത്യു-അലസാന്ദ്ര, സീസൺ 3ൽ ഏയ്ഞ്ചൽ-അഡോണി. സീസണ്‍ 4ൽ ദിൽറോബ് കോംബോ ഉണ്ടാകുകയും അതിന്റെ മാത്രം ബലത്തിൽ ദിൽഷ വിജയി ആകുകയും ചെയ്തു.
തുളസി തലമുടിക്കും അത്ഭുത മരുന്ന്: മുടികൊഴിച്ചില്‍ തടയും താരന്‍ അകറ്റും
ഇത്തരം സ്ട്രേറ്റജികൾ കണ്ട് മടുത്തത് കൊണ്ടാണോ എന്തോ സാഗർ-സെറീന കോംബോ സീനുകൾ കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഇറിറ്റേഷൻ തോന്നും. എല്ലാവരിൽ നിന്നും അകന്നുമാറി ഒരിടത്ത് ഇരുന്ന് തുരുതുരാ സംസാരിക്കുന്ന സാഗറും സെറീനയും ഇവർക്കിടയിൽ സ്ക്രീൻസ്‌പേസ് തേടി ഗതികിട്ടാ പ്രേതങ്ങളെ പോലെ അലയുന്ന റെനീഷയും ജുനൈസും ഷോയെ നല്ല രീതിയിൽ തന്നെ ബോറാക്കുന്നുണ്ട്. (ഇരട്ടത്താപ്പ് കയ്യോടെ പിടിക്കപ്പെട്ടതിൽ പിന്നെ റെനീഷക്ക് മൊത്തത്തിൽ ഗ്രഹപ്പിഴയാണ് ).

പ്രണയം എന്നാൽ ശക്തവും മനോഹരവുമായ സംഗതി തന്നെയാണ്. സാഗറും സെറീനയും ഇനി ആത്മാർത്ഥ പ്രണയമാണെങ്കിൽ കൂടി അത് അവരുടെ മാത്രം കാര്യമാണ്. പക്ഷേ ഷോ കാണുന്ന പ്രേക്ഷകർ എന്ന നിലക്ക് ഈ ലൗ ട്രാക്കിന്റെ പുറകേ സപ്പോർട്ടുമായി നടക്കാതെ അർഹിക്കുന്ന ആളിന് സീസൺ ടൈറ്റിൽ വിന്നർ ആക്കാനുള്ള യുക്തി കാണിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്- കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, സാഗറും സെറീനയും ചെവിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ സാർ ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നു സ്വകാര്യങ്ങൾ ചെവിയിൽ പറയാൻ പാടില്ല എന്ന്. ഇന്നിപ്പോൾ സ്വകാര്യങ്ങൾ പറയുന്നത് ആരെങ്കിലും കണ്ടവർ ഉണ്ടോ? ബിഗ് ബോസ് അല്ല ഇനി മോഹൻലാൽ അല്ല ദൈവം തമ്പുരാൻ ഇറങ്ങിവന്ന് പറഞ്ഞാലും ഞങ്ങൾ സ്വകാര്യങ്ങൾ പറയും ഇവിടെ ഞങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങളാണ് ഞങ്ങളുടെ നിയമങ്ങൾ എന്നുള്ള ധാരണയിലാണ് ഇവർ അവിടെ കളിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.
മോഹൻലാൽ സാർ അതിനെക്കുറിച്ച് ഇന്നൊന്നും പറഞ്ഞില്ല. പക്ഷേ കാണുന്ന ഞങ്ങൾ പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത് ബിഗ് ബോസ് അധികൃതരെ. ബിഗ് ബോസിന്റെയും മോഹൻലാൽ സാറിന്റെയും വാക്കുകൾ കേൾക്കാൻ പറ്റാത്തവരെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ബിഗ്ഗ്‌ബോസ് ഹൗസിലെ മാരാർ ഗാങ്ങും ... പിന്നെ റെനീഷ് മിഥുനും ചർച്ച ചെയ്തിരുന്നു സെറീന ആവും ഈ ആഴ്ച പോകുന്നതെന്ന്. ശോഭയും സാഗറും വീട്ടില്‍ ഈ വിഷയം ചർച്ച ചെയ്തിരുന്നു. വീട്ടിലെ എല്ലാവരും കരുതിയത് സെറീന പുതുമുഖം അല്ലെ. അപ്പൊ അവൾ തന്നെ പുറത്തു പോകും എന്നാണ്... അതുകൊണ്ടാണ് ഇത് വരെ സാഗർ-സെറീന ലവിന് അധികം ശ്രദ്ധ കൊടുക്കാഞ്ഞത്. ഇനി ഇപ്പൊ സെറീനക്കാണ് ദേവൂനെക്കാളും മനീഷയെക്കാളും വോട്ട് കിട്ടിയതെന്ന് മനസ്സിലാക്കുമ്പോൾ സെറീന-സാഗർ ടീമിനെതിരെ ഗ്രൂപ്പ് അറ്റാക്ക് ആയിരിക്കുമെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications