Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിൻ പറഞ്ഞത് പച്ചക്കള്ളം'; 'വാസു അണ്ണൻ'ഗുണം ചെയ്തു, സർപ്രൈസിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുനൈസ്

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5ൽ മൂന്നാം സ്ഥാനക്കാരനായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ജുനൈസ് വിപി. തുടക്കത്തിൽ വലിയ വിമർശനം നേരിടേണ്ടി ജുനൈസ് പിന്നീട് ഹൗസിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിലൊരാളായി മാറുകയായിരുന്നു.

ഷോയിലുടനീളം ഒറിജിനലായി മാത്രമാണ് താൻ തുടർന്നതെന്ന് പറയുകയാണ് ഇപ്പോൾ ജുനൈസ്. 'മൈൽ സ്റ്റോൺ മെയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജുനൈസിന്റെ പ്രതികരണം. മറ്റെല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഉപയോഗിച്ച് വലിയ രീതിയിൽ പുറത്ത് പ്രമോഷൻ നടത്തിയപ്പോഴും എന്തുകൊണ്ട് താൻ അത് ചെയ്തില്ലെന്നും അഭിമുഖത്തിൽ ജുനൈസ് വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകളിലേക്ക്

junazi-

'ബിഗ് ബോസിൽ മൂന്നാം സ്ഥാനം ലഭിക്കുകയെന്നത് വലിയ കാര്യമാണ്. അഖിൽ മാരാരിനെ ആയിരുന്നു ഞാൻ അവിടെ പ്രധാനമായും എതിർത്തിരുന്നത്. അതുകൊണ്ട് തന്നെ എത്രത്തോളം പിന്തുണ ഉണ്ടെന്ന് അറിയില്ലായിരുന്നു. ബിഗ് ബോസ് പ്രവചനാതീതമാണ്. ഏറ്റവും കൂടുതൽ നോമിനേഷനിൽ വന്ന വ്യക്തിയാണ് ഞാൻ. എന്റെ മുഖം ഭയങ്കര എക്സ്പ്രസീവ് ആണ്. അതുകൊണ്ട് തന്നെ നോമിനേഷനിൽ വരുമ്പോൾ അനുഭവിച്ച ചെറിയ ടെൻഷനൊക്കെ ആളുകൾ തിരിച്ചറിഞ്ഞിരുന്നു.

ഞാൻ ഒറിജിനലായിരുന്നു. ആദ്യ ദിവസമൊക്കെ ക്യാമറയെ കുറിച്ചൊക്കെ നമ്മൾ ആലോചിക്കുമായിരുന്നു. എന്നാൽ പിന്നീട് അതൊക്കെ മറക്കും. ബിഗ് ബോസ് ഹൗസിൽ ഭയങ്കരമായി അഭിനയിച്ച് നിന്ന് പോകാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ പോകാൻ കഴിയുന്നവർ ഇല്ലെന്നല്ല. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. നൂറ് ശതമാനം റിയൽ ആയിട്ടുള്ള റിയാലിറ്റി ഷോയാണ്. റോബിൻ പറയുന്നതൊക്കെ ഞാൻ കണ്ടു. പച്ചക്കള്ളമാണ് പറയുന്നത്. റിയൽ ആയ മനുഷ്യർ കാണിച്ച റിയൽ ആയ കാര്യങ്ങളാണ് ജനം കണ്ടത്. ബിഗ് ബോസിൽ എനിക്ക് ഒരു ഗെയിം സ്ട്രാറ്റജി ഉണ്ടായിരുന്നില്ല.

അവിടെ വന്നവരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ആളായിരുന്നു ഞാൻ. വേണമെങ്കിൽ എനിക്ക് സോഷ്യൽ മീഡിയ പ്രമോഷന് വേണ്ടി ഉപയോഗിക്കാമായിരുന്നു. എന്നാൽ ഞാൻ ചെയ്തില്ല. അതെനിക്ക് തെറ്റായി തോന്നിയിട്ടില്ല. കാരണം അതൊരു ഗെയിം ഷോയാണ്. ജനങ്ങൾ നമ്മളെ ഇഷ്ടപ്പെട്ട് ഒരു വോട്ട് ചെയ്യുമ്പോൾ അതിന് വലിയ വാല്യു ഉണ്ട്. അതിനപ്പുറത്തേക്ക് നമ്മൾ നമ്മളെ തന്നെ ബൂസ്റ്റ് ചെയ്യേണ്ടെന്ന് തോന്നി, പക്ഷേ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതും വലിയ കാര്യമാണ്.

ഇതൊരു വൺ ടൈം ടിക്കറ്റാണ്. ഒരു പത്ത് സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ സ്വീകാര്യത കിട്ടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഈ ഗോൾഡൻ അവസരം പരമാവധി ഉപയോഗിക്കുകയെന്നത് വളരെ വലിയ കാര്യമാണ്.ആദ്യമൊക്കെ എനിക്ക് വളരെ നെഗറ്റീവ് ആയിരുന്നുവെന്നാണ് അറിഞ്ഞത്. വാസു അണ്ണൻ എന്നൊക്കെ വിളികേട്ടു, മുടിയൊക്കെ വെട്ടിയതൊക്കെ ചർച്ചയായി. പക്ഷേ അതൊക്കെ വളരെ വലിയൊരു കാര്യത്തിലേക്ക് പോകുകയാണ്. ഇപ്പോൾ അതൊന്നും പറയുന്നില്ല. എല്ലാം ഒരു നിമിത്തമാണ്. സംഭവിക്കുന്നതിന് പിന്നിലൊക്കെ നല്ലൊരു കാരണമുണ്ട്.

ഹൗസിൽ ഞാൻ റിനോഷുമായി മാത്രമാണ് പ്രശ്നം ഉണ്ടാകാതിരുന്നത്. ബാക്കി എല്ലാവരുമായും പ്രശ്നം ഉണ്ടായിരുന്നു.അഖിൽ മാരാരുടെ തഗ് ഒക്കെ വേറെ ലെവലായിരുന്നു. ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്. നമ്മൾ റിയലാണെങ്കിലും ജനങ്ങൾക്ക് അത് ഗെയിമായി തോന്നാം', ജുനൈസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+