Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങളുടെ പണപ്പെട്ടിയുമായി ബിഗ് ബോസിന്റെ പടിയിറങ്ങി നാദിറ: ആ തീരുമാനം ശരിയോ, തെറ്റോ?

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് നാദിറ മെഹ്റിന്‍. തുടക്കത്തില്‍ താരത്തിന്റെ മത്സര രീതിക്കെതിരെ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രേക്ഷകർക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും പതിയെ പതിയെ താരം മികച്ച രീതിയില്‍ മുന്നോട്ട് കയറി വരികയായിരുന്നു. ഇതോടെ താരത്തെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി.

ടിക്കറ്റ് ടു ഫിനാലെ ടാസ്കിലായിരുന്നു നാദിറയെന്ന യഥാർത്ഥ ഗെയിമറെ പ്രേക്ഷകർ കണ്ടത്. മറ്റ് മത്സരാർത്ഥികളെ ബഹുദൂരം പിന്നിലാക്കി ടാസ്ക് വിജയിച്ചതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് പ്രവേശനം നേടുന്ന ആദ്യ താരവുമായി നാദിറ. ഇതോടൊപ്പം തന്നെയാണ് ഫാമിലി ടാസ്കില്‍ അനിയത്തിയും സുഹൃത്തും ബിഗ് ബോസിലേക്ക് വരുന്നതും ബിഗ് ബോസ് കിരീടം നേടുന്നതിനേക്കാള്‍ വലിയ സന്തോഷ വാർത്ത നാദിറയെ അറിയിക്കുന്നതും.

nadira1

തന്നോട് പിതാവിനും വീട്ടുകാർക്കും ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ മാറിയെന്നും തിരിച്ച് വീട്ടിലേക്ക് മടങ്ങാമെന്നുള്ളതുമായിരുന്ന ആ വാർത്ത. മുംബൈയിക്ക് വരാനായി അനിയത്തിയെ വാപ്പ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടു എന്നുള്ളതും താരത്തേയും ബിഗ് ബോസ് ആരാധകരേയും ഒരുപോലെ സന്തോഷിപ്പിച്ച കാര്യമായിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കാത്തുനില്‍ക്കാതെ മണി ബോക്സുമായി നാദിറ ബിഗ് ബോസില്‍ നിന്നും വിടപറഞ്ഞിരിക്കുകയാണ്.

ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്നതോടെയാണ് കഴിഞ്ഞ തവണത്തേത് പോലെ ഏറ്റവും പ്രധാനപ്പെട്ട ടാസ്കായി ബിഗ് ബോസ് മത്സരാർത്ഥികള്‍ക്ക് മുന്നില്‍ പണപ്പെട്ടി ടാസ്ക് മുന്നോട് വെച്ചത്. കഴിഞ്ഞ ദിവസം തുടങ്ങിയ ടാസ്കില്‍ 6.5 ലക്ഷം രൂപവരേയുള്ള ഓഫറാണ് നല്‍കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ താന്‍ പണപ്പെട്ടി എടുത്തേക്കുമെന്ന സൂചന നാദിറ നല്‍കിയിരുന്നു.

6.5 ലക്ഷത്തിന്റെ പണപ്പെട്ടി എടുത്ത് പുറത്തേക്ക് പോവാന്‍ തയ്യാറാണെന്ന നിലപാടായിരുന്നു നാദിറ ഇന്നലെ സ്വീകരിച്ചത്. എന്നാല്‍ നാളെയും ടാസ്ക് തുടരുമെന്നും ഇനിയും പണപ്പെട്ടികള്‍ വരുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയതോടെ ആദ്യ ദിനം പണപ്പെട്ടി എടുക്കുന്നതില്‍ നിന്നും നാദിറ പിന്മാറി. ഒടുവില്‍ ഇന്ന് പുതിയ പണപ്പെട്ടി തുറന്ന് 7.75 ലക്ഷം എന്ന വാഗ്ദാനം ബിഗ് ബോസ് മുന്നോട്ട് വെച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ താരം തയ്യാറാവുകയായിരുന്നു. മറ്റ് താരങ്ങളും നാദിറയുടെ തീരുമാനത്തെ പിന്തുണച്ചു. പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും നാദിറ പണപ്പെട്ടി എടുക്കുന്നതിനോട് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.

'ഇനി വരുന്നത് വലിയ തുകയായിരിക്കാം. പക്ഷെ ഈ തുകയും എന്നെ സംബന്ധിച്ച് ഏറെ വലിയതാണ്. അത്യാഗ്രഹം അല്ല, എന്റെ ആഗ്രഹമാണ് ഇത്. ഈ തീരുമാനം ചിലപ്പോള്‍ തെറ്റോ ശരിയോ ആയിരിക്കാം. എന്നാല്‍ അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്നേ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു തുകയാണ് ഇത്. അതുകൊണ്ടാണ് ഞാന്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിന്നറായിട്ട് തന്നെയാണ് ഞാന്‍ മടങ്ങുന്നത്' - നാദിറ പറഞ്ഞു

ആദ്യം തന്നെ എനിക്ക് ക്ഷമ പറയാനുള്ളത് എനിക്ക് ഇതുവരെ വോട്ട് ചെയ്തവരോടാണ്. എന്റെ അവസ്ഥയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്. ജീവിതത്തില്‍ ഒരുപാട് പോരാടുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ തീരുമാനം നിങ്ങള്‍ക്കും മനസ്സിലാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടേയുള്ള ഒരോരുത്തരും വിജയിക്കാന്‍ അർഹതയുള്ളവരാണെന്നാണ് ഞാന്‍ കരുതുന്നത്. ബിഗ് ബോസ് എനിക്ക് വലിയൊരു അവസരമാണ് തന്നത്. അതില്‍ വലിയ കാര്യങ്ങള്‍ പുറത്തുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും നാദിറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+