റെനീഷയാണോ തെറ്റുകാരി: നാഭിക്ക് ചവിട്ട് കിട്ടിയാൽ ആരായാലും തിരിച്ചടിക്കും - വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ഏറ്റവും രസകരമായ വീക്കിലി ടാസ്ക് ആയിരുന്നു ഈ ആഴ്ച കടന്നുപോയ മിഷന്‍ എക്സ്. ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. പലപ്പോഴും കായികപരമായി തന്നെ താരങ്ങള്‍ ഏറ്റമുട്ടുകയുണ്ടായി. ഇത്തരത്തില്‍ മത്സരിക്കുന്നതിനിടെ ബസർ അടിച്ചിട്ടും റെനീഷ അഖില്‍ മാരാരെ കായികപരമായി നേരിട്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ആരോപണം എന്നതിന് അപ്പുറം ഇത്തരമൊരു പ്രവർത്തി തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് റെനീഷ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു.
തന്റെ ശരീരം വേദനിച്ചപ്പോള്‍ താനും പ്രതികരിച്ചെന്നാണ് റെനീഷ വ്യക്തമാക്കുന്നത്. റെനീഷയെ പിന്തുണച്ച് അവരുടെ ആരാധകരും മുന്നോട്ട് വന്നിട്ടുണ്ട്. നാഭിക്ക് ചവിട്ട് കിട്ടിയാൽ ആരായാലും തിരച്ചടിക്കും അതിനിപ്പോ ബസർ അടിക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ പറ്റില്ല. താൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് റെനീഷയെ ചവിട്ടിയതെന്ന് മാരാരും പറയുന്നുണ്ടെന്നുമാണ് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിങ്ങൾക്കൊക്കെ എന്താണ് വേണ്ടത് ?റെനീഷയെ ചവിട്ടി നട്ടെല്ല് ഒടിക്കണമായിരുന്നോ.... എന്നിട്ട് അവൾ ഹോസ്പിറ്റലിൽ കിടക്കുന്ന വീഡിയോ കണ്ട് രസിക്കണമായിരുന്നോ? ഒരു പെണ്ണ് തിരിച്ചടിക്കാൻ പാടുണ്ടോ ? അതും ഇന്ത്യയിൽ! കിട്ടുന്ന അടി മുഴുവൻ വാങ്ങി മിണ്ടാതെ മൂലക്കിരിക്കേണ്ടതിന് പകരം അഹങ്കാരി. റെനീഷയെ ഇവർക്ക് പുറത്താക്കി കൂടെ...... എന്തിനാണ് അവളെ ഇനിയും മഴയെത്ത് നിർത്തുന്നത് ?
ഒരു ടാസ്ക് നടന്നു അതും ഫിസിക്കൽ ടാസ്ക്. മാരാർ നിലത്ത് കിടന്ന് നിൽകുന്ന റെനീഷയുടെ അടിവയറ്റിൽ ചവിട്ടുന്നു ഒരു തവണയല്ല, അതിന്റെ റിയാക്ഷനായി റെനീഷ കൈ കൊണ്ട് മാരാരെ അടിക്കുന്നു ബസർ ശബ്ദം മുഴങ്ങുന്നു. തന്റെ നാഭിക്ക് ചവിട്ട് കിട്ടിയാൽ ആരായാലും തിരച്ചടിക്കും അതിനിപ്പോ ബസർ അടിക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ പറ്റില്ല. താൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് റെനീഷയെ ചവിട്ടിയതെന്ന് മാരാരും പറയുന്നുണ്ട്.
എന്താണ് ശരിക്കുള്ള പ്രശ്നം റെനീഷയ്ക്ക് നാഭിക്ക് കിട്ടിയ ചവിട്ടാണോ ? മാരാർക്ക് കൈ കൊണ്ട് കിട്ടിയ അടിയാണോ ? അതോ ബസർ അടിച്ചതാണോ ? ബസർ അടിച്ചിട്ട് ഒരുപാട് സമയത്തിന് ശേഷമല്ല അവൾ മാരാറെ അടിച്ചത് ആക്ഷൻ & റിയാക്ഷൻ എന്ന രീതിയിൽ സംഭവിച്ചതാണ് അതിനിടയിൽ ബസർ ശബ്ദം വന്നു അത്രയേയുള്ളൂ.

അതിന് ശേഷമാണ് ശ്രുതി നിനക്ക് നാണമുണ്ടോ എന്ന അസ്ഥാന ചോദ്യവുമായി വന്നത് അടിവയറ്റിൽ ചവിട്ട് കിട്ടിയ ആളോടാണ് മാനത്തിന്റെ കണക്ക് കൂടി ചോദിക്കുന്നത് പോലെ. റെനീഷയെ ചവിട്ടിയത് കുറ്റമല്ല. രണ്ടാമത് നടന്ന റിയാക്ഷനായ
റെനീഷ അടിച്ചതാണ് കുറ്റം!. നല്ല കണ്ടുപിടുത്തം. താൻ ചെയ്തത് ഒട്ടും ന്യായീകരിക്കാതെ തന്നെ അവൾ പറഞ്ഞിട്ടുണ്ട് എത്ര പരിഹസിക്കലുകളും ഡീ ഗ്രേഡിങ്ങും നടത്തിയാലും ഇത്ര സ്പിരിറ്റോടെ അവിടെ ഗയിം കളിക്കുന്ന ആൾ വേറെയില്ല നിങ്ങൾക്ക് ഒറ്റപ്പെടുത്താം ഞങ്ങൾ ചേർത്തുപിടിച്ചോളാം- കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, വേദനിച്ചിട്ട് തിരിച്ചു അടിച്ചത് ന്യായീകരിക്കുകയണെങ്കിൽ ബസർ അടിച്ചതിന് ശേഷം എല്ലാവരും കൂടെ റിനീഷയ്ക്ക് കൂട്ടത്തല്ലു കൊടുക്കേണ്ടത് ആയിരുന്നുവെന്നാണ് മറ്റൊരു പ്രേക്ഷകന്‍ കമന്റായി രേഖപ്പെടുത്തുന്നത്. അതാണ് മോഹൻലാൽ സൂചിപ്പിച്ചതും. തനിക്ക് വേദനിച്ചിട്ടു പ്രതികരിച്ചു എന്ന് പറയുന്ന ആൾ ആരെയും വേദപ്പിക്കാത്ത വ്യക്തി ആയിരുന്നെങ്കിൽ ഒരു ന്യായം ഉണ്ടായിരുന്നു. എല്ലാവരെയും ഓടി നടന്നു പഞ്ഞിക്കിട്ട് അവസാനം തനിക്കിട്ട് ഒരെണ്ണം കിട്ടിയപ്പോൾ അതിൻ്റെ കലിപ്പ് കൂടി തീർത്തിട്ട് സ്വയം ന്യായീകരിക്കലോടെ ന്യായീകരിക്കലാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications