Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറുപടി കേട്ടയുടനെ മനസ്സിലായി ആ താരം ബിഗ് ബോസിന് പറ്റിയതല്ലെന്ന്': പൊളി ഫിറോസ് വെളിപ്പെടുത്തുന്നു

വളരെ അപ്രതീക്ഷിതമായിട്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ 'ചലഞ്ചർ' എന്ന രീതിയില്‍ പോവാനുള്ള അവസരം ലഭിക്കുന്നതെന്ന് സീസണ്‍ 3 താരം കൂടിയായ പൊളി ഫിറോസ്. നേരത്തെ അവർ വിളിച്ച് ഇത്തരമൊരു അവസരം ലഭിച്ചാല്‍ വരുമോയെന്ന് ചോദിച്ചിരുന്നു. സമ്മതം അറിയിച്ചെങ്കിലും ദീർഘനാളായി ഒരു വിവരവും ഇല്ലായിരുന്നു. ഒടുവില്‍ പുറപ്പടേണ്ട ദിവസത്തിന്റെ തലേനാളാണ് മുംബൈക്ക് ഫ്ലൈറ്റ് കയറാന്‍ പറയുന്നതെന്നും ഫിറോസ് വ്യക്തമാക്കുന്നു.

യഥാർത്ഥത്തില്‍ ഞാന്‍ ആരുടേയും ആരാധകന്‍ അല്ല. നല്ല ഗെയിമർ ആരാണോ അദ്ദേഹത്തെ ഇഷ്ടമാണ്. ആരാധകന്‍ എന്ന നിലയിലേക്ക് വരണമെങ്കില്‍ നമുക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അതെല്ലാം പൂർത്തീകരിക്കുന്ന ഒരു താരം അവിടെ ഉണ്ടായിരിക്കണം. എന്നാല്‍ അത്തരമൊരു താരം ഈ സീസണില്‍ ഇല്ലെന്നും ഫിറോസ് ഖാന്‍ പറയുന്നു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

firos

ബിഗ് ബോസ് ഷോയില്‍ നാല് വികാരങ്ങള്‍ക്കാണ് പ്രധാന്യം. ഒന്ന് നമ്മള്‍ ഒരു കൊമേഡിയനായിരിക്കണം. രണ്ടാമത് ഫൈറ്ററായിരിക്കണം. മൂന്നാമത് അത്യാവശ്യം പ്രണയമുള്ളവരായിരിക്കണം. നാലാമത് വികാരങ്ങള്‍ നല്ല രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കണം. ഈ നാല് കാര്യങ്ങളും ഒരാളില്‍ വരികയാണെങ്കില്‍ അയാളുടെത് എടുത്ത് പറയേണ്ട ഗെയിം ആയിരിക്കും. അടുത്ത സീസണുകളില്‍ അത്തരമൊരു താരത്തെ ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇനി നടക്കാനിരിക്കുന്ന ഏതെങ്കിലും സീസണിലേക്ക് എന്നെ വിളിക്കുകയാണെങ്കില്‍ എന്നില്‍കൂടി മേല്‍പ്പറഞ്ഞ നാല് കാര്യങ്ങളും പ്രാവർത്തികമാക്കും. നിലവിലെ സീസണിലെ മികച്ച ഗെയിമർ ആരെന്ന് ചോദിച്ചാല്‍ ഗോളിയില്ലാത്ത പോസ്റ്റില്‍ ഗോള്‍ അടിക്കുക എന്നുള്ളത് എളുപ്പമാണ്. അത് കളിക്കാരന് കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും എളുപ്പമായിരിക്കും. അവിടെ ഗോളിമാർ ഇല്ലെന്നതാണ് പ്രശ്നം. എങ്കിലും അഖില്‍ മാരാറെ മികച്ചൊരു ഗെയിമറായി ഞാന്‍ കാണുന്നു.

എതിരാളികള്‍ ശക്തമാണെങ്കില്‍ കൂടുതല്‍ ബുദ്ധി ഉപയോഗിക്കേണ്ടി വരും. ഇവിടെ അതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ ഒരുപാട് വിശ്രമ സമയം അദ്ദേഹത്തിന് കിട്ടുന്നു. ചുരുക്കത്തില്‍ അവിടെ ഉള്ളവരില്‍ നല്ല ഗെയിമർ അഖിലാണ്. മിഥുന്‍ നല്ല മനുഷ്യനാണ്. പക്ഷെ ബിഗ് ബോസ് എന്ന ഷോ അദ്ദേഹത്തിന് പറ്റിയ കാര്യമല്ല.

ഞാന്‍ പോയി ആദ്യമായി ചോദിച്ചത് മിഥുനോട് ഇവിടെ ഉണ്ടായിരുന്നോ എന്നാണ്. അതിന് അദ്ദേഹം നല്‍കിയ ഉത്തരം ആദ്യം തൊട്ടേ ഇവിടെ ഉണ്ടെന്നാണ്. ഞാന്‍ ചോദിച്ചതിന്റെ അർത്ഥം പോലും അവന് മനസ്സിലായില്ല. അതോടെ തന്നെ മിഥുന്‍ ഈ ഷോയ്ക്ക് പറ്റിയ ആള്‍ അല്ലെന്ന് ബോധ്യമായി. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മികച്ച യോഗ്യതകളുണ്ടെന്നും പൊളി ഫിറോസ് കുട്ടിച്ചേർക്കുന്നു.

ആരേയും ലക്ഷ്യം വെച്ചുകൊണ്ടല്ല ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. പലരും ചോദിക്കുന്നത് മാരാറെ ലക്ഷ്യം വെച്ചിരുന്നോ എന്നാണ്. അതിന്റെ ആവശ്യം എന്താണ്. അദ്ദേഹം അവിടെ നല്ല രീതിയില്‍ ഗെയിം കളിക്കുന്നു. ഇനി എന്തെങ്കിലും അഖില്‍ മാരാറില്‍ നിന്നും കിട്ടണമെങ്കില്‍ ബാങ്കിയുള്ളവർ ഗെയിം കളിക്കണം. അതിന് വേണ്ടിയാണ് ഞാന്‍ ശ്രമിച്ചത്.

അഖില്‍ മാരാറെ ഒരു ഭയത്തോടെയാണ് മറ്റുള്ളവർ നോക്കി കാണുന്നത്. പറയുന്നത് നല്ലതും ചീത്തയും ആണെങ്കിലും കേന്ദ്രം അയാള്‍ തന്നെയാണ്. ഞാന്‍ അവിടെ പോയി പലരേയും നല്ല രീതിയില്‍ പ്രകോപിതരാക്കിയിട്ടുണ്ട്. അതൊക്കെ അവരുടെ നല്ലതിന് വേണ്ടിയാണ്. ഞങ്ങള്‍ പോയി വന്നതിന് ശേഷം പലരും മിണ്ടിത്തുടങ്ങിയിട്ടുണ്ട്. ജുനൈസും വിഷ്ണുവുമൊക്കെ ഇനി മാരാർക്ക് ശക്തരായ എതിരാളികളായി വന്നേക്കുമെന്നും പൊളി ഫിറോസ് അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+