Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ ചെയ്തിരുന്നെങ്കില്‍ അഖില്‍ മാരാർ അല്ല, റെനീഷ ബിഗ് ബോസ് കപ്പ് ഉയർത്തിയേനെ'

ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ചത് പോലെ തന്നെ അഖില്‍ മാരാർ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വിജയ കിരീടം ചൂടിയിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് ട്വിസ്റ്റൊന്നും സംഭവിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്ത് റെനീഷ വന്നത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തി. ശോഭ വിശ്വനാഥ് ഫസ്റ്റ് റണ്ണർ അപ്പായി മാറുമെന്നായിരുന്നു വലിയൊരു വിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. എന്നാല്‍ ജുനൈസിനും പിന്നിലായി നാലാം സ്ഥാനം മാത്രമണ് ശോഭയ്ക്ക് ലഭിച്ചത്.

സിരീയില്‍ രംഗത്ത് നിന്നും ബിഗ് ബോസിലേക്ക് വന്ന റെനീഷയ്ക്ക് തുടക്കം മുതല്‍ തന്നെ മികച്ച രീതിയിലുള്ള മത്സരം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. തന്റെതായ രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് പറയാനുള്ള കാര്യം ആരോടും തുറന്ന് പറയുന്ന മനോഭാവമായിരുന്നു. ഇതിന്റെ പേരില്‍ സുഹൃദ് ബന്ധങ്ങളില്‍ അടക്കം ഷോയില്‍ താരത്തിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.

 reneesha

അതേസമയം ആദ്യ ആഴ്ചയിലെ റെനീഷയുടെ ഗെയിം പ്ലാൻ ഏറ്റവും ശരിയായിരുന്നുവെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. അവൾ അത് തന്നെ തുടർന്നിരുന്നു എങ്കിൽ ടൈറ്റിൽ വിന്നർ ആയേനെ. എങ്കിലും ഒടുവില്‍ രണ്ടാം സ്ഥാനത്ത് എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അങ്ങനെ ഈ സീസണും അവസാനിച്ചു ഹൗസ് മേറ്റ്സിന്റെ ലിസ്റ്റ് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു കേരത്തിലെ സ്ത്രീ വിരുദ്ധ അഗ്രസീവ് ആണധികാരത്തിനെ ആലിംഗനം ചെയ്യുന്ന ഭൂരിപക്ഷത്തിനെ ആവോളം തന്റെ ചെയ്തികൾ കൊണ്ട് ആവേശം കൊള്ളിക്കാൻ പോകുന്ന ആൾക്ക് തന്നെ കപ്പ് കിട്ടുമെന്ന്. അയാൾക്കെതിരെ ഉയരുന്ന ഓരോ പെൺ ശബ്ദവും അടിച്ചമർത്താൻ പുറത്ത് കുറേ ആഘോഷ കമ്മിറ്റിക്കാരുടെ തെറിവിളി കൂടി ഉണ്ടാകുമെന്നും അറിയാമായിരുന്നു.

അയാൾ ചെയ്യുന്നതും പറയുന്നതുമായ സകല കൊള്ളരുതായ്മകളും നോർമലൈസ് ചെയ്ത് ബിജിഎം കുത്തി കേറ്റി അർമാദിക്കാൻ ആവോളം ആൾക്കാർ ഉണ്ടാകും. ഭൂരിപക്ഷ ഹിതംമാത്രമാണ് ശരിയെന്ന് വിശ്വസികുന്നില്ല. അതുകൊണ്ട് തന്നെയാണ് ഭൂരിപക്ഷം കൈയ്യടിക്കുന്ന ആൾക്ക് നേരെ ആദ്യം കൈ ചൂണ്ടിയ റെനീഷയെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്..

ആദ്യ ആഴ്ചയിലെ റെനീഷയുടെ ഗെയിം പ്ലാൻ ഏറ്റവും ശരിയായിരുന്നു. അവൾ അത് തന്നെ തുടർന്നിരുന്നു എങ്കിൽ ടൈറ്റിൽ വിന്നർ ആയേനെ. ഇത്രയൊക്കെ ഡീഗ്രേഡിംങ് പുറത്ത് നടന്നിട്ടും ഒരുപാട് ഒറ്റപ്പെടുത്തലുകൾ അകത്ത് സംഭവിച്ചിട്ടും റെനീഷ എന്ന 23 കാരി വിജയത്തിന് ഏറ്റവും അടുത്തെത്തി, അതിൽ സന്തോഷമുണ്ട്.

ഇനി കുറച്ച് നാൾ ബിഗ് ബോസ് ഹാങ്ങ്ഓവർ ഉണ്ടാകും. അപ്പോഴേക്കും ഹിന്ദി ബിഗ് ബോസ് തുടങ്ങും പിന്നെ അതിന്റെ പിന്നാലെ പോകും. തെറി വിളിച്ചവരോടും പിആർ എന്ന് പറഞ്ഞ് അക്ഷേപിച്ചവരോടും പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങളൊന്നും മാറില്ല നിങ്ങളെ മാറ്റാൻ ഞാൻ ആളുമല്ല അപ്പോ ശരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+