Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷിനോട് വെറുപ്പ് തോന്നുന്നു: വ്യാജ ആരോപണം നടത്തി സഹതാപം പിടിച്ച് വാങ്ങാൻ ശ്രമം - വൈറല്‍ കുറിപ്പ്

മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ എവിക്ഷന്‍ നടന്ന് കഴിഞ്ഞു. ആഞ്ചലീനയാണ് ബിഗ് ബോസില്‍ നിന്നും പുറത്താവുന്ന ആദ്യതാരമായിരിക്കുന്നത്. ആദ്യമൊക്കെ ആരാധകർക്ക് അത്ര പ്രിയപ്പെട്ട താരമായിരുന്നെങ്കിലും പതിയെ ആളുകളുടെ മനസ്സില്‍ ഇടം നേടി വരുന്നതിനിടയിലാണ് അവരുടെ പ്രിയപ്പെട്ട ആഞ്ചി പുറത്തേക്ക് പോവുന്നത്.

ഇതോടെ ബിഗ് ബോസില്‍ നിന്ന് പുറത്തായവരുടെ എണ്ണം രണ്ട് ആയി. വൈല്‍ഡ് കാർഡ് എന്‍ട്രിയായി വന്ന ഹനാന്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നേരത്തെ ഷോയില്‍ നിന്നും പുറത്ത് പോയിരുന്നു. അതേസമയം ഷോ മൂന്ന് ആഴ്ച പിന്നിട്ടതോടെ താരങ്ങളുടെ മത്സര രീതിയും അതുപോലെ തന്നെ പ്രേക്ഷക പിന്തുണയും തന്നെ ഏകദേശം വ്യക്തമായി കഴിഞ്ഞു. പ്രേക്ഷക പിന്തുണയില്‍ ഏറ്റവും അധികം മുന്നിട്ട് നില്‍ക്കുന്നത് റിനോഷാണ്.

rinosh

നിരവധി ആളുകളാണ് റിനോഷിന്റെ മത്സര രീതിയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. റിയലായി തന്നെ നില്‍ക്കുന്ന താരമായാണ് അദ്ദേഹത്തിന്റെ ആരാധകർ കാണുന്നത്. എന്നാല്‍ റിനോഷിന് വിമർശകരും ഉണ്ട്. അത്തരത്തില്‍ ബിഗ് ബോസ് ആരാധകനായ അല്‍കേഷ് എന്നയാള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

എന്തുകൊണ്ട് റിനോഷ് ഏറ്റവും കൂടുതല്‍ അവമതിപ്പ് ഉണ്ടാക്കുന്ന താരമാകുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മറ്റ് താരങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ അടക്കം തൊടുത്തുവിട്ട് സഹതാപ തരംഗം ഉണ്ടാക്കി വോട്ട് നേടിയെടുക്കാനുള്ള ശ്രമമാണ് റിനോഷിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 rinosh

ബിഗ് ബോസ് അഞ്ചാം സീസണിൽ പ്രത്യേകിച്ച് ഏതെങ്കിലും ഒരു മത്സരാർത്ഥിയെ പിന്ത്‌ണയ്ക്കാതെ ഓരോ ആഴ്ചയിലേയും മൊത്തത്തിലുള്ള പ്രകടനം കണ്ട് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ച ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മത്സരാർത്ഥിയോട് പ്രത്യേക മതിപ്പൊ അവമതിപ്പൊ ഇല്ല.

പക്ഷെ ഇന്നും ഇന്നലെയും കണ്ട ചില പോസ്റ്റുകളിൽ നിന്ന് ഒരു മത്സരാർത്ഥിയോട് വല്ലാത്തൊരു അവമതിപ്പ് തോന്നുന്നു. റിനോഷിനോടാണത്. റിനോഷിനോട് ഒരു വെറുപ്പ് തോന്നാൻ കാരണം അദ്ദേഹത്തിന്റെ ഫാൻസിന്റെ ചില അസഹനീയമായ പോസ്റ്റുകളാണ്. അതിൽ ഒരെണ്ണമാണ് ഈ പോസ്റ്റിനോപ്പം കൊടുത്തിരിക്കുന്നത്.

വിഷുസദ്യ കഴിക്കാനിരുന്ന റിനോഷിനെ അപമാനിച്ച് എഴുന്നേൽപ്പിച്ചു വിട്ടു എന്ന വ്യാജ ആരോപണം നടത്തി സഹതാപം പിടിച്ച് വാങ്ങാൻ പോസ്റ്റുകളിട്ട് കഷ്ടപ്പെടുന്നത്‌ കണ്ട് പുച്ഛം തോന്നിയിരിക്കുമ്പോഴാണ് 80 ദിവസത്തോളം ബാക്കി നിൽക്കെ ഈ സീസൺ ബിഗ് ബോസ് വിജയി റിനോഷ് ആയിരിക്കുമെന്നുള്ള ഒരു പ്രെഡിക്ഷൻ പോസ്റ്റ് കാണുന്നത്. അതോടുകൂടി റിനോഷിനെ വെറുത്തു പോയി.

 rinosh

ഇനിയും കുറഞ്ഞത് 80 ദിവസത്തോളം ബാക്കിയുണ്ട്. ഇതിനിടയ്ക്ക് എന്തെല്ലാം സംഭവിക്കാം.നിലവിൽ ഗെയിം മനസ്സിലാക്കി റിനോഷിനേക്കാൾ നന്നായി കളിക്കുന്ന എത്രയോ പേരുണ്ട്. അവരിൽ നിന്ന് പോലും ഒരു വിന്നിങ്ങ് മെറ്റീരിയലിനെ പറയാൻ സമയം ആയിട്ടില്ല. അപ്പോഴാണ് നിലവിൽ പ്രത്യേകിച്ചൊരു ഇംപാക്ട് - ഉം ഉണ്ടാക്കാൻ സാധിക്കാത്ത റിനോഷിനെ വിജയി ആയി പ്രെഡിക് ചെയ്തുള്ള പോസ്റ്റ് കണ്ടത്. സത്യം പറയാമല്ലോ വെറുത്തു പോയി.

ഈ സീസണിൽ ഇനിയും വളരെയധികം ദിവസങ്ങൾ ബാക്കി നിൽക്കെ റിനോഷിനെ വിജയിക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയായി കരുതുന്നവർ ഉണ്ടെങ്കിൽ അതിന്റെ കാരണംകൂടി ഒന്ന് പറയുവാണെങ്കിൽ ഞങ്ങൾക്കും കൂടി മനസ്സിലാക്കാമായിരുന്നു.- കുറിപ്പ് അവസാനിക്കുന്നു. നിരവധി പേരാണ് ഈ പോസ്റ്റിനെ പിന്തുണച്ചും എതിർത്തും മുന്നോട്ട് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+